മലിങ്കയും ബുംറയും ഒന്നുമല്ല, ഈ ബൗളിങ് ആക്ഷന് മുന്നില്‍!! അമ്പരപ്പിക്കും... വീഡിയോ വൈറല്‍
അബുദാബി: ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക് ശ്രീലങ്കയുടെ യുവ സ്പിന്നര്‍ കെവിന്‍ കൊത്തിഗോഡയാണ്. അമ്പരപ്പിക്കുന്ന ബൗളിങ് ആക്ഷനാണ് ലങ്കയുടെ ഈ താരത്തെ ശ്രദ്ധേയനാക്കിയിരിക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നുവെന്ന ആശ്ചര്യത്തിലാണ് ക്രിക്കറ്റ് ലോകം. നിലവില്‍ ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയും ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയുമാണ് വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ കൊണ്ട് മറ്റുള്ളവരില്‍ നിന്നും മാറിനില്‍ക്കുന്നത്. എന്നാല്‍ കൊത്തിഗോഡയുടെ വരവോടെ മലിങ്കയുടെയും ബുംറയുടെയും ബൗളിങ് ആക്ഷനൊന്നും ഒന്നുമല്ലാതെ ആയിരിക്കുകയാണ്.
അബുദാബിയില്‍ നടക്കുന്ന ടി10 ക്രിക്കറ്റ് ലീഗില്‍ കൊത്തിഗോഡ കളിക്കുന്നുണ്ട്. ഈ ടൂര്‍ണമെന്റില്‍ ബൗള്‍ ചെയ്തതോടെയാണ് താരത്തിന്റെ ബൗളിങ് ആക്ഷന്‍ കൂടുതല്‍ പേരിലേക്കെത്തിയത്.
ഇതിനെ എന്തു വിളിക്കും?
ഈ ബൗളിങ് ആക്ഷന് എന്ത് പേരിടുമെന്നാണ് ട്വിറ്ററില്‍ ഒരു ക്രിക്കറ്റ് പ്രേമിയുടെ ചോദ്യം. ട10 ലീഗില്‍ ബംഗ്ലാ ടൈഗേഴ്‌സും ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മല്‍സരത്തില്‍ കൊത്തിഗോഡ ബൗള്‍ ചെയ്യുന്ന വീഡിയോക്കൊപ്പമാണ് ഇങ്ങനെ ട്വീറ്റ് ചെയ്തത്.

പോള്‍ ആഡംസിനെപ്പോലെ
ദക്ഷിണാഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ പോള്‍ ആഡംസിന്റെ ശൈലിയുമായി നേരിയ സാമ്യം കൊത്തിഗോഡയുടെ ബൗളിങിനുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഫ്രോഗ് ഇനി ബ്ലെന്‍ഡറെന്ന പേരില്‍ വ്യത്യസ്തമായ ബൗളിങ് ആക്ഷനോടെയുള്ള ആഡംസിന്റെ വരവ് ക്രിക്കറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു.
കോച്ചിന്റെ വാക്കുകള്‍
കൊത്തിഗോഡയുടെ ബൗളിങിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് താരത്തിന്റെ കോച്ച് കൂടിയായ കോച്ച് ധമ്മിക സുദര്‍ശനയ്ക്കുള്ളത്. വളരെ അസാധാരണമായ ബൗളിങ് ആക്ഷനാണ് കൊത്തിഗോഡയുടേത്. പോള്‍ ആഡംസിന്റെ ബൗളിങ് ആക്ഷനുമായി ഇതിനു ചെറിയ സാമ്യമുണ്ട്. മറ്റാരെങ്കിലും ഉപദേശിച്ചിട്ടല്ല ഇത്തരമൊരു ബൗളിങ് ശൈലി കൊത്തിഗോഡ ഉണ്ടാക്കിയെടുത്തത്. അത് സ്വാഭാവികമായി തന്നെ അവന്‍ വളര്‍ത്തിയെടുത്തതാണ്. നേരത്തേ ബൗളിങ് ആക്ഷനിടെ പിച്ച് കാണാത്തതിനാല്‍ ലെങ്തിന്റെ കാര്യത്തില്‍ അവനു പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ ബൗളിങ് ഏറെ മെച്ചപ്പെടുത്തിയതായും കോച്ച് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications