For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിലക്കിലും താങ്ങി നിര്‍ത്തിയത് 'വന്‍മതില്‍', പിന്നെ അച്ഛനും... മടങ്ങിവരവിനെക്കുറിച്ച് പൃഥ്വി

മുംബൈയ്ക്കായി കളിച്ചാണ് താരം തിരിച്ചെത്തിയത്

മുംബൈ: ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായ്ക്ക് വിലക്ക് വന്നത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. ഡോപ്പിങ് ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ ബിസിസിഐ എട്ടു മാസത്തേക്കു വിലക്കിയത്. വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവാണ് ഇപ്പോള്‍ പൃഥ്വി നടത്തിയിരിക്കുന്നത്.

സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ മുംബൈക്കു വേണ്ടി കളിച്ചായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. അസ്സമിനെതിരായ കളിയില്‍ 39 പന്തില്‍ 63 റണ്‍സുമായി പൃഥ്വി മടങ്ങിവരവ് ഗഭീരമാക്കുകയും ചെയ്തു. വിലക്ക് നേരിട്ട് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ രണ്ടു പേരുടെ പിന്തുണയാണ് തനിക്കു പ്രചോദനമായതെന്നു പൃഥ്വി പറഞ്ഞു.

ദ്രാവിഡും, അച്ഛനും...

ദ്രാവിഡും, അച്ഛനും...

തന്റെ മുന്‍ കോച്ചും ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡും പിന്നെ അച്ഛനും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് തന്നെ പ്രതിസന്ധി ഘട്ടത്തില്‍ മുന്നോട്ടു നയിച്ചതെന്നു 20 കാരനായ പൃഥ്വി വ്യക്തമാക്കി.
പൃഥ്വിയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു. പിന്നീട് ഇന്ത്യന്‍ എ ടീമിന്റെ കോച്ചായപ്പോഴും പൃഥ്വിയുടെ വഴികാട്ടിയായിരുന്നു ദ്രാവിഡ്. ദ്രാവിഡിനു കീഴില്‍ താരം ഇന്ത്യ എയ്ക്കായും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഒരിക്കലും കരുതിയിരുന്നില്ല

ഒരിക്കലും കരുതിയിരുന്നില്ല

കരിയറില്‍ ഇതുപോലെയൊരു ഘട്ടത്തെ തനിക്കു അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു പൃഥ്വി വ്യക്തമാക്കി. വിലക്ക് വന്നപ്പോള്‍ വളരെ അസ്വസ്ഥനായിരുന്നു. വിലക്കിനു ശേഷമുള്ള ആദ്യത്തെ 20-25 ദിവസങ്ങളില്‍ എന്തു കൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു പോലും മനസ്സിലായില്ല.
സമയം കടന്നുപോയി. സപ്തംബര്‍ 15 വരെ ഇന്ത്യയില്‍ പരിശീലനം നടത്താന്‍ അനുവാദം ലഭിക്കാത്തതിനാല്‍ താന്‍ കുറച്ചു നാള്‍ ലണ്ടനിലേക്കു പോയി. സപ്തംബര്‍ 15 കഴിഞ്ഞതോടെ വിലക്ക് തീരാന്‍ ഇനി മൂന്നു മാസമേ ഉള്ളൂവെന്നും തിരിച്ചുവരുമെന്നും മനസ്സില്‍ ഇടയ്ക്കിടെ സ്വയം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. എങ്കിലും ഓരോ ദിവസവും തള്ളിനീക്കാന്‍ താന്‍ പാടുപെട്ടതായും പൃഥ്വി വെളിപ്പെടുത്തി.

ദ്രാവിഡ് വിളിച്ചു

ദ്രാവിഡ് വിളിച്ചു

ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയ ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് പരിശീലനം നടത്തുന്നതിനു വേണ്ടി ദ്രാവിഡ് സാര്‍ വിളിച്ചിരുന്നു. അവിടെ വച്ച് യോ-യോ ടെസ്റ്റുള്‍പ്പെടെ പല ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്കും താന്‍ വിധേയനായി. അദ്ദേഹത്തിനു കീഴില്‍ ഫിറ്റ്‌നസിലാണ് താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എല്ലാ ഫിറ്റ്‌നസ് ടെസ്റ്റുകളും തനിക്കു ജയിക്കേണ്ടതായിരുന്നെന്നും താരം പൃഥ്വി പറഞ്ഞു.
അന്ന് തനിക്കു എല്ലാ തരത്തിലുള്ള ഉപദേശങ്ങളും നല്‍കി ദ്രാവിഡ് ഒപ്പമുണ്ടായിരുന്നു. കൂടാതെ നെറ്റ്‌സില്‍ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍ ആരോണ്‍ തുടങ്ങിയ മികച്ച ബൗളര്‍മാരുടെ സാന്നിധ്യവും തന്നെ ബാറ്റിങില്‍ സഹായിച്ചതായി താരം കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ പിന്തുണ

അച്ഛന്റെ പിന്തുണ

കരിയറിലെ ഏറ്റവും മോശം സമയത്ത് തന്നെ താങ്ങിനിര്‍ത്തിയത് അച്ഛന്‍ പങ്കജിന്റെ കമഴിഞ്ഞ പിന്തുണയാണെന്നു പൃഥ്വി വ്യക്തമാക്കി. ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. അപ്പോഴെല്ലാം പിന്തുണയുമായി അച്ഛന്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. പരിശീലനം പുനരാരംഭിച്ച കഴിഞ്ഞ മൂന്നു മാസവും അച്ഛന്‍ കൂടെ തന്നെയുണ്ടായിരുന്നു. അണ്ടര്‍ 14, അണ്ടര്‍ 19കാലത്തും ഇതു പോലെ തന്നെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നു. മകനോടൊപ്പം താന്‍ വേണമെന്ന് ഇത്തവണയും അദ്ദേഹത്തിന് തോന്നിയിരിക്കാമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം ഒന്നു മാത്രം

ലക്ഷ്യം ഒന്നു മാത്രം

ക്രിക്കറ്റിലേക്കു മടങ്ങിവന്നതോടെ ടീമിനു വേണ്ടി കഴിയാവുന്നത്രയും റണ്‍സ് നേടുകയെന്ന ലക്ഷ്യം മാത്രമേ തനിക്കുള്ളൂവെന്ന് പൃഥ്വി പറയുന്നു. ഇപ്പോള്‍ ഇതേക്കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളൂ. പരമാവധി റണ്‍സ് നേടണം. മറ്റു കാര്യങ്ങള്‍ ആലോചിക്കേണ്ടത് സെലക്ടര്‍മാരാണ്. തന്റെ ജോലി കഴിയുന്നത്ര റണ്‍സെടുത്ത് ടീമിനെ ജയിപ്പിക്കുകയെന്നതു മാത്രമാണെന്നും താരം വ്യക്തമാക്കി.

Story first published: Monday, November 18, 2019, 11:37 [IST]
Other articles published on Nov 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+