കൊളംബിയ കടക്കാന്‍ അവര്‍ മതിയോ? അര്‍ജന്‍റീനയ്ക്ക് അഗ്നിപരീക്ഷ!! രണ്ടാം ജയത്തിന് നെയ്മര്‍പ്പട
മയാമി: അര്‍ജന്റൈന്‍ യുവനിരയുടെ യഥാര്‍ഥ മികവ് പരീക്ഷിക്കുന്ന പോരാട്ടം ചൊവ്വാഴ്ച നടക്കും. പുതിയ കോച്ച് ലയണല്‍ സ്‌കലോനി അടിമുടി ഉടച്ചുവാര്‍ത്ത അര്‍ജന്റീന ടീം സൗഹൃദ മല്‍സരത്തില്‍ കരുത്തരായ കൊളംബിയയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് കിക്കോഫ്. അമേരിക്കയിലെ ഈസ്റ്റ് റൂതര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയമാണ് ഈ ലാറ്റിന്‍ ശക്തികളുടെ കൊമ്പുകോര്‍ക്കലിന് വേദിയാവുന്നത്. ഇതിഹാസ താരം ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നും ഇല്ലാതെയാണ് അര്‍ജന്‍റീന ഇറങ്ങുന്നത്.
മറ്റൊരു സൗഹൃദ മല്‍സരത്തില്‍ ലാറ്റിനമേരിക്കയിലെ മറ്റൊരു വമ്പന്‍ ടീമായ ബ്രസീല്‍ ദുര്‍ബലരായ എല്‍ സാല്‍വഡോറുമായി ഏറ്റുമുട്ടും.

ആദ്യ കളിയില്‍ ജയം
പുതുമുഖങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള സ്‌കലോനിയുടെ പരീക്ഷണ ടീം കഴിഞ്ഞ സൗഹൃദ മല്‍സരത്തില്‍ ഗ്വാട്ടിമാലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കിയിരുന്നു. റഷ്യന്‍ ലോകകപ്പില്‍ കളിച്ച സംഘത്തിലെ ഒരാള്‍ പോലും അര്‍ജന്റൈന്‍ നിരയില്‍ ഇല്ലായിരുന്നു.
ഗ്വാട്ടിമാലയ്‌ക്കെതിരേ ആദ്യപകുതിയില്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ പാസിങ് ഗെയിമിലാണ് ശ്രദ്ധിച്ചത്.

ജയം എളുപ്പമാവില്ല
ഗ്വാട്ടിമാലയ്‌ക്കെതിരേ നേടിയതു പോലെ ഒരു അനായാസ വിജയം കൊളംബിയക്കെതിരേ അര്‍ജന്റീന പ്രതീക്ഷിക്കേണ്ടതില്ല. ശക്തമായ ടീമുമായാണ് കൊളംബിയ അര്‍ജന്റീനയ്‌ക്കെതിരേ ഇറങ്ങുക. അതുകൊണ്ടു തന്നെ കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കോച്ച് സ്‌കലോനി നിര്‍ബന്ധിതനാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആരെയൊക്കെ അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഇക്കാര്‍ഡി തിരിച്ചെത്തിയേക്കും
റഷ്യന്‍ ലോകകപ്പില്‍ തഴയപ്പെട്ട ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയെ പുതിയ കോച്ച് സ്‌കലോനി ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ താരം കളിച്ചിരുന്നില്ല. ചെറിയ പരിക്കുണ്ടായിരുന്നതിനാലാണ് ഇക്കാര്‍ഡിയെ കോച്ച് മാറ്റിനിര്‍ത്തിയത്.
എന്നാല്‍ കൊളംബിയക്കെതിരേ ഇക്കാര്‍ഡി ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം താരം ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തിരുന്നു.

സിമിയോണി മിന്നി
ഇക്കാര്‍ഡിക്കു പകരം ഗ്വാട്ടിമാലയ്‌ക്കെതിരായ മല്‍സരത്തില്‍ അരങ്ങേറാന്‍ അവസരം ലഭിച്ച മുന്‍ താരവും ഇപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് കോച്ചുമായ ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവാനി സിമിയോണി മികച്ച പ്രകടനം നടത്തിയിരുന്നു. തകര്‍പ്പനൊരു ഗോളും കളിയില്‍ താരം നേടി.
ഇക്കാര്‍ഡിക്കു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ സിമിയോണി കൊളംബിയക്കെതിരേയും ആദ്യ ഇലവനില്‍ കളിക്കാന്‍ സാധ്യതയുണ്ട്.

രണ്ടാം ജയം തേടി ബ്രസീല്‍
അര്‍ജന്റീനയെപ്പോലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ബ്രസീലും ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ ഏഴിനാണ് മല്‍സരം തുടങ്ങുന്നത്. കഴിഞ്ഞ സൗഹൃദ മല്‍സരത്തില്‍ കരുത്തരായ അമേരിക്കയെ മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടിരുന്നു. ദുര്‍ബലരായ എല്‍ സാല്‍വഡോറിനെതിരേ വന്‍ മാര്‍ജിനിലുള്ള ജയമാവും ബ്രസീലിന്റെ ലക്ഷ്യം.
കഴിഞ്ഞ മല്‍സരം മുതല്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സൂപ്പര്‍ താരം നെയ്മറെ നിയോഗിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications