Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയില്ലാത്ത അര്‍ജന്റീനയ്ക്ക് ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിയുമോ?; റൊമേരോ പറയുന്നു

ലണ്ടന്‍: സൗദി അറേബ്യയില്‍വെച്ച് നടക്കാനിരിക്കുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരത്തിലാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയെല്ലാം. എല്ലാകാലവുമെന്നപോലെ ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട കാഴ്ചകളിലൊന്നാകും അത്. ഇത്തവണ സൂപ്പര്‍താരം മെസ്സിയില്ലാത്ത അര്‍ജന്റീനയാണ് ബ്രസീലിനെതിരെ ഏറ്റുമുട്ടാനൊരുങ്ങുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.

ഇവര്‍ക്കു വേണം ബ്രേക്ക്... വിന്‍ഡീസിനെതിരേ ടി20യില്‍ വേണ്ട!! കാരണം മിഷന്‍ ഓസീസ്
മെസ്സി മാത്രമല്ല, പ്രധാന കളിക്കാരുടെ വലിയൊരു നിരയെ പുറത്തിരുത്തി ഭാവി ടീമിനെ വാര്‍ത്തെടുക്കുകയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ ലക്ഷ്യം. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയിന്‍, ഡി മരിയ തുടങ്ങിയ പ്രമുഖര്‍ ഇല്ലാത്ത ടീമിനെതിരെ ബ്രസീലിന്റെ പ്രധാന കളിക്കാരെല്ലാം ഇറങ്ങുന്ന ടീമിനെയാകും ടിറ്റെ അണിനിരത്തുക.

romero

അതേസമയം, മെസ്സിയില്ലെങ്കിലും അര്‍ജന്റീനയ്ക്ക് ജയിക്കാനാകുമെന്നാണ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോയുടെ വിലയിരുത്തല്‍. മെസ്സി ടീമിലുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് റൊമേരോ പറഞ്ഞു. മെസ്സിയുടെ സാന്നിധ്യം ടീമിന് പ്രചോദനമാകും. ഭാവിയിലെ യുവ താരങ്ങള്‍ക്ക് മെസ്സിക്കൊപ്പം കളിക്കുന്നതിന്റെ പ്രയോജനം ലഭിക്കുമായിരുന്നെന്നും റൊമേരോ പറഞ്ഞു.

ലോകകപ്പിന് ശേഷം മെസ്സിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. താത്കാലികമായി വിശ്രമെടുക്കുന്ന മെസ്സി തിരിച്ചുവരുമെന്നുതന്നെയാണ് കരുതുന്നത്. മെസ്സിയില്ലെങ്കിലും എല്ലാ കളികളിലും അര്‍ജന്റീന ജയിക്കാന്‍ വേണ്ടിത്തന്നെയാണ് ഇറങ്ങുന്നതെന്നും ബ്രസീലിനെതിരെ സൗഹൃദ മത്സരത്തിലായാലും അതുതന്നെയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി.

Story first published: Tuesday, October 16, 2018, 14:58 [IST]
Other articles published on Oct 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+