എന്തിന് മെസ്സി? അര്‍ജന്റീനയ്ക്ക് ഇവര്‍ തന്നെ ധാരാളം!! ന്യൂലുക്ക് അര്‍ജന്റീന മിന്നി, വീഡിയോ
ലോസ് ആഞ്ചലസ്: അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ പുതുയുഗപ്പിറവിക്ക് വിജയമധുരം. റഷ്യന്‍ ലോകകപ്പ് ദുരന്തത്തിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനയുടെ പുത്തന്‍ ലുക്കിലുള്ള ടീം സൗഹൃദ മല്‍സരത്തില്‍ മിന്നും ജയമാണ് സ്വന്തമാക്കിയത്. അമേരിക്കയില്‍ നടന്ന കളിയില്‍ ഗ്വാട്ടിമാലയെ അര്‍ജന്റീന എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചു. മൂന്നു ഗോളുകളും ഒന്നാംപകുതിയില്‍ തന്നെയായിരുന്നു.
ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയടക്കം സീനിയര്‍ താരങ്ങളൊന്നും തന്നെ ഇല്ലാതെയാണ് അര്‍ജന്റീന ഗ്വാട്ടിമാലയെ നേരിട്ടത്.

പുതുമുഖ സ്‌കോറര്‍മാര്‍
അര്‍ജന്റീനയുടെ മൂന്നു ഗോളുകളും പുതുമുഖ താരങ്ങളുടെ വകയായിരുന്നു. കന്നി മല്‍സരം കളിച്ച ഗോണ്‍സാലോ മാര്‍ട്ടിനസ്, ജിയോവാനി ലോ സെല്‍സോ, മുന്‍ താരവും ഇപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് കോച്ചുമായ ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവാനി സിമിയോണി എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.
27ാം മിനിറ്റിലാണ് മാര്‍ട്ടിനസ് പെനല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റില്‍ ബോക്‌സി പുറത്തുനിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ സെല്‍സോ ലീഡുയര്‍ത്തി. 45ാം മിനിറ്റിലായിരുന്നു സിമിയോണിയുടെ ഉജ്ജ്വല ഗോള്‍.

സ്‌കലോനിക്കു കീഴില്‍ ആദ്യ മല്‍സരം
ലോകകപ്പിലേറ്റ തിരിച്ചടിയെതുടര്‍ന്നു പരിശീലകസ്ഥാനമൊഴിഞ്ഞ ജോര്‍ജെ സാംപോളിക്കു പകരം താല്‍ക്കാലിക കോച്ചായി നിയമിക്കപ്പെട്ട ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീനയുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. മൗറോ ഇക്കാര്‍ഡിയെയും പൗലോ ദിബാലയെയും പുറത്തിരുത്തിയ സ്‌കലോനി പുതുമുഖങ്ങള്‍ക്കു പ്രാധാന്യമുള്ള ടീമിനെയാണ് അണിനിരത്തിയത്.

ആദ്യപകുയില്‍ തകര്‍പ്പന്‍ പ്രകടനം
ആദ്യപകുതിയില്‍ ഗംഭീര പ്രകടനമാണ് അര്‍ജന്റൈന്‍ യുവനിര കാഴ്ചവച്ചത്. ഇരുവിങുകളിലൂടെയും നിരന്തരം ആക്രമണമഴിച്ചു വിട്ട അര്‍ജന്റീന എതിര്‍ പ്രതിരോധനിരയെയും ഗോളിയെയും നിലത്തുനിര്‍ത്തിയില്ല. ഒന്നാംപകുതിയില്‍ കൂടുതല്‍ സമയവും പന്ത് ഗ്വാട്ടിമാലയുടെ ഹാഫിലായിരുന്നു. ഫിനിഷിങില്‍ കുറച്ചുകൂടി മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ അര്‍ജന്റീന ജയിക്കുമായിരുന്നു.
എന്നാല്‍ ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതി അത്ര മികച്ചതായിരുന്നില്ല. ലീഡുയര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം കൂടുതല്‍ സമയം പന്ത് കൈവശം വച്ചു കളിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്.

ഇനി കൊളംബിയ
ഗ്വാട്ടിമാലയ്‌ക്കെതിരായ മല്‍സരം മികച്ച ജയത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതോടെ അര്‍ജന്റീന അടുത്ത കളിക്കായുള്ള പടയൊരുക്കത്തിലാണ്. ലാറ്റിനമേരിക്കയിലെ തന്നെ മികച്ച ടീമുകളിലൊന്നായ കൊളംബിയയുമായാണ് രണ്ടു ദിവസങ്ങള്‍ക്കു ശേഷമുള്ള സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീന ഏറ്റുമുട്ടുന്നത്. ന്യൂ ജഴ്‌സിയിലാണ് മല്‍സരം.
ഹൈലൈറ്റ്‌സ് വീഡിയോ കാണാം
അര്‍ജന്റീനയും ഗ്വാട്ടിമാലയും തമ്മിലുള്ള സൗഹൃദ മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications