Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരുക്കള്‍ നാണംകെട്ടു, ലോക ചാമ്പ്യന്മാരെ തട്ടകത്തില്‍ വീഴ്ത്തി സിംബാബ്‌വെ, ചരിത്ര നേട്ടം

1

ടൗണ്‍സ്‌വില്ലി: ക്രിക്കറ്റ് പ്രവചനാതീതമായ കളിയാണ്. തങ്ങളുടേതായ ദിവസം പല വമ്പന്മാരെയും അട്ടിമറിക്കുന്ന കുഞ്ഞന്‍ ടീമുകളുടെ പ്രകടനം ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കാണാനാവും. ഇപ്പോഴിതാ ഈ പട്ടികയിലേക്കായി വമ്പനൊരു അട്ടിമറി ജയം നേടിയെടുത്തിരിക്കുകയാണ് സിംബാബ് വെ. കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ മടയില്‍ ആദ്യമായി ഏകദിനത്തില്‍ തോല്‍പ്പിക്കാന്‍ സിംബാബ് വെക്കായിരിക്കുന്നു. ലോക ചാമ്പ്യന്മാരായിട്ടുള്ള, ക്രിക്കറ്റിലെ വന്‍ ശക്തികളെന്ന് അവകാശപ്പെടാന്‍ സാധിക്കുന്ന ഓസീസിന് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ സിംബാബ് വെ നല്‍കിയിരിക്കുന്നത്.

1

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് സിംബാബ് വെ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 141 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ് വെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ രണ്ടാം നിര ടീമിനെയല്ല ഒന്നാം നിര ടീമിനെത്തന്നെയാണ് സിംബാബ് വെ തോല്‍പ്പിച്ചതെന്നതാണ് എടുത്തു പറയേണ്ടത്.

ടോസ് നേടിയ സിംബാബ് വെ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ഈ തീരുമാനം തെറ്റിയില്ല. റിയാന്‍ ബേള്‍ 3 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ കംഗാരുക്കള്‍ 31 ഓവറില്‍ ഓള്‍ഔട്ടായി. ഡേവിഡ് വാര്‍ണറുടെ (94) അര്‍ധ സെഞ്ച്വറി പ്രകടനം ഇല്ലായിരുന്നെങ്കില്‍ 50 റണ്‍സ് പോലും എടുക്കാതെ ചിലപ്പോള്‍ ഓസീസ് ഓള്‍ഔട്ടാവുമായിരുന്നു. ഓസീസ് നിരയില്‍ വാര്‍ണറെ കൂടാതെ ഗ്ലെന്‍ മാക്‌സ് വെല്‍ (19) മാത്രമാണ് രണ്ടക്കം കണ്ടത്.

IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

2

അത്രത്തോളം ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ സിംബാബ് വെ ബൗളര്‍മാര്‍ക്കായി. ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് ക്യാരി (4), മാര്‍ക്കസ് സ്റ്റോയിനിസ് (3), കാമറോണ്‍ ഗ്രീന്‍ (3), ആഷ്ടന്‍ അഗര്‍ (0), മിച്ചല്‍ സ്റ്റാര്‍ക്ക് (2), ആദം സാംബ (1*), ജോഷ് ഹെയ്‌സല്‍വുഡ് (0) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റ് സ്‌കോറര്‍മാര്‍.

റിച്ചാര്‍ഡ് എന്‍ഗാര്‍വ, വിക്ടര്‍ നയൂച്ചി, സീന്‍ വില്യംസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ സിംബാബ് വെക്കായി ടഡിവാന്‍ഷി മറുമാനി (35), തക്കുഡ വാന്‍ഷി കെയ്ത്താനോ (19) എന്നിവര്‍ 38 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചു. വെസ്ലി മധിവീര (2), സീന്‍ വില്യംസ് (0), സിക്കന്തര്‍ റാസ (9) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും ക്യാപ്റ്റന്‍ റെജിസ് ചക്കാബ്വ (37*) പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

3

ടോമി മുന്യോന്‍ഗ (17), റ്യാന്‍ ബേള്‍ (11) ബ്രാഡ് ഇവാന്‍സ് (2*) എന്നിവരും നിര്‍ണ്ണായക സ്‌കോര്‍ നേടി. ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറോന്‍ ഗ്രീന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആഷ്ടന്‍ അഗര്‍ എന്നിവര്‍ ഓസ്‌ട്രേലിയക്കായി ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര 2-1ന് സ്വന്തമാക്കി.

Story first published: Saturday, September 3, 2022, 11:47 [IST]
Other articles published on Sep 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+