For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഓസ്‌ട്രേലിയ വരെ കുഞ്ഞന്‍മാരോട് തോറ്റു!, അഞ്ച് വമ്പന്‍ അട്ടിമറികളിതാ

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ കുഞ്ഞന്‍ ടീമുകള്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച അഞ്ച് സംഭവങ്ങളിതാ

1

ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നു കഴിഞ്ഞു. ഇത്തവണ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പില്‍ സന്ദര്‍ശക ടീമുകള്‍ക്കെല്ലാം കാര്യങ്ങള്‍ പ്രയാസമാണെന്ന് പറയാം. ഓസ്‌ട്രേലിയയിലെ വേഗ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരം. നല്ല വേഗവും ബൗണ്‍സും പിച്ചിലുള്ളതിനാല്‍ റണ്‍സടിക്കുക പ്രയാസമാണ്. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് പൊതുവേ സ്ഥാനമില്ല.

ടി20 ഫോര്‍മാറ്റിലേക്ക് വരുമ്പോള്‍ അട്ടിമറി സാധ്യത കൂടുതലാണെന്ന് പറയാം. തങ്ങളുടേതായ ദിവസം ഏത് കുഞ്ഞന്‍ ടീമും ഏത് വമ്പന്മാരെയും വീഴ്ത്തും. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അത് വ്യക്തമാവും. ഇത്തരത്തില്‍ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ കുഞ്ഞന്‍ ടീമുകള്‍ വമ്പന്‍ ടീമുകളെ അട്ടിമറിച്ച അഞ്ച് സംഭവങ്ങളിതാ.

ശ്രീലങ്കയെ തോല്‍പ്പിച്ച് നമീബിയ

ശ്രീലങ്കയെ തോല്‍പ്പിച്ച് നമീബിയ

ഇത്തവണത്തെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 164 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്കയ്ക്ക് മുന്നില്‍വെച്ചപ്പോള്‍ 19 ഓവറില്‍ 108 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടായി. ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയെയാണ് നമീബിയ അട്ടിമറിച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള പല താരങ്ങളും ശ്രീലങ്കയ്‌ക്കൊപ്പമുണ്ടെങ്കിലും നമീബിയയുടെ കെട്ടുറപ്പുള്ള പോരാട്ടത്തിന് മുന്നില്‍ സിംഹള വീര്യം തകരുകയായിരുന്നു.

Also Read : T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

ഓസീസിനെ തകര്‍ത്ത് സിംബാബ്‌വെ

ഓസീസിനെ തകര്‍ത്ത് സിംബാബ്‌വെ

ക്രിക്കറ്റിലെ വമ്പന്മാരുടെ നിരയാണ് ഓസ്‌ട്രേലിയ. എല്ലാ കാലത്തും വലിയ താരനിര ഓസീസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ സിംബാബ് വെ ടി20 ലോകകപ്പില്‍ തോല്‍പ്പിച്ച് ഞെട്ടിച്ചു. പ്രഥമ ടി20 ലോകകപ്പിലായിരുന്നു ഈ വമ്പന്‍ അട്ടിമറി. റിക്കി പോണ്ടിങ്ങിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഓസീസിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 138 എന്ന നിലയിലേക്ക് തകര്‍ക്കാന്‍ സിംബാബ് വെക്കായി. മറുപടിക്കിറങ്ങിയ സിംബാബ് വെ ബ്രണ്ടന്‍ ടെയ്‌ലറിന്റെ (60*) തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഹോളണ്ട്

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഹോളണ്ട്

2009ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഹോളണ്ട് തോല്‍പ്പിച്ചതും വലിയ അട്ടിമറിയായിരുന്നു. 2009ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെയായിരുന്നു ഈ അട്ടിമറി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹോളണ്ട് ടോം ഡി ഗ്രോത്തിന്റെ (49) പ്രകടനത്തിന്റെ കരുത്തിലാണ് വിജയലക്ഷ്യം മറികടന്നത്. സ്റ്റുവര്‍ട്ട് ബ്രോഡിന് റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ഓവര്‍ത്രോയായി മാറിയതോടെ ഹോളണ്ട് ആവേശ ജയം നേടിയെടുക്കുകയായിരുന്നു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

2014ലും ഹോളണ്ട് ചരിത്രം ആവര്‍ത്തിച്ചു

2014ലും ഹോളണ്ട് ചരിത്രം ആവര്‍ത്തിച്ചു

2014ലെ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഹോളണ്ടിനായി. ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് വെറും 88 റണ്‍സിന് ഓള്‍ഔട്ടായി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇംഗ്ലണ്ട് വലിയ തകര്‍ച്ചയാണ് നേരിട്ടത്. മുദാസര്‍ ബുക്കാരി, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

വിന്‍ഡീസിനെ ഞെട്ടിച്ച് അഫ്ഗാന്‍

വിന്‍ഡീസിനെ ഞെട്ടിച്ച് അഫ്ഗാന്‍

2016ലെ ടി20 ലോകകപ്പിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചത്. നാഗ്പൂരില്‍ നടന്ന മത്സരത്തിലാണ് ഈ വമ്പന്‍ അട്ടിമറി സംഭവിച്ചത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ മികവ് കാട്ടിയതോടെ വിന്‍ഡീസിന് 124 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ പോയി. റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ഇത്തവണയും ലോകകപ്പിലെ കറുത്ത കുതിരകളാണ് അഫ്ഗാന്‍. മാച്ച് വിന്നര്‍മാരുടെ വലിയ നിരയുള്ള അവര്‍ എല്ലാ വമ്പന്‍ ടീമുകള്‍ക്കും വലിയ ഭീഷണിയാണ്.

Story first published: Monday, October 17, 2022, 8:10 [IST]
Other articles published on Oct 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+