T20 World Cup: ഇന്ത്യന്‍ താരങ്ങള്‍ തലപ്പത്തുള്ള റെക്കോഡുകളറിയാമോ?, അഞ്ച് വമ്പന്‍ നേട്ടങ്ങള്‍

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ മറ്റൊരു ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഇത്തവണ ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് ആതിഥേയരാവുന്നത്. നേരത്തെ മാറ്റിവെക്കപ്പെട്ട ലോകകപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഓസീസിലെ പിച്ചുകള്‍ പേസിനെയും ബൗണ്‍സിനെയും തുണക്കുന്നതാണ്. അതിവേഗ പേസര്‍മാരെ തുണക്കുന്ന രീതിയിലാണ് ഓസീസ് പിച്ചുകളെന്ന് പറയാം. അതുകൊണ്ട് തന്നെ സന്ദര്‍ശക ടീമുകള്‍ക്ക് കാര്യങ്ങള്‍ പ്രയാസമാണ്.
ഇത്തവണയും നിരവധി റെക്കോഡുകളാണ് താരങ്ങളെ കാത്തിരിക്കുന്നത്. പ്രഥമ ലോകകപ്പില്‍ കുറിക്കപ്പെട്ട പല റെക്കോഡുകളും ഇതുവരെ തകര്‍ക്കാന്‍ ആയിട്ടില്ലെന്നതും കൗതുകകരമായ കാര്യം. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് ഇന്ത്യന്‍ താരങ്ങള്‍ തലപ്പത്ത് നില്‍ക്കുന്ന അഞ്ച് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വേഗ ഫിഫ്റ്റിയില്‍ യുവി
ടി20 ലോകകപ്പിലെ വേഗ ഫിഫ്റ്റിയുടെ ഉടമ ഇന്ത്യയുടെ യുവരാജ് സിങ്ങാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 12 പന്തിലാണ് യുവി ഫിഫ്റ്റി നേടിയത്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സുകളാണ് യുവരാജ് പറത്തിയത്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ള സ്റ്റീഫന്‍ മെയ്ബര്‍ഗ് 17 പന്തിലും മൂന്നാം സ്ഥാനത്തുള്ള ഗ്ലെന്‍ മാക്‌സ് വെല്ലും കെ എല്‍ രാഹുലും ഷുഹൈബ് മാലിക്കും 18 പന്തിലുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. യുവരാജിന്റെ വേഗ ഫിഫ്റ്റി റെക്കോഡിനെ തകര്‍ക്കാന്‍ ഇത്തവണ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ക്യാപ്റ്റന്മാരുടെ റെക്കോഡില്‍ ധോണി
ഏറ്റവും കൂടുതല്‍ ടി20 ലോകകപ്പില്‍ ടീമിനെ നയിച്ച നായകനെന്ന റെക്കോഡില്‍ എംഎസ് ധോണിയാണ് തലപ്പത്ത്. 2007, 2009, 2010, 2012, 2014, 2016 എന്നീ ലോകകപ്പുകളിലെല്ലാം ധോണിയാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ 2007ല്‍ ധോണി ഇന്ത്യയെ ചാമ്പ്യന്മാരാക്കുകയും ചെയ്തു. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള വില്യം പോര്‍ട്ടര്‍ഫീല്‍ഡ് അഞ്ച് തവണയും മൂന്നാം സ്ഥാനത്തുള്ള പോള്‍ കോളിങ് വുഡും ഗ്രെയിം സ്മിത്തും ഡാരന്‍ സമിയും മൂന്ന് ലോകകപ്പ് വീതവുമാണ് നയിച്ചത്. ഇവരെല്ലാം വിരമിച്ചതിനാല്‍ത്തന്നെ ഈ റെക്കോഡ് ധോണിയുടെ പേരില്‍ ഏറെക്കാലം ഇനിയും തുടര്‍ന്നേക്കും.

ഒരു ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്
ഒരു ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ ഇന്ത്യയുടെ വിരാട് കോലിയാണ് തലപ്പത്ത്. 2014ലെ ടി20 ലോകകപ്പില്‍ 319 റണ്‍സടിച്ചാണ് കോലി ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്. 2009ല്‍ തിലകരത്‌ന ദില്‍ഷന്‍സ 317 റണ്‍സ് നേടി രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുള്ള ബാബര്‍ അസം 303 റണ്‍സുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മഹേല ജയവര്‍ധന (302), തമിം ഇക്ബാല്‍ (295) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളവര്‍. കോലിയുടെ ഈ റെക്കോഡിനെ ഇത്തവണത്തെ ലോകകപ്പിലൂടെ മറികടക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

കൂടുതല്‍ തവണ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്
ടി20 ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത് ഇന്ത്യയുടെ വിരാട് കോലിയാണ്. രണ്ട് തവണ ഈ നേട്ടത്തിലെത്താന്‍ കോലിക്കായി. കൂടാതെ ടി20 ലോകകപ്പില്‍ കൂടുതല്‍ ശരാശരിയെന്ന റെക്കോഡിലും കോലിയാണ് തലപ്പത്ത്. 76.81 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. രണ്ടാം സ്ഥാനത്തുള്ള മൈക്ക് ഹസിയുടെ ശരാശരി 54.62 ആണ്. കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടിയതും കോലിയാണ്. 10 തവണയാണ് കോലി ഈ നേട്ടത്തിലെത്തിയത്. 9 തവണ ക്രിസ് ഗെയ്‌ലും 8 തവണ രോഹിത്തും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
T20 World Cup: ടൂര്‍ണമെന്റിലെ 'ചെറുപ്പക്കാര്‍', പ്രായം കുറഞ്ഞ അഞ്ച് പേരിതാ, ഒരു ഇന്ത്യക്കാരനും

എല്ലാ ലോകകപ്പിലും കളിച്ച താരം
ഇതുവരെയുള്ള ഏഴ് ടി20 ലോകകപ്പിലും കളിച്ച താരങ്ങളിലൊരാള്‍ രോഹിത് ശര്‍മയാണ്. പ്രഥമ ലോകകപ്പ് മുതല്‍ അദ്ദേഹം ഇന്ത്യക്കൊപ്പമുണ്ട്. 2013ന് ശേഷം ഇന്ത്യന്‍ ടീമിലെ അഭിവാജ്യ ഘടകമായി മാറി. ഇത്തവണ ഇന്ത്യന്‍ ടീമിന്റെ നായകനായാണ് രോഹിത് ഇറങ്ങുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന രോഹിത്തിനെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications