Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാച്ച് വിന്നര്‍മാര്‍, ഇവരുടെ പകരക്കാരെ ഇന്ത്യ കണ്ടെത്തിയിട്ടില്ല! ഏകദിനത്തില്‍ മിസ് ചെയ്യുന്നു

1

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഐസിസി ട്രോഫി നേടാനാവാത്ത ഇന്ത്യക്ക് 2023ല്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് നേടേണ്ടതായുണ്ട്.

നിലവിലെ ടീം കരുത്തില്‍ ഇന്ത്യ അതിശക്തരാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇവരില്‍ പലരുടേയും ഫോമാണ് പ്രശ്‌നം. ഏകദിന ലോകകപ്പില്‍ കപ്പടിക്കാന്‍ ഇന്ത്യക്ക് നിലവിലെ ടീം കരുത്ത് മതിയാകുമോയെന്നത് പ്രസക്തമായ ചോദ്യമാണ്.

ചില വിടവുകള്‍ നികത്തി മുന്നോട്ട് പോകാനാവാത്ത പക്ഷം ഇന്ത്യക്ക് കിരീടത്തിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. ഇന്ത്യക്കൊപ്പം പ്രതിഭകളായ താരങ്ങളുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നിഴലിച്ച് നില്‍ക്കുന്നു.

ചില മുന്‍ താരങ്ങളുടെ പ്രതിഭയുള്ള താരങ്ങളെ ഇന്നത്തെ ഇന്ത്യയുടെ ഏകദിന ടീമില്‍ മിസ് ചെയ്യുന്നുണ്ടെന്ന് പറയാം. അത്തരത്തിലുള്ള മൂന്ന് മുന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോഴും 2011ലെ ഏകദിന ലോകകപ്പില്‍ മുത്തമിട്ടപ്പോഴും യുവരാജ് സിങ്ങിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ യുവരാജായിരുന്നു 2011 ഏകദിന ലോകകപ്പിലെ താരം. ഇപ്പോള്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്നത് യുവരാജിനെപ്പോലൊരു ഓള്‍റൗണ്ടറെയാണ്.

ഇന്ത്യയുടെ ഏകദിന ടീമില്‍ നിലവില്‍ ഇത്തരമൊരു ഓള്‍റൗണ്ടറില്ല. ഇന്ത്യയുടെ ഏക പ്രധാന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ്. നിലവിലെ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ പോലും പന്തെറിയുന്നില്ല.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പന്തെറിയാന്‍ കഴിവുള്ളവരാണെങ്കിലും ഇവര്‍ പന്തെറിയുന്നില്ല. സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ തുടങ്ങിയവരൊന്നും പന്തെറിയില്ല.

നിലവില്‍ ഇന്ത്യന്‍ ടീം മിസ് ചെയ്യുന്നത് യുവരാജിനെപ്പോലെ പ്രതിഭയുള്ള പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ ബാറ്റ്‌സ്മാനെയാണ്.

Also Read: IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യ സുരേഷ് റെയ്‌നയെപ്പോലൊരു താരത്തെ ഏകദിനത്തിലും ടി20യിലും മിസ് ചെയ്യുന്നുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന താരം എന്നതിലുപരിയായി ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഫിനിഷറായിരുന്നു റെയ്‌ന.

ഇപ്പോള്‍ ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം മധ്യനിരയിലുണ്ട്. റിഷഭ് പന്തിനെ മാത്രമാണ് പരിഗണിക്കാനാവുന്നത്. എന്നാല്‍ റിഷഭിന്റെ ഫോം മോശവും. നിലവിലെ ടീമില്‍ മികച്ചൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലെന്ന് പറയാം.

റെയ്‌ന മൈതാനത്ത് കാട്ടിയിരുന്ന ഊര്‍ജസ്വലത പോലെ ഇന്നു കാട്ടുന്ന ആരും തന്നെയില്ല. എല്ലാ താരങ്ങളെയും പ്രചോദിപ്പിക്കുന്ന താരമായിരുന്നു റെയ്‌ന. പന്തുകൊണ്ടും പവര്‍പ്ലേയിലും ഡെത്ത് ഓവറിലുമെല്ലാം ഉപകാരിയായിരുന്നു റെയ്‌ന.

എന്നാല്‍ നിലവിലെ ടീമില്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു താരവുമില്ലെന്ന് പറയാം. റെയ്‌നയുടെ വിടവ് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കുന്നു.

Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്ന താരം എംഎസ് ധോണിയാണെന്നതില്‍ സംശയമില്ല. ഒറ്റക്ക് മത്സരത്തെ വിജയത്തിലേക്കെത്തിക്കാന്‍ കഴിവുള്ളവനാണ് ധോണി. പല തവണ അദ്ദേഹമത് കാട്ടിയിട്ടുമുണ്ട്. ഇപ്പോള്‍ ധോണിയുടെ അഭാവം നികത്തി ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായുള്ളത് റിഷഭ് പന്താണ്.

വിക്കറ്റിന് പിന്നില്‍ റിഷഭ് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റുകൊണ്ട് താരം പരാജയമാണ്. ധോണിയെപ്പോലെ ഫിനിഷിങ് മികവുള്ള ഒരു താരം നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലെന്നതാണ് വസ്തുത. ഇന്ത്യക്ക് അത്ര പെട്ടെന്ന് നികത്താവുന്ന വിടവല്ല ധോണിയുടേത്.

നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം മിന്നിയ ധോണിയുടെ പകരക്കാരനെ കണ്ടെത്തുക ഇന്ത്യക്ക് ഒട്ടും എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Wednesday, December 28, 2022, 17:18 [IST]
Other articles published on Dec 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+