Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മകന്റെ കരിയര്‍ അവസാനിപ്പിച്ചതിനു നന്ദി!, അന്നു ബ്രോഡിന്റെ അച്ഛന്‍ പറഞ്ഞു- വെളിപ്പെടുത്തി യുവി

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. യുവ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു യുവിയുടെ സംഹാര താണ്ഡവം. ഇതിനു തൊട്ടുമുമ്പത്തെ ഓവറില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫ് യുവിയുമായി കയര്‍ത്തു സംസാരിച്ചിരുന്നു. ഇതിന്റെ അരിശം മുഴുവന്‍ യുവി തൊട്ടടുത്ത ഓവറില്‍ ബ്രോഡിനെതിരേ തീര്‍ക്കുകയായിരുന്നു.

1

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു തൊട്ടടുത്ത മല്‍സരം. സെമി ഫൈനല്‍ കൂടിയായിരുന്നു ഇത്. ഈ മല്‍സരത്തിലെ മാച്ച് റഫറി ബ്രോഡിന്റെ അച്ഛനും ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരവുമായ ക്രിസ് ബ്രോഡായിരുന്നു. അന്നു ക്രിസ് ബ്രോഡ് തന്റെയടുത്തേക്കു വന്നതായും ചില കാര്യങ്ങള്‍ പറഞ്ഞതായും വെളിപ്പെടുത്തിയിരിക്കുകയാണ് യുവി. എന്റെ മകന്റെ കരിയര്‍ ഏറെക്കുറെ അവസാനിപ്പിച്ചതിനു നന്ദിയെന്നായിരുന്നു തമാശരൂപേണ അദ്ദേഹം എന്നോടു പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായ കാര്യമായി ഇതിനെ കാണരുതെന്ന് താന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തതയി യുവി വ്യക്തമാക്കി.

ആറു സിക്‌സറുകളിക്കുമ്പോള്‍ നിങ്ങള്‍ ധരിച്ചിരുന്ന ജഴ്‌സി സ്റ്റുര്‍ട്ടിനു കൊടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ അതു തന്നെ ചെയ്തു. ജഴ്‌സി സ്റ്റുവര്‍ട്ടിനു സമ്മാനിച്ചു. അതില്‍ ഇങ്ങനെയായിരുന്നു കുറിച്ചത്- 'നിനക്ക് എങ്ങനെയായിരിക്കും ഫീല്‍ ചെയ്യുകയെന്നു എനിക്കറിയാം. കാരണം എനിക്കു അഞ്ചു സിക്‌സറുകള്‍ നേരത്തേ വഴങ്ങേണ്ടി വന്നിട്ടുണ്ട്. നീ ഇംഗ്ലണ്ടിന്റെ ഭാവി താരങ്ങളിലൊരാളാണ്. നീ മഹത്തായ കാര്യങ്ങള്‍ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്'. ഇപ്പോള്‍ സ്റ്റുവര്‍ട്ട് എവിടെയെത്തി നില്‍ക്കുന്നുവെന്നു നോക്കൂ. 500ല്‍ കൂടുതല്‍ വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞുവെന്നും യുവി വിശദമാക്കി.

2

അന്നു സ്റ്റുവര്‍ട്ടിനു നേരിട്ടത് ആര്‍ക്കും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഇതു മറികടന്ന് ശക്തമായി മടങ്ങിവരണം. നിങ്ങള്‍ക്കു ഒരു മോശം ദിവസമുണ്ടായിരിക്കാം. അങ്ങനെയുണ്ടായാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ അയാള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്തിനു വേണ്ടി ഏറ്റവും മികച്ചത് നല്‍കുന്നതിനായി നിങ്ങള്‍ രാവും പകലും കഠിനാധ്വാനം ചെയ്യുകയാണെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രോഡ് ഇപ്പോഴും കളിക്കുന്നുണ്ട്. നിലവില്‍ 520 വിക്കറ്റുകളുമായി ടെസ്റ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ആറാമത്തെ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡിന് അവകാശിയാണ് അദ്ദേഹം.

Story first published: Saturday, June 12, 2021, 18:16 [IST]
Other articles published on Jun 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+