ടി20യില്‍ ഒരോവറില്‍ 25ലധികം റണ്‍സ്, നേട്ടം മൂന്ന് ഇന്ത്യക്കാര്‍ക്ക് മാത്രം!, അറിയാമോ?

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ദേശീയ ടീമുകളെല്ലാം. പ്രമുഖ ടീമുകളെല്ലാം ഇതിനോടകം ടീമുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ ഇത്തവണ ഗംഭീര താരനിരയുമായാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. അവിടുത്തെ സാഹചര്യത്തില്‍ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ നിര സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടെയുള്ളതായതിനാല്‍ ഇത്തവണ ഇന്ത്യന്‍ ടീമിന് കിരീട പ്രതീക്ഷകളേറെ.
എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ വമ്പനടിക്കാര്‍ക്കാണ് പ്രാധാന്യം. ഇന്ത്യന്‍ നിരയില്‍ വമ്പനടിക്കാരെന്ന പേരുള്ളവര്‍ നിരവധിയാണെങ്കിലും ആരൊക്കെ തിളങ്ങുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ടി20 ചരിത്രത്തില്‍ ഇന്ത്യക്കായി ഒരോവറില്‍ 25 റണ്‍സിലധികം നേടിയത് ആരൊക്കെയാണെന്ന് അറിയാമോ?. ഇതുവരെ മൂന്ന് താരങ്ങള്‍ക്കാണ് ഈ നേട്ടത്തിലെത്താനായത്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

യുവരാജ് സിങ്
ടി20 ഫോര്‍മാറ്റില്‍ വമ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് യുവരാജ് സിങ്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത് യുവരാജ് സിങ്ങിന്റെ മികവിലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്താന്‍ യുവരാജിനായിരുന്നു. ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയ ഏക താരം യുവരാജാണ്. സ്റ്റീഫന്‍ ഫ്‌ളിന്റോഫുമായി ഉടക്കിയ ശേഷമാണ് യുവിയുടെ വെടിക്കെട്ട്. 36 റണ്‍സാണ് അദ്ദേഹം ബ്രോഡിന്റെ ഒരോവറില്‍ നേടിയത്.
T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യകുമാറിന് സാധിക്കും. ഇന്ത്യക്കായി ഒരോവറില്‍ 25 റണ്‍സിലധികം നേടിയ ചുരുക്കം ചില താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയാണ് സൂര്യ ഈ നേട്ടത്തിലെത്തിയത്. ഹോങ്കോങ്ങിനെതിരെയായിരുന്നു സൂര്യകുമാറിന്റെ നേട്ടം. ഹോങ്കോങ്ങിന്റെ ഹരോന്‍ അര്‍ഷാദ് എറിഞ്ഞ ഓവറില്‍ നാല് സിക്‌സും ഒരു ഡബിളുമടക്കം 26 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 26 പന്തില്‍ 68 റണ്‍സുമായി അദ്ദേഹം മത്സരത്തില്‍ പുറത്താവാതെ നിന്നു. 40 റണ്‍സിനാണ് ഇന്ത്യ ഈ മത്സരം ജയിച്ചത്.
T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയും ഈ റെക്കോഡില്‍ പേരുചേര്‍ത്ത താരമാണ്. ഹിറ്റ്മാനെന്ന പേരില്‍ ആരാധകര്‍ വാഴ്ത്തുന്ന രോഹിത് അനായാസം സിക്‌സര്‍ നേടാന്‍ കഴിവുള്ളവനാണ്. രോഹിത് ഒരോവറില്‍ 25 റണ്‍സ് നേടിയത് 2020ല്‍ ന്യൂസീലന്‍ഡിനെതിരെയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ രോഹിത്തിന് കീഴിലാണിറങ്ങുന്നത്. രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇത്തവണ ഇറങ്ങിയത്. എന്നാല്‍ ഫൈനല്‍ ടിക്കറ്റ് നേടാനാവാതെ ഇന്ത്യക്ക് മടങ്ങേണ്ടി വന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications