T20 World Cup : ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞാടി, എതിരാളികളെ വിറപ്പിച്ചു, അഞ്ച് പ്രകടനങ്ങളിതാ

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ മറ്റൊരു ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഈ മാസം 16 മുതലാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാന്‍ പോകുന്നത്. 2021ലെ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കും സംഘത്തിനും ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.
ഓസ്‌ട്രേലിയയിലെ വേഗ മൈതാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാല്‍ കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ആദ്യ സന്നാഹം ജയിച്ച് ഇന്ത്യ കരുത്ത് കാട്ടിയിട്ടുമുണ്ട്. ടി20 ലോകകപ്പിന്റെ ചരിത്രം പരിശോധിച്ച് ഇന്ത്യന്‍ താരങ്ങളുടെ മറക്കാനാവാത്ത അഞ്ച് പ്രകടനങ്ങള്‍ പരിശോധിക്കാം.

സുരേഷ് റെയ്‌ന
ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സുരേഷ് റെയ്‌ന. മധ്യനിര താരം ഫിനിഷറെന്ന നിലയില്‍ കസറിയിരുന്നതിനോടൊപ്പം പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും മികവ് കാട്ടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തിനുടമയാണ് റെയ്‌ന. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.
2010ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു റെയ്‌നയുടെ ഈ പ്രകടനം. 60 പന്തില്‍ 101 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെയായിരുന്നു റെയ്‌നയുടെ വെടിക്കെട്ട്. ഈ മത്സരം 14 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും റെയ്‌നയുടെ ടി20 ലോകകപ്പ് സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനായിട്ടില്ല.
Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ആര്‍പി സിങ്
2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ നിര്‍ണ്ണായകമായത് ആര്‍പി സിങ്ങിന്റെ പ്രകടനമായിരുന്നു. ഇടം കൈയന്‍ പേസറായിരുന്നു ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. ഇതില്‍ അദ്ദേഹത്തിന്റെ മറക്കാനാവാത്ത പ്രകടനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ആര്‍പി സിങ് നേടിയത്. ഹെര്‍ഷ്വല്‍ ഗിബ്‌സ്, ഗ്രെയിം സ്മിത്ത്, ഷോണ്‍ പൊള്ളോക്ക്, ആല്‍ബി മോര്‍ക്കല്‍ എന്നിവരുടെ വിക്കറ്റാണ് ആര്‍പി സിങ് വീഴ്ത്തിയത്.

യുവരാജ് സിങ്
2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തില്‍ യുവരാജ് സിങ്ങിന്റെ പ്രകടനവും നിര്‍ണ്ണായകമായിരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ യുവി ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ 30 പന്തില്‍ 70 റണ്‍സുമായി ബാറ്റിങ് വെടിക്കെട്ടും തീര്‍ത്തു. ഈ രണ്ട് പ്രകടനവും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ഓസീസിനെതിരേ അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെടെയാണ് യുവി കസറിയത്. മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് ജയിക്കുകയും ഫൈനല്‍ ടിക്കറ്റെടുക്കുകയും ചെയ്തു.

ഗൗതം ഗംഭീര്‍
ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് ഗൗതം ഗംഭീര്‍. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോഴും ഗംഭീറിന്റെ പ്രകടനം അതി ഗംഭീരമായിരുന്നു. 2007ലെ ടി20 ലോകകപ്പ് ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം ഇപ്പോഴും ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം നിറം മങ്ങിയപ്പോള്‍ 54 പന്തില്‍ 75 റണ്‍സുമായി ഗംഭീര്‍ കളം നിറഞ്ഞു. ഇന്ത്യയെ 157 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ഗംഭീറായിരുന്നു. ഫൈനലില്‍ അഞ്ച് റണ്‍സിന് പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

വിരാട് കോലി
2016ലെ ടി20 ലോകകപ്പില്‍ സെമിയിലേക്കെത്താനുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ വിരാട് കോലി കസറിയത് ഇപ്പോഴും ആരാധക മനസിലുണ്ട്. 51 പന്തില്‍ 82 റണ്‍സുമായി കോലി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 9 ഫോറും 2സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ തകര്‍പ്പന്‍ പ്രകടനം. കോലിയുടെ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ സെമി ടിക്കറ്റെടുത്തത്. ഇത്തവണയും കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications