യുവരാജ് ധോണിയെപ്പോലെയല്ല, 'ഭീരു'- സമ്മര്‍ദ്ദത്തില്‍ പതറുമെന്ന് മുന്‍ ലങ്കന്‍ താരം

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിങ്. വമ്പനടി ബാറ്റിങ്ങുകൊണ്ടും സ്പിന്‍ ബൗളിങ്ങുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടുമെല്ലാം യുവരാജ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയത് യുവരാജിന്റെ മികവിലായിരുന്നു.
2011ലെ ഏകദിന ലോകകപ്പിലെ താരമായിരുന്നു യുവരാജ്. അര്‍ബുദത്തിന്റെ പ്രശ്‌നങ്ങള്‍ അലട്ടിയപ്പോഴും ധീരമായി നേരിടാന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് പന്തും സിക്‌സര്‍ പറത്തിയ താരമാണ് യുവരാജ്.
പല തവണ ഇന്ത്യയുടെ രക്ഷകനായി യുവരാജ് മാറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്ന ശേഷം ധോണിയും യുവരാജും ചേര്‍ന്ന് സെഞ്ച്വറികള്‍ നേടി ഇന്ത്യയെ രക്ഷിച്ചതെല്ലാം ഇപ്പോഴും ആരാധകര്‍ ഓര്‍ത്തിരിക്കുന്നു.
ഇപ്പോഴിതാ യുവരാജ് ധോണിയെപ്പോലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവില്ലാത്ത താരമാണെന്നും പ്രതിരോധിച്ചും ആക്രമിച്ചും കളിക്കാന്‍ അറിയില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ താരവും കമന്റേറ്ററുമായ റസല്‍ അര്‍ണോള്‍ഡ്.

ധോണി അപൂര്‍വ്വ കഴിവുള്ള താരം
ധോണി പ്രതിരോധിച്ചും ആക്രമിച്ചും കളിക്കുന്ന താരങ്ങളിലൊരാളാണ്. വളരെ ചുരുക്കം ചില താരങ്ങള്‍ക്കാണ് ഈ കഴിവുള്ളത്. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ അവനത് ചെയ്യും. ഞാനും ഒരോവറില്‍ 15 റണ്‍സിലധികം നേടിയിട്ടുണ്ട്. എന്നാല്‍ ധോണിയെപ്പോലെ സ്ഥിരതയോടെ നേടാനാവില്ല.
എന്നാല്‍ ധോണി വലിയ സിക്‌സറുകളിലൂടെ 15-20 റണ്‍സ് ഒരോവറില്‍ നേടുന്നു-അര്‍ണോള്‍ഡ് പറഞ്ഞു. ധോണിയെ പതിയെ തുടങ്ങുമെങ്കിലും അവസാനിക്കാറുമ്പോള്‍ ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റ് അദ്ദേഹത്തിനുണ്ടാവും. ഫിനിഷറെന്ന നിലയില്‍ ധോണിയുടെ മികവ് അധികമാര്‍ക്കും അവകാശപ്പെടാനാവില്ല.
പല മത്സരങ്ങളിലും ടീമിനെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാന്‍ ധോണിക്കായിട്ടുണ്ട്. ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിരാളികള്‍ക്ക് ജയം അകലെയായിരുന്നു. അതുകൊണ്ട് തന്നെ ധോണി എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ്.

യുവരാജിന് സമ്മര്‍ദ്ദത്തില്‍ തിളങ്ങാനാവില്ല
ധോണി എല്ലാവരില്‍ നിന്നും വ്യത്യസ്തനായ താരമാണ്. എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമല്ല ധോണി ചെയ്തത്. നന്നായി ബൗണ്ടറികള്‍ നേടുന്ന പലതാരങ്ങളേയും കാണാനാവും. ഉദാഹരണമായി യുവരാജ് സിങ്. മികച്ച താരമാണെങ്കിലും സമ്മര്‍ദ്ദ സാഹചര്യത്തില്‍ പങ്കാളിയോടൊപ്പം തിളങ്ങാന്‍ സാധിക്കാറില്ല.
യുവരാജ് ദേഷ്യത്തിലേക്കെത്തുമ്പോള്‍ അവനില്‍ നിന്ന് ബെസ്റ്റ് പ്രകടനം ഉണ്ടാകുന്നു. ധോണി ഏത് സാഹചര്യത്തിലും സന്ദര്‍ഭത്തിലും തിളങ്ങുന്നു-അര്‍ണോള്‍ഡ് കൂട്ടിച്ചേര്‍ത്തു. അര്‍ണോള്‍ഡിന്റെ അഭിപ്രായം കണക്കുകളുടെ അടിസ്ഥാനത്തിലല്ലെന്ന് പറയാം.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ധീരനായ താരമായിരുന്നു യുവരാജ്. പ്രതിസന്ധികളില്‍ നിരവധി തവണ മികവ് കാട്ടിയിട്ടുള്ള താരമാണ് യുവരാജ്. മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാനും യുവിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന താരം
വെല്ലുവിളികളെ ഇഷ്ടപ്പെട്ടിരുന്ന താരങ്ങളിലൊരാളാണ് യുവരാജ് സിങ്. ഇങ്ങോട്ട് പ്രകോപിപ്പിച്ചപ്പോഴെല്ലാം യുവിയുടെ ബാറ്റിങ് മികവ് എന്താണെന്ന് ലോകം കണ്ടിട്ടുള്ളതാണ്. ഇടം കൈ ബാറ്റിങ്ങുകൊണ്ട് ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചാണ് യുവരാജ് പടിയിറങ്ങിയത്.
40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58 ടി20യില്‍ നിന്ന് 1177 റണ്‍സും 28 വിക്കറ്റും യുവരാജ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ ആഗ്രഹിച്ച താരമായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനത് സാധിച്ചില്ല.
132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും യുവരാജ് നേടിയിട്ടുണ്ട്. അതേ സമയം ശ്രീലങ്കയുടെ ഫിനിഷറായി തിളങ്ങിയ താരമാണ് അര്‍ണോള്‍ഡ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications