അര്‍ജുന്റെ ബാറ്റിങ് കണ്ട് ഞെട്ടി, അപ്പോള്‍ തന്നെ സച്ചിനെ വിളിച്ചു! വെളിപ്പെടുത്തി യോഗ്‌രാജ്

രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി കുറിച്ചതിനു പിന്നാലെ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ എല്ലാവരും പുകഴത്തുകയണ്. രാജസ്ഥാനെതിരായ കളിയില്‍ ഗോവയ്ക്കു വേണ്ടിയായിരുന്നു താരം സെഞ്ച്വറി കുറിച്ചത്. ഇതോടെ രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ച്വറിയെന്ന അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേട്ടത്തിനൊപ്പവും അര്‍ജുന്‍ എത്തിയിരുന്നു.
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങിനു കീഴിലുള്ള കഠിന പരിശീലനമാണ് അര്‍ജുനെ കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്ററായി മാറ്റിയെടുത്തിരിക്കുന്നത്. അര്‍ജുന് താന്‍ നല്‍കിയ പരിശീലന രീതികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് യോഗ്‌രാജ്.

ആവശ്യപ്പെട്ടത് യുവി
മകന്‍ യുവരാജ് സിങ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അര്‍ജുന് പരിശീലനം നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നു യോഗ്‌രാജ് സിങ് വെളിപ്പെടുത്തി.
സപ്തംബര്‍ ആദ്യ വാരമാണ് യുവി എന്നെ വിളിക്കുന്നത്. രണ്ടാഴ്ചത്തേക്കു അര്‍ജുന്‍ ചണ്ഡീഗഡിലുണ്ടാവും. അവന് പരിശീലനം നല്‍കാന്‍ കഴിയുമോയെന്നു സച്ചിന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് എന്നായിരുന്നു യുവി പറഞ്ഞത്.

സച്ചിന്‍ മൂത്ത മകനെപ്പോലെ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെയൊരു അഭ്യര്‍ഥന നടത്തുമ്പോള്‍ എനിക്ക് എങ്ങനെ നോ പറയാന്‍ സാധിക്കും. അദ്ദേഹം എനിക്കു മൂത്ത മകനെപ്പോലെയാണ്.
പക്ഷെ എനിക്കൊരു കണ്ടീഷനുണ്ടായിരുന്നു. യുവിയോടു ഞാന്‍ പറഞ്ഞു. നിനക്ക് എന്റെ പരിശീലന രീതികള്‍ അറിയാവുന്നതല്ലേ, ആരും അതില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- യോഗ്‌രാജ് വിശദമാക്കി.
Also Read: IPL 2023: ബുംറയ്ക്കു പരിക്കേറ്റാല്‍ പകരമാര്? ബാക്കപ്പായി മുംബൈയ്ക്കു ഇവരെ റാഞ്ചാം

രണ്ടാഴ്ചത്തെ പരിശീലനം
ചണ്ഡീഗഡില്‍ വച്ച് പട്ടാളക്യാംപിന് സമാനമായ രീതിയിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനു യോഗ്‌രാജ് സിങ് പരിശീലനം നല്‍കിയത്. പുലര്‍ച്ചെ അഞ്ചു മണിക്കാണ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യത്തെ രണ്ടു മണിക്കൂര്‍ ഓടിയ ശേഷമായിരുന്നു പരിശീലനത്തിന്റെ തുടക്കം.
ഓട്ടം കഴിഞ്ഞതിനു പിന്നാലെ ജിം സെഷനാണ്. ഇവിടെ വച്ച് അമിത ഭാരം അര്‍ജുന്‍ ഉയര്‍ത്തിയിരുന്നില്ല. പരിക്കുകള്‍ ഏല്‍ക്കാനുള്ള സാധ്യത കുറയയ്ക്കാന്‍ ശരീര ഭാരം കൂട്ടുന്നതിനു വേണ്ടിയുള്ള എക്‌സൈസുകള്‍ ചെയ്യാനായിരുന്നു യോഗ്‌രാജ് ഉപദേശിച്ചത്.

സച്ചിന്റെ മകനാണെന്നത് മറക്കണം
അടുത്ത 15 ദിവസത്തേക്ക് എങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണെന്നത് മറക്കണമെന്നാണ് ഞാന്‍ അര്‍ജുനോടു ആവശ്യപ്പെട്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായതിനാല്‍ മറ്റു കോച്ചുമാര്‍ അവനെ അമിതമായി ലാളിച്ചിട്ടുണ്ടെന്നാണ് എനിക്കു തോന്നിയത്.
അച്ഛന്റെ നിഴലില്‍ നിന്നും പുറത്തു കടക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ അര്‍ജുനെ ഉപദേശിച്ചു. അവന്റെ ബാറ്റിങ് കണ്ടപ്പോള്‍ ഇവനൊരു അപകടകാരിയായി മാറുമെന്നു എനിക്കു മനസ്സിലായി. ഞാന്‍ പെട്ടെന്നു തന്നെ സച്ചിനെയും യുവരാജിനെയും ഇത് അറിയിക്കുകയും ചെയ്തു. അര്‍ജുന്റെ ബാറ്റിങില്‍ എന്തുകൊണ്ടാണ് കൂടുതല്‍ ശ്രദ്ധ നല്‍കാതിരുന്നതെന്നു സച്ചിനെ വിളിച്ച് ചോദിക്കുകയും ചെയ്തതായി യോഗ്‌രാജ് വെളിപ്പെടുത്തി.
Also Read: ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

അര്‍ജുന്റെ ഇന്നിങ്‌സ്
രാജസ്ഥാനെതിരായ കളിയില്‍ ഗോവയ്ക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ 120 റണ്‍സാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സ്‌കോര്‍ ചെയ്തത്. 207 ബോളുകളില്‍ നിന്നായിരുന്നു ഇത്. 16 ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടുന്നു.
നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു താരം. പക്ഷെ മുംബൈ ഇലവനില്‍ അര്‍ജുന്‍ അവസരം കിട്ടാതെ വലഞ്ഞു. തുടര്‍ന്നാണ് ഈ വര്‍ഷം ഒക്ടോബറില്‍ മുംബൈ വിട്ട് താരം ഗോവന്‍ ടീമിലേക്കു കൂടുമാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications