ദ്രാവിഡിന്റെ ശിഷ്യന്മാര്‍, ഇന്ത്യന്‍ ടീമിനെ ഭരിക്കാന്‍ വൈകാതെ ഇവരെത്തും!, നാല് പേരിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലമുറ മാറ്റത്തിനുള്ള സമയം ആയിരിക്കുകയാണ്. രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ കളം വിടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യക്ക് ടീമിനെ വളര്‍ത്തേണ്ടതായുണ്ട്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ താരക്ഷാമമില്ലെന്ന് പറയാം. താരങ്ങളുടെ ധാരാളിത്തം മൂലം സെലക്ടര്‍മാരുടെ തലവേദന ഉയര്‍ന്നിരിക്കുകയാണെന്ന് പറയാം.

നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇതിന് മുമ്പ് ഇന്ത്യ അണ്ടര്‍ 19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനാവുകയും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദ്രാവിഡിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ക്ക് വളരാനുള്ള അവസരവും ലഭിച്ചു. ഇന്ത്യയുടെ ഭാവി തലമുറയില്‍ ടീമിനെ അടക്കിഭരിക്കാന്‍ ദ്രാവിഡിന്റെ ശിഷ്യന്മാരായ നാല് പേര്‍ വൈകാതെ എത്തും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

യശ്വസി ജയ്‌സ്വാള്‍
അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന് ഇപ്പോള്‍ ഐപിഎല്ലിലടക്കം മികവ് കാട്ടി നില്‍ക്കുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണറായ താരം അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ താരമായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറുമാണ് ജയ്‌സ്വാള്‍. 258 റണ്‍സാണ് അവസാന സീസണില്‍ അദ്ദേഹം നേടിയത്. രഞ്ജി ട്രോഫിയിലും മികവ് കാട്ടിയ ജയ്‌സ്വാള്‍ വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. മികച്ച ഇടം കൈയന്‍ ഓപ്പണറായി ഇന്ത്യന്‍ ടീമിനൊപ്പം വളരാന്‍ പ്രതിഭയുള്ള താരമാണ് ജയ്‌സ്വാള്‍.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

ശിവം മാവി
വലം കൈയന്‍ പേസറായ ശിവം മാവി അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരമാണ്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ 6 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് മാവി നേടിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ മാവി മികച്ച പേസറെന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള പ്രതിഭ മാവിക്കുണ്ട്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെല്ലാം ടെസ്റ്റില്‍ നിന്ന് വിരമിക്കുമ്പോഴേക്കും മാവിക്ക് ആ സ്ഥാനങ്ങളിലൊന്നിലേക്ക് ദ്രാവിഡിന് കീഴില്‍ വളരാനായേക്കും.

ഇഷാന്‍ പോറല്‍
അണ്ടര്‍ 19 ലോകകപ്പിലെ മറ്റൊരു പ്രതിഭയാണ് വലം കൈയന്‍ പേസറായ ഇഷാന്‍ പോറല്‍. സ്വാഭാവികമായ പേസിനൊപ്പം മികച്ച ലൈനും ലെങ്തുമുള്ള പോറല്‍ ഐപിഎല്ലിലും ഇതിനോടകം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം പിടിക്കാന്‍ കെല്‍പ്പുള്ള താരമാണ് പോറല്‍. ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുന്ന പോറലിനെ ദേശീയ ടീമിലേക്ക് വളര്‍ത്താന്‍ ദ്രാവിഡിന്റെ ഇടപെടല്‍ ഉണ്ടായേക്കും. യുവ പേസര്‍മാരില്‍ വലിയ പ്രതിഭ കല്‍പ്പിക്കപ്പെടുന്നവരിലൊരാളാണ് പോറല്‍.
Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

റിയാന്‍ പരാഗ്
ഇതിനോടകം ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും സുപരിചിതമായ മുഖമാണ് റിയാന്‍ പരാഗിന്റേത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം മധ്യനിരയില്‍ തിളങ്ങുന്ന താരത്തിനെ ബൗളറെന്ന നിലയിലും ഉപയോഗിക്കാം. മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ് പരാഗ്. ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് പരാഗ്. അടിച്ചു കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള പരാഗിനെ ഇന്ത്യ അധികം വൈകാതെ ടീമിലേക്ക് പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications