For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ആരാവും വിക്കറ്റ് വേട്ടക്കാരന്‍? സാധ്യത മൂന്നുപേര്‍ക്ക്

ജൂണ്‍ 18നാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനല്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അടുത്തം മാസം 18 ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ ആരംഭിക്കുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് കന്നി ലോകകിരീടത്തിനു വേണ്ടി നേര്‍ക്കുനേര്‍ വരുന്നത്. 20 വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് ടെസ്റ്റില്‍ ഒരു ടീമിനെ സംബന്ധിച്ച് വിജയം തീരുമാനിക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. അതുകൊണ്ടു തന്നെ ഇരുടീമുകളിലെയും ബൗളര്‍മാരുടെ പ്രകടനമാവും ഫൈനലിന്റെ ഗതി തീരുമാനിക്കുക.

മികച്ച ബൗളര്‍മാരുടെ സാന്നിധ്യം ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകളില്‍ നമുക്കു കാണാന്‍ സാധിക്കും. ഒറ്റയ്ക്കു മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ചില ബൗളര്‍മാര്‍ ഇരുടീമുകളിലുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ മികച്ച ബൗളര്‍മാരുണ്ട്. ന്യൂസിലാന്‍ഡ് ടീമിലാവട്ടെ ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, എന്നിവര്‍ക്കൊപ്പം നീല്‍ വാഗ്നര്‍, കൈല്‍ ജാമിസണ്‍ എന്നിവരുമിറങ്ങും. ഫൈനലില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സാധ്യതയുള്ള ചില ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 ആര്‍ അശ്വിന്‍ (ഇന്ത്യ)

ആര്‍ അശ്വിന്‍ (ഇന്ത്യ)

ഇന്ത്യയുടെ പരിചയസമ്പന്നായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഏതു പിച്ചിലും അപകടം വിതയ്ക്കാന്‍ ശേഷിയുള്ള ബൗളറാണ്. ഇംഗ്ലണ്ടിനെതിരേ അവസാനമായി നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരായ തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം തിളങ്ങിയിരുന്നു.
ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ 16.98 എന്ന മികച്ച ശരാശരിയില്‍ 48 വിക്കറ്റുകള്‍ അശ്വിന്‍ ഇതിനകം വീഴ്ത്തിയിട്ടുണ്ട്. ആറ് അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു.
അവസാനമായി ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യ സതാംപ്റ്റണില്‍ ടെസ്റ്റ് കളിച്ചത്. അന്നു ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി ഒമ്പതു വിക്കറ്റുകളുമായി മിന്നിയപ്പോള്‍ അശ്വിന്‍ ഇതിനൊപ്പമെത്തിയിരുന്നില്ല. ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. കിവീസിന്റെ ടോപ്പ് സിക്‌സില്‍ രണ്ടു ഇടംരകൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. അശ്വിന് ഇവരെ നേരത്തേ പുറത്താക്കാനായാല്‍ ഇന്ത്യക്കു ടെസ്റ്റില്‍ മേല്‍ക്കൈ നേടാന്‍ കഴിയും.

 ട്രെന്റ് ബോള്‍ട്ട് (ന്യസിലാന്‍ഡ്)

ട്രെന്റ് ബോള്‍ട്ട് (ന്യസിലാന്‍ഡ്)

ന്യൂസിലാന്‍ഡിനെ തനിച്ച് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഏക ബൗളറാണ് ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. ഇന്ത്യക്കെതിരേ 29.53 ശരാശരിയില്‍ 36 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ബോള്‍ട്ടിന്റെ ഇന്‍സ്വിങറുകളും ഔട്ട് സ്വിങറുകളും ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കും. ഇടയ്ക്കു യോര്‍ക്കറുകളും സ്ലോ ബോളുകളും പരീക്ഷിച്ച് ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാനും അദ്ദേഹത്തിനാവും.
ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച ടെസ്റ്റുകളില്‍ രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 21 വിക്കറ്റുകള്‍ ബോള്‍ട്ട് വീഴ്ത്തിയിട്ടുണ്ട്. വിദേശത്ത് ബോള്‍ട്ട് ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ രാജ്യം കൂടിയാണ് ഇംഗ്ലണ്ട്.

 ജസ്പ്രീത് ബുംറ (ഇന്ത്യ)

ജസ്പ്രീത് ബുംറ (ഇന്ത്യ)

പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ലോക ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ ഇന്ത്യക്കു കഴിയുകയുള്ളൂ. എന്നാല്‍ ടെസ്റ്റില്‍ അദ്ദേഹത്തിനു മോശം റെക്കോര്‍ഡാണ് കിവീസിനെതിരേയുള്ളത്. 31.67 എന്ന മോശം ശരാശരിയും 61.67 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ബുംറയുടേത്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടാന്‍ പ്രധാന കാരണങ്ങളിലൊന്ന് ബുംറയുടെ മോശം പ്രകടനമായിരുന്നു.
ഇവയുടെയെല്ലാം ക്ഷീണം ഇത്തവണ ഫൈനലില്‍ തീര്‍ക്കുകയാവും ബുംറയുടെ ലക്ഷ്യം. 2018ല്‍ ഇംഗ്ലണ്ടിനെതിരേ സതാംപ്റ്റണില്‍ അവസാനമായി കളിച്ച ടെസ്റ്റില്‍ അദ്ദേഹം നാലു വിക്കറ്റുകളെടുത്തിരുന്നു. കിവീസിന്റെ നിര്‍ണായക താരങ്ങളായ കെയ്ന്‍ വില്ല്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ക്കെതിരേ ബുംറയുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. വാലറ്റത്തെ പെട്ടെന്നു തീര്‍ക്കുകയെന്നതും ബുംറയുടെ മറ്റൊരു വെല്ലുവിളിയാണ്.

Story first published: Wednesday, May 12, 2021, 17:09 [IST]
Other articles published on May 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+