Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2023: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, ഹര്‍ദിക് ടെസ്റ്റിലേക്ക് മടങ്ങിവരുന്നു- തീരുമാനം ഉടന്‍

1

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ നില്‍ക്കവെ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ഇന്ത്യ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം.

ഇത് സംബന്ധിച്ച സൂചനകള്‍ ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളുകളായി ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ് ഹര്‍ദിക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ക്കണ്ട് ഹര്‍ദിക്കിനെ തിരിച്ചെത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി.

ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. പേസ് ഓള്‍റൗണ്ടറായി ആരും ടീമിലില്ലാത്തത് ക്ഷീണമാവുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ പരിഗണിക്കാമെന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്‌മെന്റ്.

ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടര്‍ വേണം

ഇന്ത്യക്ക് പേസ് ഓള്‍റൗണ്ടര്‍ വേണം

ടെസ്റ്റ് ടീമില്‍ പേസ് ഓള്‍റൗണ്ടറുണ്ടെങ്കില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനാവും. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സും ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനുമെല്ലാം തകര്‍ത്ത് കളിക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഇത്തരമൊരു താരമില്ല.

മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാല്‍ പേസ് ഓള്‍റൗണ്ടറുടെ വിടവ് ഇപ്പോഴും നികത്താതെയുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ തിരികെ എത്തിക്കാനാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്.

ഹര്‍ദിക്കിന് സാധിക്കാത്ത പക്ഷം മറ്റൊരാളെ കണ്ടെത്തേണ്ടതും ടീം മാനേജ്‌മെന്റിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് പറയാം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹര്‍ദിക്കിന്റേതാണ്. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയാല്‍ ഹര്‍ദിക്കിനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് ടീം മാനേജ്‌മെന്റിനുള്ളത്.

Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് വെല്ലുവിളി

ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് വെല്ലുവിളി

പുറം വേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയയടക്കം നടത്തി ഏറെ നാള്‍ പുറത്തിരുന്ന ഹര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ പരിമിത ഓവറില്‍ മാത്രമാണ് കളിക്കുന്നത്. ടി20യിലെ ഇന്ത്യയുടെ ഭാവി നായകനെന്ന തലത്തിലേക്ക് ഇതിനോടകം ഉയരാന്‍ ഹര്‍ദിക്കിനായിട്ടുണ്ട്.

പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന ഹര്‍ദിക് ടെസ്റ്റ് ടീമിലേക്കെത്തിയാല്‍ പഴയ പുറം വേദന തിരിച്ചുവരാനും പരിക്കേല്‍ക്കാനുമുള്ള സാധ്യത കൂടും. ഇത് കടുത്ത തിരിച്ചടിയായിരിക്കുമെന്നുറപ്പ്. ഈ വര്‍ഷം ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനുണ്ട്.

രണ്ട് ലോകകപ്പിലും ഹര്‍ദിക് നിര്‍ണ്ണായക താരമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ ടെസ്റ്റിലേക്ക് പരിഗണിച്ച് സാഹസികത കാട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

2018ന് ശേഷം ടെസ്റ്റ് കളിച്ചിട്ടില്ല

2018ന് ശേഷം ടെസ്റ്റ് കളിച്ചിട്ടില്ല

ഹര്‍ദിക് ഇന്ത്യക്കായി അവസാന ടെസ്റ്റ് കളിച്ചത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ഇതിന് ശേഷം ഒരു തവണ പോലും അദ്ദേഹം ടെസ്റ്റ് കളിച്ചില്ല. ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയതിനാല്‍ത്തന്നെ ടെസ്റ്റില്‍ തിരിച്ചുവരവ് നടത്താന്‍ ഹര്‍ദിക്കിന് സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

റിഷഭ് പന്തിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവം ഇന്ത്യയുടെ കരുത്ത് കുറക്കുമ്പോള്‍ ഹര്‍ദിക് ടീമില്‍ വേണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതെങ്കിലും തീരുമാനം ഹര്‍ദിക്കിന്റേതാവും. ദേശീയ ക്രിക്കറ്റ് അക്കാദമി ഹര്‍ദിക് ഫിറ്റാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

ഹര്‍ദിക് താല്‍പര്യം കാട്ടിയേക്കില്ല

ഹര്‍ദിക് താല്‍പര്യം കാട്ടിയേക്കില്ല

ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ഹര്‍ദിക് താല്‍പര്യം കാട്ടിയേക്കില്ല. മൂന്ന് ഫോര്‍മാറ്റിലും കളിച്ചാല്‍ ഹര്‍ദിക്കിന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാനാവില്ല. 29കാരനായ ഹര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയിലേക്കടക്കം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് തിരിച്ചടിയാവും.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹര്‍ദിക്. ഈ സാഹചര്യത്തില്‍ ടെസ്റ്റിലേക്ക് മടങ്ങിവരവ് നടത്താതെ പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവും ഹര്‍ദിക് ആഗ്രഹിക്കുകയെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, March 10, 2023, 7:12 [IST]
Other articles published on Mar 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+