WTC Final: ഫൈനലിലെത്തിച്ച അക്ഷറിനെ ഇന്ത്യ കൈവിടും! പകരം നറുക്കുവീഴുക അവന്?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനെക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ജൂണ്‍ ഏഴിനാണ് ഇംഗ്ലണ്ടിലെ ഓവലില്‍ വച്ച് ഇന്ത്യയും ഓസീസും കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് പാറ്റ് കമ്മിന്‍സിന്റെ ഓസീസ് ആദ്യമായി ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇന്ത്യ രണ്ടാംസ്ഥാനക്കാരും ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാലു ടെസ്റ്റുകകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1നു തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ ത്രില്ലിങ് ജയം ഇന്ത്യയെ തുണയ്ക്കുകയും ചെയ്തു. ഓസീസുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മിന്നു പ്രകടനം നടത്തിയ താരമാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍.
മൂന്നു ഫിഫ്റ്റികളുമായി ഇന്ത്യക്കുവേണ്ടി പരമ്പരയില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരമായും അദ്ദേഹം മാറിയിരുന്നു. പക്ഷെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അക്ഷറിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. ഇതിന്റെ കാരണവും ക്രിക്ക്ബസിന്റെ ഷോയില്‍ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

ശര്‍ദ്ദുലിന് അവസരം ലഭിക്കും
ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഫിറ്റാണെങ്കില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അക്ഷര്‍ പട്ടേലിനു ഇന്ത്യന്‍ ഇലവനില്‍ ഇടം ലഭിക്കില്ല. അക്ഷറിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറായിരിക്കും ടീമിലേക്കു വരിക.
സത്യസന്ധമായി പറയുകയാണെങ്കില്‍ ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ രണ്ടു സ്പിന്നര്‍മാരെ ഇറക്കി ഇന്ത്യ അബദ്ധമാണ് കാണിച്ചത്. രണ്ടു പേരും ഫൈനലില്‍ അധികം ബൗള്‍ ചെയ്തതുമില്ല. ഫൈനലെന്നതു ഒരു മല്‍സരം മാത്രമാണ്. വലിയ സ്‌കീമില്‍ നിങ്ങള്‍ക്കു ഇതിനെ കാണാന്‍ സാധിക്കില്ലെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.
Also Read: IND vs AUS: ഏകദിനത്തില്‍ ഇന്ത്യ ഭയക്കേണ്ടത് ഇവരെ! മൂന്നു പേര്‍, അറിയാം

ജയമായിരിക്കണം പ്രധാനം
ഓസ്‌ട്രേലിയയുമായുള്ള ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഒരു കാര്യമായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഈ കളി ജയിക്കാന്‍ എന്തായിരിക്കണം ഏറ്റവും മികച്ച ഇലവനെന്നു ഇന്ത്യ തീരുമാനിക്കണം.അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ പുറത്ത് ഇരുത്തേണ്ടിവരുമെന്നും ദിനേശ് കാര്‍ത്തിക് നിരീക്ഷിച്ചു.
കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അശ്വിനും ജഡേജയും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 25, 22 വിക്കറ്റുകളാണ് ഇരുവരും നാലു ടെസ്റ്റുകളിലായി പങ്കിട്ടത്. പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം രണ്ടു പേരും ചേര്‍ന്നു പങ്കിടുകയായിരുന്നു.
Also Read: വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? സഞ്ജു പറഞ്ഞത് വൈറല്‍

അശ്വിന് അവസാന ഫൈനല്‍?
ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇനിയൊരു ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കണ്ടേക്കില്ലെന്നു ദിനേശ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു. അശ്വിനു എത്ര കാലം ടെസ്റ്റില്‍ തുടര്‍ന്ന് കളിക്കാന്‍ കഴിയുമെന്നു പറയുക കടുപ്പമാണ്.
ഇനിയൊരു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ സൈക്കിള്‍ അദ്ദേഹത്തിനു പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ? അശ്വിന്‍ ഉത്തരം പറയേണ്ട ചോദ്യമാണിത്.ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന നിലയില്‍ തനിക്കു കുറച്ചുകൂടി തുടര്‍ന്നു കളിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാവുമെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ (2021-23) ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അശ്വിനാണ്. 13 മല്‍സരങ്ങളില്‍ നിന്നും രണ്ടു അഞ്ചു വിക്കറ്റുകളടക്കം 61 വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications