വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? സഞ്ജു പറഞ്ഞത് വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായി മാറിയ താരമാണ് സഞ്ജു സാംസണ്‍. ഇപ്പോഴും ദേശീയ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള കഠിന പ്രയത്‌നം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം സഞ്ജുവിന് പല അവസരങ്ങളും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ലഭിച്ചിരുന്നു. ഇവയിലെല്ലാം നന്നായി പെര്‍ഫോം ചെയ്യാനും കഴിഞ്ഞു.
ഈ വര്‍ഷംവും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നിരിക്കെയായിരുന്നു ജനുവരി തുടക്കത്തില്‍ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലെ ആദ്യ കളിക്കിടെ പരിക്കേല്‍ക്കുന്നത്. ഫീല്‍ഡിങിനിടെ കാല്‍മുട്ടിനു പരിക്ക് പറ്റിയതോടെ അദ്ദേഹത്തിനു പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ നഷ്ടമായി. കൂടാതെ ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നു.
ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ സീസണില്‍ നയിക്കാനൊരുങ്ങുകയാണ് താരം. അതിനിടെ ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റതിനാല്‍ ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വാതുവയ്പ്പുമായി ബന്ധപ്പെട്ട് സഞ്ജു ഒരിക്കല്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു വാതുവയ്പുകാരോടു തന്റെ സമീപനം എങ്ങനെയായിരിക്കുമെന്നു താരം തുറന്നുപറഞ്ഞത്.

ഐപിഎല്ലിലെ വാതുവയ്പ്പ്
സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരിക്കെയായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ വാതുവയ്പ്പ് വിവാദമുണ്ടായത്. അന്നു ടീമംഗവും മലയാളിയുമായ ശ്രീശാന്തുള്‍പ്പെടെയുള്ളവര്‍ ഈ വിവാദത്തിലകപ്പെടുകയും ചെയ്തിരുന്നു.
തനിക്കു സംസാരിക്കാന്‍ കുറച്ചു വിഷമമുള്ള ഒരു സംഭവമാണ് അതെന്നായിരുന്നു സഞ്ജു ഇതേക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത്.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു അത്. ലോകം മുഴുവന്‍ താരങ്ങളെയും ടീമിനെയും പിന്തുണയ്ക്കുകയും ആരാധിക്കുകയും അവരുടെ ജയം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ അവരെ ചതിക്കുന്നതിനു തുല്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

വാതുവയ്പ്പുകാര്‍ സമീപിച്ചാല്‍?
ഏതെങ്കിലും വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യത്തിന് സഞ്ജു സാംസണിന്റെ മറുപടി നമ്മള്‍ അവസരം കൊടുത്താലല്ലേ ആര്‍ക്കെങ്കിലും ആ തരത്തില്‍ സമീപിക്കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു.
അഞ്ച്-10 കോടി എളുപ്പം കിട്ടാന്‍ മാര്‍ഗമുണ്ടെന്നു വാതുവയ്പുകാര്‍ പറഞ്ഞാല്‍ എന്തായിരിക്കും മറുപടി ന്നയിരുന്നു സഞ്ജുവിനോടുള്ള അടുത്ത ചോദ്യം.
ജീവിതത്തില്‍ നമ്മള്‍ സെറ്റ് ചെയ്തിരിക്കുന്ന മൂല്യങ്ങളെ അനുസരിച്ചായിരിക്കും അത്. പണമാണ് ഒരാള്‍ക്കു ഏറ്റവും പ്രധാനമെങ്കില്‍ അയാള്‍ ചിലപ്പോള്‍ സമ്മതം മൂളിയെന്നിരിക്കുമെന്നും സഞ്ജു വിശദമാക്കി.
Also Read: ദ്രാവിഡ് ഇവരുടെ ഇന്ത്യന്‍ കരിയര്‍ തകര്‍ത്തു! ഇപ്പോള്‍ 'പെരുവഴിയില്‍', അറിയാം

പണമല്ല എനിക്കു പ്രധാനം
എന്നെ സംബന്ധിച്ച് പണമല്ല ഏറ്റവും പ്രധാനം. അതു എന്താണെന്നു മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. അതും 23 വയസ്സിനുള്ളില്‍ തന്നെ പണത്തിന്റെ മൂല്യം എന്താണെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരാള്‍ക്കു പണം എത്രയാണ് ആവശ്യമെന്നു എനിക്കറിയാം. പണം അധികമുണ്ടായാല്‍ എന്താണ് സംഭവിക്കുകയെന്നും നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ പല തീരുമാനങ്ങളുമെടുക്കാന്‍ എന്നെ ഇതു വളരെയധികം സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വാതുവയ്പുകാരനും എന്നെ ഇതു വരെ സമീപിച്ചിട്ടില്ല. ഞാന്‍ അതിനുള്ള അവസരം കൊടുത്തിട്ടുമില്ല. ഐപിഎല്ലില്‍ കളിക്കുന്ന സമയങ്ങളില്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വരികയാണെങ്കില്‍ താന്‍ അതു എടുക്കാറില്ലെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications