IND vs AUS: ഏകദിനത്തില്‍ ഇന്ത്യ ഭയക്കേണ്ടത് ഇവരെ! മൂന്നു പേര്‍, അറിയാം

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നിലനിര്‍ത്തിയ ടീം ഇന്ത്യയുടെ അടുത്ത ദൗത്യം ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ്. ടെസ്റ്റിലെ ആധിപത്യം ഏകദിനത്തിലും ആവര്‍ത്തിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. എന്നാല്‍ ടെസ്റ്റിലേറ്റ 1-2ന്റെ പരാജയത്തിനു വൈറ്റ് ബോള്‍ ഫേര്‍മാറ്റില്‍ ഓസീസ് കണക്കുതീര്‍ക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. വെള്ളിയാഴ്ച മുംബൈയിലെ വാംഖഡെയിലാണ് ആദ്യ ഏകദിനം.
പേസര്‍ പാറ്റ് കമ്മിന്‍സിനു കീഴിലായിരിക്കും ഏകദിന പരമ്പരയില്‍ ഓസീസ് കളിക്കുക. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നു ശേഷിച്ച ടെസ്റ്റുകളില്‍ സ്റ്റീവ് സ്മിത്തായിരുന്നു നായകന്‍.
ടെസ്റ്റില്‍ ടീമിന്റെ ഭാഗമല്ലാതിരുന്ന ചില കിടിലന്‍ കളിക്കാരെ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു ഏറ്റവുമധികം ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുള്ള ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

ഗ്ലെന്‍ മാക്‌സ്വെല്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ലോകത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. ഓസ്‌ട്രേലിയക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നേരത്തേ കാഴ്ചവച്ചിട്ടുണ്ട്. തന്റേതായ ദിവസം തനിച്ചു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ മാക്‌സിക്കു കഴിയും.
ഇന്ത്യക്കെതിരേ ഏകദിനത്തില്‍ മാക്‌സ്വെല്ലിന്റെ റെക്കോര്‍ഡ് മികച്ചതാണ്. 27 ഇന്നിങ്‌സുകളില്‍ നിന്നും 138.33 സ്‌ട്രൈക്ക് റേറ്റോടെ 913 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 96 റണ്‍സാണ് മാക്‌സ്വെല്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയും.
Also Read: ദ്രാവിഡ് ഇവരുടെ ഇന്ത്യന്‍ കരിയര്‍ തകര്‍ത്തു! ഇപ്പോള്‍ 'പെരുവഴിയില്‍', അറിയാം

മിച്ചെല്‍ മാര്‍ഷ്
പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ നിരയിലെ മറ്റൊരു അപകടകാരിയായ താരം. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തെ ബാറ്റിങിലാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ മാര്‍ഷിനെ പുറത്താക്കുക ബുദ്ധിമുട്ടാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ പ്രത്യേക മിടുക്ക് തന്നെ താരത്തിനുണ്ട്.
ഏകദിനത്തില്‍ മാര്‍ഷിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ ഇന്ത്യക്കെതിരേയാണ്. പുറത്താവാതെ 102 റണ്‍സാണ് അദ്ദേഹം നേടിയത്. ഏകിനത്തില്‍ താരത്തിന്റെ ഏക സെഞ്ച്വറിയും ഇതു തന്നെയാണ്.
ഇന്ത്യയിലേതു പോലെ സ്ലോ പിച്ചുകളില്‍ കളിക്കാന്‍ മാര്‍ഷ് മിടുക്കനാണ്. 2021ല്‍ യുഎയില്‍ നടന്ന ടി20 ലോകകപ്പില്‍ ഓസീസിന്റെ കിരീടവിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Also Read: IPL 2023: 'ഈ സാല കപ്പ് ആര്‍സിബീടെ'! ഇത്തവണ ഇതു യാഥാര്‍ഥ്യമാവും, കാരണങ്ങള്‍

മാര്‍ക്കസ് സ്റ്റോയ്‌നിസ്
ഓസ്‌ട്രേലിയയുടെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറാണ് മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. വമ്പനടികള്‍ക്കു പേരുകേട്ട അദ്ദേഹം ഫിനിഷറുടെ റോളിലാണ് കിടിലന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ കളിച്ച് പരിചയമുള്ളതിനാല്‍ ഇന്ത്യന്‍ പിച്ചുകള്‍ സ്റ്റോയ്‌നിസിനു അപരിചിതമല്ല.
ഏകദിനത്തില്‍ ഇതുവരെ 52 ഇന്നിങ്‌സുകളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 1296 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. കൂടാതെ ബൗളിങില്‍ 37 വിക്കറ്റുകളും സ്റ്റോയ്‌നിസ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications