WTC 2023: ഗില്‍ - രാഹുല്‍, ഫൈനലില്‍ ഓപ്പണറായി ആര് വേണം? കാര്‍ത്തിക് പറയുന്നു

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്നുറപ്പായതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സീറ്റുറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചുവെന്നത് അഭിമാന നേട്ടമാണ്.
പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. സതാംപ്റ്റണിലായിരുന്നു മത്സരം. ഇത്തവണയും ഫൈനലിന് വേദിയാവുന്നത് ഇംഗ്ലണ്ടാണ്. ഓവലിലാവും മത്സരം നടക്കുക. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഏറ്റവും ശക്തമായ ടീമുമായി ഇറങ്ങാത്ത പക്ഷം ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം പ്രതീക്ഷിക്കാനാവില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര ഇന്ത്യ നേടിയെങ്കിലും ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതിലൊന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ രോഹിത്തിന്റെ പങ്കാളി ആരെന്നതാണ്.
ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് ഈ സ്ഥാനത്തിലേക്ക് മത്സരിക്കുന്നത്. ഇപ്പോഴിതാ ആരാവണം ഫൈനലില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

ശുബ്മാന്‍ ഗില്‍ മതി
തീര്‍ച്ചയായും ഞാന്‍ ശുബ്മാന്‍ ഗില്ലിനൊപ്പമാവും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പുള്ള മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് ഗില്‍' എന്നാണ് കാര്‍ത്തിക് പറഞ്ഞത്.
അഹമ്മദാബാദ് ടെസ്റ്റില്‍ ഗംഭീര സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ഇതിനോടകം വിദേശത്ത് ഓപ്പണറായുള്ള അനുഭവസമ്പത്തും ഗില്ലിനുണ്ട്. അവസാന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത്തിന്റെ പങ്കാളി ഗില്ലായിരുന്നു.
അമിത പ്രതിരോധം നടത്തി ടീമിനെ സമ്മര്‍ദ്ദത്തിലാക്കാതെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ശുബ്മാന്‍ ഗില്‍. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ മികച്ച ടൈമിങ്ങുള്ള ഗില്ലിന് തിളങ്ങാനാവും. സമീപകാലത്തെ ഗില്ലിന്റെ ഫോമും മികച്ചതാണ്.
Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

രാഹുലിന്റെ ഫോം പ്രശ്‌നം
കെ എല്‍ രാഹുല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. രാഹുലിന്റെ പ്രകടന മികവിലും പ്രതിഭയിലും ആര്‍ക്കും സംശയമില്ല. എന്നാല്‍ സമീപകാലത്തെ മോശം ഫോമാണ് പ്രശ്‌നം. ഇന്ത്യന്‍ പിച്ചില്‍ പോലും തിളങ്ങാനാവാത്ത രാഹുലിനെ ഇന്ത്യ വിദേശത്തേക്ക് പരിഗണിക്കുന്നത് മണ്ടത്തരമാവും.
ബാക്കപ്പ് ഓപ്പണറായി രാഹുലിനെ പരിഗണിക്കാം. എന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ രാഹുലിനെ ഇന്ത്യ കളിപ്പിച്ചാല്‍ അത് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ബെസ്റ്റ് ഗില്ലാണ്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും രാഹുലാണ് രോഹിത്തിനൊപ്പം ഓപ്പണറായത്. രണ്ട് മത്സരത്തിലും ഇന്ത്യ ജയിച്ചെങ്കിലും രാഹുല്‍ നിരാശപ്പെടുത്തി. ഇതോടെ രാഹുലിനെ പുറത്തിരുത്തി ഗില്ലിന് അവസരം നല്‍കുകയായിരുന്നു.
Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

രാഹുലിനെ ബാക്കപ്പ് കീപ്പറാക്കാം
കെ എല്‍ രാഹുലിനെ വേണമെങ്കില്‍ ബാക്കപ്പ് കീപ്പറാക്കാമെന്നാണ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നത്. 'ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങ് ആസ്വദിക്കുന്ന താരമല്ല കെ എല്‍ രാഹുല്‍. കാരണം ഇത് വ്യത്യസ്തമായ മത്സരമാണ്. രാഹുല്‍ സമ്മതിക്കുകയാണെങ്കില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഉപയോഗിക്കാവുന്ന താരമാണ് രാഹുല്‍'-കാര്‍ത്തിക് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു വിക്കറ്റ് കീപ്പറെ അത്യാവശ്യമാണ്. റിഷഭ് പന്തിന് പരിക്കേറ്റതിനാല്‍ പകരം ഇന്ത്യ പരിഗണിക്കുന്നത് കെ എസ് ഭരത്തിനെയാണ്. ഇതിനോടകം നിരവധി ക്യാച്ചുകള്‍ പാഴാക്കിയതിനാല്‍ ഭരത്തുമായി ഫൈനലിന് പോകാനാവില്ല.
ഇന്ത്യക്ക് പരിഗണിക്കാവുന്ന മറ്റൊരു താരം ഇഷാന്‍ കിഷനാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും ഇന്ത്യ പരിഗണിച്ചില്ല. രാഹുലിനെ കീപ്പറാക്കിയാലും വലിയ ഗുണം ചെയ്‌തേക്കില്ല. നിലവില്‍ മികച്ചൊരു കീപ്പറുടെ അഭാവം ഇന്ത്യയെ പ്രയാസപ്പെടുത്തുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications