ടെസ്റ്റില്‍ സച്ചിന്റെ ആ നേട്ടം കോലിക്ക് സ്വപ്‌നം മാത്രം, താരതമ്യം മണ്ടത്തരം! ഹോഗ് പറയുന്നു

സിഡ്‌നി: 1205 ദിവസത്തെ ഇടവേളക്ക് ശേഷം വിരാട് കോലി വീണ്ടും ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്. വലിയ കാത്തിരിപ്പിനൊടുവിലെ തകര്‍പ്പന്‍ പ്രകടനമാണ് അഹമ്മദാബാദ് ടെസ്റ്റില്‍ കോലി കാഴ്ചവെച്ചത്. ക്ഷമയോടെ പൊരുതിനിന്ന് 186 റണ്‍സുമായാണ് കോലി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചത്.
കോലി ടെസ്റ്റിലും ഫോമിലേക്കെത്തിയതിന് പിന്നാലെ ഇടവേളക്ക് ശേഷം വീണ്ടും സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള താരതമ്യം ശക്തമായി ഉയരുകയാണ്. 75ാം അന്താരാഷ്ട്ര സെഞ്ച്വറിയും 28ാം ടെസ്റ്റ് സെഞ്ച്വറിയും നേടിയതിന് പിന്നാലെയാണ് വീണ്ടും സച്ചിന്‍-കോലി താരതമ്യം ചര്‍ച്ചകളില്‍ നിറയുന്നത്.
ഇപ്പോഴിതാ കോലിയെ ടെസ്റ്റില്‍ സച്ചിനുമായി താരതമ്യം ചെയ്തിട്ട് കാര്യമില്ലെന്നും അതിന്റെ കാരണവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടെസ്റ്റില്‍ സച്ചിന്റെ ആ നേട്ടത്തിനൊപ്പം ഒരിക്കലും കോലിക്ക് എത്താനാവാത്തതിനാല്‍ത്തന്നെ താരതമ്യം വേണ്ടെന്നാണ് ഹോഗ് പറയുന്നത്.

കോലിക്ക് 200 ടെസ്റ്റ് കളിക്കാനാവില്ല
സച്ചിന്റെ അത്ര ടെസ്റ്റ് മത്സരങ്ങള്‍ കോലിക്ക് കളിക്കാനാവാത്തതിനാല്‍ത്തന്നെ താരതമ്യത്തില്‍ കാര്യമില്ലെന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്. സച്ചിന്‍ 200 ടെസ്റ്റുകള്‍ കളിച്ച താരമാണ്. എന്നാല്‍ 34കാരനായ കോലി ഇതിനോടകം കളിച്ചത് 108 ടെസ്റ്റാണ്.
2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ കോലിക്ക് ഇനിയും 92 ടെസ്റ്റിന് മുകളില്‍ കളിക്കാന്‍ സാധിച്ചേക്കില്ല. കോലിക്ക് സച്ചിന്റെ അത്രെ ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇരുവരേയും താരതമ്യപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്ന് പറയാം.
'കോലിയില്‍ നിന്ന് വീണ്ടും ബെസ്റ്റ് നമുക്ക് കാണാനാവുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ 2-3 വര്‍ഷം വലിയ സമ്മര്‍ദ്ദം കോലിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സച്ചിനുമായി കോലിയെ താരതമ്യം ചെയ്യരുത്. കാരണം കോലിയെക്കാളും കൂടുതല്‍ ടെസ്റ്റ് മത്സരം സച്ചിന്‍ കളിച്ചിട്ടുണ്ട്.
കൂടാതെ സച്ചിന്റെ കരിയറിന്റെ ഭൂരിഭാഗത്തോളം ഐപിഎല്‍ കളിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ചൊരു പ്രകടനം കോലിയില്‍ നിന്ന് ഉണ്ടാവുമെന്നാണ് കരുതുന്നത്'-ഹോഗ് പറഞ്ഞു.

കോലിക്ക് ഇനി എത്ര വര്‍ഷം ബാക്കി
വിരാട് കോലിയുടെ കരിയറില്‍ ഇനി എത്ര വര്‍ഷം ബാക്കിയുണ്ടാവും? പരമാവധി ആറ് വര്‍ഷമാണ് അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുക. 34കാരനായ കോലിക്ക് ഉയര്‍ന്ന ഫിറ്റ്‌നസുണ്ടെങ്കിലും ആറ് വര്‍ഷത്തിലധികം കളിക്കുകയെന്നത് പ്രയാസമാണ്.
കൂടാതെ മൂന്ന് ഫോര്‍മാറ്റിലും കൂടാതെ ഐപിഎല്ലിലും കളിക്കുന്നത് കോലിയെ തളര്‍ത്തും. സച്ചിന്‍ 16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ആരംഭിച്ച താരമാണ്. എന്നാല്‍ കോലി 20ാം വയസിലാണ് അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്.
ഈ വ്യത്യാസം രണ്ട് പേരുടെയും കരിയറിലുണ്ടാവും. നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ കോലിക്ക് നേടിയെടുക്കാന്‍ സാധിക്കാത്തതായതിനാല്‍ സച്ചിന്റെ റെക്കോഡുകള്‍ക്കൊപ്പമെത്താന്‍ കോലിക്ക് സാധിക്കില്ലെന്നുറപ്പ്.
Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

കെ എല്‍ രാഹുലിനെയോര്‍ത്ത് സങ്കടം
മോശം ഫോമിലൂടെയാണ് കെ എല്‍ രാഹുല്‍ കടന്ന് പോകുന്നത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഫ്‌ളോപ്പായതോടെ രാഹുലിനെ ഇന്ത്യ പ്ലേയിങ് 11 നിന്ന് തഴയുകയും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
'കഴിഞ്ഞ 4-5 വര്‍ഷമായി ഇന്ത്യന്‍ ടീമിനുള്ളില്‍ വ്യത്യസ്തമായ റോള്‍ ചെയ്യുന്ന താരമാണ് കെ എല്‍ രാഹുല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ നിര്‍ണ്ണായകമായ സെഞ്ച്വറി പ്രകടനം നടത്താനും അവനായി.
രാഹുലിനെ പുറത്താക്കിയത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഫൈനലിലും രാഹുലിനെ മറികടന്ന് ഗില്ല് കളിച്ചേക്കും. എന്നാല്‍ രാഹുല്‍ ഇംഗ്ലണ്ടില്‍ വലിയ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്'- ഹോഗ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications