പിഎസ്എല്ലില്‍ 'ചറപറ' സിക്‌സ്, എന്തുകൊണ്ട് ഇങ്ങനെ? കാരണം പുറത്തായതോടെ ട്രോള്‍

കറാച്ചി: ബിസിസി ഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വിജയകരമായി നടപ്പിലാക്കിയതോടെ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കടന്നുവന്ന ക്രിക്കറ്റ് ലീഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. പിസിബി നടത്തുന്ന പിഎസ്എല്‍ ആരാധക പിന്തുണയിലും പ്രതിഫലത്തിലുമെല്ലാം ഐപിഎല്ലിനെക്കാള്‍ വളരെ പിന്നിലാണ്.
എന്നാല്‍ പാകിസ്താന്‍ ആരാധകര്‍ ഐപിഎല്ലിനെക്കാള്‍ സൂപ്പര്‍ പിഎസ്എല്ലാണെന്നാണ് ഇപ്പോഴും പറയുന്നത്. ഐപിഎല്ലില്‍ ഈ സീസണില്‍ സാം കറെന് ലഭിക്കുന്നത് 20 കോടി രൂപയാണ്. പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന്റെ പിഎസ്എല്ലിലെ പ്രതിഫലം 1.9 കോടിയാണ്.
ഐപിഎല്ലിനെക്കാള്‍ താരങ്ങള്‍ കൂടുതല്‍ സിക്‌സുകള്‍ അടിക്കുന്നത് പിഎസ്എല്ലിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പിഎസ്എല്ലിലെ സിക്‌സറിന്റെ ദൂരം വെറും 57 മീറ്ററാണെന്ന വസ്തുത ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ആരാധകര്‍ പിഎസ്എല്ലിനെ ട്രോളുകയാണ്.

വനിതാ പ്രീമിയര്‍ ലീഗ് ഇതിലും ഭേദം
ഇത്തവണ ആരംഭിച്ച പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ നിലവാരം പിസിബി കാണണമെന്നാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സിക്‌സറിന്റെ ദൂരം 57 മീറ്റര്‍ മാത്രമാണ്. വനിതാ പ്രീമിയര്‍ ലീഗില്‍ സിക്‌സറിന് ഇതിലും ദൂരമുണ്ട്.
സ്‌കൂള്‍ കുട്ടിയെ കൊണ്ടുവിട്ടാലും പിഎസ്എല്ലില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനാവും. ഐപിഎല്ലിന്റെ നാലിലൊന്ന് നിലവാരം പോലും പിഎസ്എല്ലിനില്ല വീമ്പ് പറച്ചിലിന് മാത്രം കുറവില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.
57 മീറ്റര്‍ മാത്രമാണ് സിക്‌സറിന്റെ ദൂരമെന്നത് എത്രത്തോളമാണ് ടൂര്‍ണമെന്റിന്റെ നിലവാരമെന്നതാണ് കാട്ടുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂര്‍ണമെന്റെന്നൊക്കെ പിസിബി പറയുമ്പോഴും ആ നിലവാരം കാണാന്‍ സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

WPLല്‍ സിക്‌സര്‍ ദൂരം 60 മീറ്റര്‍
വനിതാ പ്രീമിയര്‍ ലീഗില്‍ 60 മീറ്ററാണ് സിക്‌സറിന്റെ ദൂരം. അപ്പോഴാണ് 55 മീറ്റര്‍ ബൗണ്ടറി ദൂരം വെച്ച് പിഎസ്എല്ലിനെ പിസിബി പ്രശംസിക്കുന്നത്. പിഎസ്എല്ലില്‍ കളിച്ച് വലിയ സ്‌കോര്‍ നേടുന്നതുപോലെ ഐപിഎല്ലില്‍ വന്ന് മികവ് കാട്ടാന്‍ സാധിക്കുമെന്ന് ആരും കരുതേണ്ടെന്നും വനിതാ ഐപിഎല്ലിന്റെ നിലവാരം പോലും പിഎസ്എല്ലിനില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ഇന്ത്യന്‍ താരങ്ങളുടെ ടൈമിങ് തെറ്റുന്ന ഷോട്ട് പോലും 70 മീറ്ററിലധികം പോകും. ഈ സമയത്താണ് 55 മീറ്റര്‍ സിക്‌സര്‍ ദൂരവുമായി ടൂര്‍ണമെന്റ് നടത്തുന്നതെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പരിഹാസം. ഇന്ത്യന്‍ താരങ്ങള്‍ പിഎസ്എല്‍ കളിച്ചാല്‍ എല്ലാ ഓവറിലും മൂന്ന് സിക്‌സെങ്കിലും നേടുമെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

പിഎസ്എല്ലിലെ പ്രകടനം കണ്ട് വിലയിരുത്താനാവില്ല
ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് വളരുന്ന താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ പിഎസ്എല്ലിലൂടെ വളര്‍ന്ന് പാകിസ്താന്‍ ടീമിലേക്കെത്തുന്നവര്‍ വളരെ കുറവാണ്. പിഎസ്എല്ലിനെ താരങ്ങളുടെ പ്രകടനം കണ്ട് ദേശീയ ടീമിലേക്ക് പരിഗണിക്കാനാവില്ല വസ്തുത പാകിസ്താനറിയാം.
എന്നാല്‍ പാകിസ്താന്‍ ആരാധകര്‍ക്ക് ഇപ്പോഴും ഇത് മനസിലായിട്ടില്ല. പാകിസ്താനില്‍ ചറാപറാ സിക്‌സര്‍ നേടുന്നത് കണ്ട് ടി20യിലെ മികവ് അളക്കാനാവില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. പിഎസ്എല്ലില്‍ കളിക്കുന്നവരില്‍ കൂടുതലും പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്തായവരാണ്.
പിഎസ്എല്ലില്‍ കളിച്ച് മികവ് കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമില്‍ ഇടം നല്‍കണമെന്ന് കമ്രാന്‍ അക്മലും ഉമ്രാന്‍ അക്മലും എല്ലാം വാദിച്ചിട്ടും അവസരം നല്‍കാത്തതിന്റെ കാരണം ഇപ്പോഴാണ് മനസിലായതെന്നും പിഎസ്എല്‍ കണ്ടം ക്രിക്കറ്റിനെക്കാള്‍ മോശമാണെന്നും ഇന്ത്യന്‍ ആരാധകര്‍ ട്രോളുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications