Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: എന്തൊരു ഡാന്‍സ്, ലോകകപ്പാണോ നേടിയത്? ഇന്ത്യയെ കളിയാക്കി പാക് ഫാന്‍സ്

ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയ്ക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്കെതിരേ ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ് പാകിസ്താന്‍ ആരാധകര്‍. അടുത്ത ഞായറാഴ്ചയാണ് ദുബായില്‍ വച്ച് ക്രിക്കറ്റിലെ ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ആദ്യത്തെ മല്‍സരം കൂടിയാണിത്.

1

സിംബാബ്‌വെയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം തൂത്തൂവാരിയിരുന്നു. പരമ്പര വിജയത്തിനു ശേഷം ഡ്രസിങ് റൂമില്‍ താരങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ ആരാധകരുമായി പങ്കുവച്ചത്. വൈകാതെ ഇതു വൈറലായി മാറുകയും ചെയ്തു. ഈ വീഡിയോയെയാണ് പാക് ഫാന്‍സ് പരിഹസിച്ചിരിക്കുന്നത്.

2

ലോകകപ്പ് ട്രോഫി നേടിയതു പോലെയാണ് ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദപ്രകടനമെന്നായിരുന്നു പാകിസ്താന്‍ ഫാന്‍സ് ട്രോളിയത്. ഇഷാന്‍ കിഷനായിരുന്നു ഈ ആഹ്ലാദനൃത്തത്തിലെ കേന്ദ്ര കഥാപാത്രം.
ധവാന്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹര്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രാഹുല്‍ ത്രിപാഠി , ഷഹബാസ് അഹമ്മദ് തുടങ്ങിയവരെയും ഈ വീഡിയോയില്‍ കാണാം. താരങ്ങള്‍ മതിമറന്ന് ആഹ്ലാദനൃത്തം ചവിട്ടുന്നതാണ് വീഡിയോയിലുള്ളത്.

Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

3

ബാബര്‍ ആസമിനെ സിംബാബ്‌വര്‍ എന്നു വിളിക്കുന്നതില്‍ നിന്നും തുടങ്ങി സിംബാബ്‌വെയുമായുള്ള പരമ്പര വിജയം ലോകകപ്പ് നേട്ടം പോലെ ആഘോഷിക്കുന്നതു വരെയെത്തിരിക്കുകയാണ്. ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണെന്നായിരുന്നു ഒരു പാകിസ്താന്‍ ആരാധകന്റെ പരിഹാസം.

4

ലോകകപ്പ് വിജയിച്ചോയെന്നായിരുന്നു ഒരു പാക് ആരാധകന്‍ ഇന്ത്യന്‍ ടീമിനെ ട്രോളിയത്.
ലോകകപ്പ് ട്രോഫി നേടിയെടുത്തതു പോലെയാണ് ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദ നൃത്തമെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

5

ഇതുപോലെ പാകിസ്താന്‍ ടീം ആഹ്ലാദ പ്രകടനം നടത്തുന്നത് ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. സിംബാബ്‌വെയ്‌ക്കെതിരേ കഷ്ടിച്ചു നേടിയെടുത്ത വിജയം ആഘോഷിച്ചതിനു ഇന്ത്യന്‍ ജനത മുഴുവന്‍ പാകിസ്താനെ ട്രോളുന്നുണ്ടാവുമായിരുന്നു. ഒരു നാണവുമില്ലേയെന്നു ഒരു പാക് ആരാധകന്‍ പ്രതികരിച്ചു.
സിംബാബ്‌വെ ആയതു നന്നായെന്നായിരുന്നു ഒരു പാക് ആരാധകന്‍ ഇന്ത്യയെ പൊട്ടിച്ചിരിക്കുന്ന ഇമോജികളോടൊപ്പം ട്രോളിയത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, മുഹമ്മദ് ഹസ്നയ്ന്‍, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.

Story first published: Tuesday, August 23, 2022, 17:15 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+