World Cup 2023: ഇന്ത്യ- പാക് ഫൈനല്‍ മതി, ആ തോല്‍വി മറന്നിട്ടില്ല! പകരം വീട്ടുമെന്ന് അക്തര്‍

ക്രിക്കറ്റം ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പിനെക്കുറിച്ച് തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ഇന്ത്യയാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.
ലോകകപ്പിന്റെ ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു അക്തര്‍ വ്യക്തമാക്കി. 2012ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഒരു ഫൈനലില്‍ ഏറ്റുമുട്ടിയത്.
അന്നു ഇന്ത്യയെ നാണംകെടുത്തി പാകിസ്താന്‍ കന്നി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ- പാക് ഫൈനലുണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
പാകിസ്താന്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തപ്പോള്‍ ഇന്ത്യ സെമി ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. അന്നു ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടാണ് പത്തു വിക്കറ്റിനു ഇന്ത്യയെ നാണംകെടുത്തി കലാശക്കളിക്കു ടിക്കറ്റെടുത്തത്.

ഇന്ത്യയോടു പകരം ചോദിക്കണം
വരാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയാല്‍ ഇന്ത്യയോടു പകരം ചോദിക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നു ഷുഐബ് അക്തര്‍ വ്യക്തമാക്കി. സ്‌പോര്‍ട്‌സ് തക്കിനോടു (sports tak) സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടണം. ഫൈനല്‍ മുംബൈയിലോ, അഹമ്മദാബാദിലോ എവിടെയുമാവട്ടെ ഇന്ത്യയെ ഞങ്ങള്‍ക്കു തോല്‍പ്പിക്കണം.
2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ പരാജയത്തിനു കണക്കു ചോദിക്കണമെന്നാണ് ആഗ്രഹമെന്നും അക്തര്‍ പറഞ്ഞു.
Also Read: IPL 2023: എന്തൊരടി, വിഷ്ണുവിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ഞെട്ടി! വൈറലായി വീഡിയോ

2011ലെ സെമി ഫൈനല്‍
2011ലെ ലോകകപ്പിന്‍റെസെമി ഫൈനലില്‍ പാകിസ്താനെ 29 റണ്‍സിനായിരുന്നു എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീം തകര്‍ത്തുവിട്ടത്. ഈ കളിയില്‍ ഇന്ത്യയുടെ ഹീറോയയത് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.
പക്ഷെ ഈ മല്‍സരത്തില്‍ സച്ചിനും ഇന്ത്യക്കും അനുകൂലമായുള്ള തേര്‍ഡ് അംപയറുടെ ഒരു തീരുമാനം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഇപ്പോഴും ആ വിവാദം പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
പാകിസ്താന്‍ സ്പിന്നര്‍ സഈദ് അജ്മലിന്റെ ബൗളിങില്‍ സച്ചിന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതായിരുന്നു സംഭവം. അംപയര്‍ ഔട്ട് നല്‍കിയെങ്കിലും ഇന്ത്യ റിവ്യു എടുക്കുകയായിരുന്നു.
ബോള്‍ സ്റ്റംപുകളില്‍ പതിക്കില്ലെന്നു റീപ്ലേകളില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടും നല്‍കി. പക്ഷെ ബോള്‍ ട്രാക്കിങ് ടെക്‌നോളജിക്കു പിഴച്ചതായും ബോള്‍ ഉറപ്പായും വിക്കറ്റില്‍ കൊള്ളുമായിരുന്നുവെന്നുമാണ് അജ്മലിന്റെയും പാകിസ്താന്റെയും വാദം.
ഇപ്പോഴും അജ്മല്‍ ഇതു ആവര്‍ത്തിക്കാറുമുണ്ട്. ആയുസ്സ് നീട്ടിക്കിട്ടിയ സച്ചിന്‍ 85 റണ്‍സുമായി അന്നു ഇന്ത്യന്‍ വിജയശില്‍പ്പിയാവുകയും ചെയ്തു.
സച്ചിനെതിരേ അന്നു തീരുമാനം തങ്ങള്‍ക്കു അനുകൂലമായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നായിരിക്കുമെന്നാണ് പാകിസ്താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്.
Also Read: 17 വയസ്സിന്റെ പ്രായ വ്യത്യാസം, ആരാണ് അക്തറിന്റെ ജീവിത പങ്കാളി? അറിയാം

ഇന്ത്യ പാകിസ്താനിലേക്കു വരണം
ലോകകപ്പിനു ഏഷ്യാ കപ്പിനു പാകിസ്താന്‍ വേദിയാവാന്‍ ഇരിക്കുകയാണ്. എന്നാല്‍ വേദി മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
അതേസമയം, ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്കു അയക്കാന്‍ ബിസിസിഐ തയ്യാറാവണമെന്നു അഭ്യര്‍ഥിച്ചിരിക്കുകയാണ് ഷുഐബ് അക്തര്‍.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരു കാര്യവുമില്ല.
ബിസിസിഐക്കോ, പിസിബിക്കോ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സര്‍ക്കാരുകളോടു ചോദിക്കാതെ ഇരുബോര്‍ഡുകള്‍ക്കും തീരുമാനമെടുക്കാന്‍ കഴിയില്ല.
ഇന്ത്യ- പാക് മല്‍സരം വരുമ്പോള്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറയും. അനാവശ്യമായ പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ നടത്തരുതെന്നു ഇരു രാജ്യങ്ങളിലെയും മുന്‍ താരങങ്ങളോടു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചാല്‍ പാകിസ്താനിലേക്കു വരില്ലെന്ന തീരുമാനമെടുക്കാന്‍ ബിസിസിഐ ആരാണെന്നും അക്തര്‍ തുറന്നടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications