17 വയസ്സിന്റെ പ്രായ വ്യത്യാസം, ആരാണ് അക്തറിന്റെ ജീവിത പങ്കാളി? അറിയാം

ലോകമെമ്പാടുള്ള ക്രിക്കറ്റ് പ്രേമികളെ ഒരു കാലഘട്ടത്തില്‍ ഹരം കൊള്ളിച്ചിരുന്ന ഫാസ്റ്റ് ബൗളറാണ് പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഐബ് അക്തര്‍. ഇന്ത്യന്‍ താരങ്ങളുടെയും ആരാധകരുടെയും പേടിസ്വപ്‌നം കൂടിയായിരുന്നു അദ്ദേഹം.
വേഗത കൊണ്ടും വന്യമായ രൂപവും റണ്ണപ്പും കൊണ്ട് ക്രീസിലുള്ള ബാറ്റര്‍മാരുടെ മുട്ട് ഇടിപ്പിക്കാന്‍ സാധിച്ച ബൗളറായിരുന്നു അക്തര്‍. അദ്ദേഹത്തിന്റെ തീയുണ്ടകള്‍ നേരിടവെ പല ബാറ്റര്‍മാരുടെയും ബാറ്റ് പൊട്ടിപ്പോവുകയും സ്റ്റംപ് മുറിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബോളെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അക്തറുടെ പേരില്‍ ഭദ്രമാണ്. റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം വിരമിച്ച ശേഷവും ആരാധകര്‍ക്കിടയില്‍ സജീവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും മല്‍സരങ്ങളെക്കുറിച്ച് അക്തര്‍ ആരാധകരുമായി സംവദിക്കാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നാണ് കൗതുകകരമായ കാര്യം.
കാരണം പൊതുവേദികളിലൊന്നും അക്തര്‍ ഭാര്യക്കൊപ്പം അധികം പ്രത്യക്ഷപ്പെടാറില്ല. അക്തറുടെ ഭാര്യയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം കൂടുതല്‍ അറിയാം.

അക്തറുടെ ഭാര്യ
റുബാബ് ഖാനെയാണ് ഷുഐബ് അക്തര്‍ വിവാഹം കഴിച്ചിരിക്കുന്നത്. പാകിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്.
അബോട്ടബാദിലായിരുന്നു റുബാബിന്റെ വിദ്യാഭാ്യാസം. ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയായുന്നു 38 കാരനായ അക്തറിനെ ഇവര്‍ മിന്നുകെട്ടിയത്.
നിലവില്‍ ഗൃഹനാഥയായി കഴിയുകയാണ് റുബാബ്. അക്തറിന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലുമെല്ലാം താങ്ങും തണലുമായി ഇവര്‍ കൂടെ തന്നെയുണ്ടായിരുന്നു.
Also Read: IND vs AUS: സഞ്ജുവിന് 'പാര വയ്ക്കുന്നത്' ടീമിലെ 2 സീനിയര്‍ താരങ്ങള്‍! ആരൊക്കെ?

കൂടിക്കാഴ്ച എങ്ങനെ?
2013ല്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോയപ്പോഴായിരുന്നു റുബാബിന്റെ പിതാവ് മുഷ്താഖിനെ ഷുഐബ് അക്തര്‍ പരിചയപ്പെടുന്നത്. താരത്തിന്റെ വിവാഹത്തിനു വഴിയൊരുക്കിയതും ഈ കൂടിക്കാഴ്ചയായിരുന്നു.
38 വയസ്സായിട്ടും അവിവാഹിതനായി തുടരുകയായിരുന്ന തനിക്കു യോജിച്ച ഒരു വധുവിനെ കണ്ടെത്തി തരാമോയെന്നു അക്തര്‍ അന്നു റുബാബിന്റെ പിതാവിനോടു അഭ്യര്‍ഥിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ മകളെ തന്നെ വധുവായി നല്‍കുമെന്ന് പാക് ഇതിഹാസം അന്നു പ്രതീക്ഷിച്ചിരുന്നില്ല.
ഇരുവരുടെയും കുടുംബാംഗങ്ങളാണ് വിവാഹം ഉറപ്പിച്ചത്. 2014 ജൂണ്‍ 23ന് അക്തര്‍ റുബാബിനെ ജീവിത പങ്കാളിയാക്കുകയും ചെയ്തു.
Also Read: IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

പ്രായ വ്യത്യാസം
വിവാഹ സമയത്തു ഷുഐബ് അക്തറും റുബാബ് ഖാനും തമ്മിലുള്ള വലിയ പ്രായ വ്യത്യാസം അന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.
വിവാഹസമയത്തു അക്തറുടെ പ്രായം 38ഉം റുബാബിനു 21 വയസ്സുമായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയാണ് അക്തര്‍ വിവാഹം കഴിക്കാന്‍ പോവുന്നതെന്നു അന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. റുബാബിനു 17 വയസ്സ് മാത്രമേ ഉള്ളൂവെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ വന്നത്.പക്ഷെ വിവാഹം കഴിഞ്ഞതോടെ ഈ അഭ്യൂഹങ്ങള്‍ തെറ്റാണെന്നു തെളികുയും ചെയ്തു.
അക്തര്‍- റുബാബ് ദമ്പതികള്‍ക്കു ഒരു മകനാണുള്ളത്.2016 നവംബര്‍ ഏഴിനായിരുന്നു ഇവര്‍ക്കു കുഞ്ഞ് ജനിച്ചത്. മകന് അവര്‍ മുഹമ്മദ് മിഖായീലെന്നു പേരിടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications