
ആദ്യ പന്ത് മുതല്‍ തിളങ്ങാനുള്ള കഴിവ്
ഇന്ത്യയുടെ മറ്റ് താരങ്ങളില്‍ നിന്ന് സൂര്യകുമാറിനെ വ്യത്യസ്തനാക്കുന്നത് പെട്ടെന്ന് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാനുള്ള കഴിവാണ്.
ഓസ്‌ട്രേലിയക്കെതിരേ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കായത് ന്യായീകരിക്കാനാവില്ലെങ്കിലും ഇതിന്റെ പേരില്‍ കരിയര്‍ തകര്‍ക്കപ്പെടേണ്ടവനല്ല സൂര്യകുമാര്‍.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ജോഫ്രാ ആര്‍ച്ചറെ സിക്‌സര്‍ പറത്തി വരവറിയിച്ച താരമാണ് സൂര്യകുമാര്‍ യാദവ്.
ആക്രമിച്ച് കളിക്കാന്‍ നിലയുറപ്പിക്കേണ്ട ആവിശ്യം സൂര്യകുമാര്‍ യാദവിനില്ല. നേരിടുന്ന ആദ്യ പന്തില്‍ത്തന്നെ വലിയ ഷോട്ട് കളിക്കാന്‍ താരത്തിന് മികവുണ്ട്.
ഫിനിഷര്‍ റോളില്‍ കളിക്കുന്നവര്‍ക്ക് ഈ കഴിവ് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സൂര്യക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കാവുന്നതാണ്.
ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവും. കുറഞ്ഞ പന്തുകളില്‍ നിന്ന് കൂടുതല്‍ റണ്‍സടിക്കാന്‍ കഴിവ് സൂര്യക്കുണ്ട്.
അതുകൊണ്ട് തന്നെ താരം കൂടുതല്‍ അവസരം ഫിനിഷര്‍ റോളില്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറയാം.
Also Read: IPL 2023: സന്ദീപ് രാജസ്ഥാനില്‍, അപ്പോള്‍ ബുംറക്ക് പകരക്കാരനാര്? പ്രതികരിച്ച് ആരാധകര്‍

രാഹുലിനും ഹര്‍ദിക്കിനും ആത്മവിശ്വാസം
സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോളിലെത്തിയാല്‍ ഹര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും അത് വലിയ ആത്മവിശ്വാസം നല്‍കും.
നിലവില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഫിനിഷറെന്ന ഉത്തരവാദിത്തം കൂടിയുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് അല്‍പ്പം സമ്മര്‍ദ്ദത്തോടെ കളിക്കേണ്ടി വരുന്നു.
എന്നാല്‍ സൂര്യകുമാര്‍ ഫിനിഷര്‍ റോളിലുണ്ടെങ്കില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കുന്ന കെ എല്‍ രാഹുലിനും ഹര്‍ദിക് പാണ്ഡ്യക്കും കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കും.
വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഹര്‍ദിക്കിനും രാഹുലിനും കഴിവുണ്ട്. സൂര്യകുമാര്‍ യാദവ് ഫിനിഷറായുണ്ടായാല്‍ ഇരുവര്‍ക്കും കൂടുതല്‍ മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ സാധിക്കും.
അതുകൊണ്ട് തന്നെ സൂര്യകുമാര്‍ ഫിനിഷര്‍ റോളില്‍ തുടരുന്നതാണ് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണകരമാവുക.
Also Read: IND vs AUS ODI: ഐപിഎല്‍ വരുന്നു, ഇന്ത്യ ഈ തോല്‍വി മറക്കരുത്! ഗവാസ്‌കറിന്റെ മുന്നറിയിപ്പ്

ടി20യിലെ സൂര്യയുടെ കണക്കുകള്‍
ടി20യില്‍ സൂര്യകുമാര്‍ യാദവിന്റ കണക്കുകള്‍ അതി ഗംഭീരമാണ്. മൂന്ന് മോശം പ്രകടനത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തേണ്ട താരമല്ല സൂര്യകുമാര്‍.
ശക്തമായി തിരിച്ചെത്താന്‍ പ്രതിഭയുള്ള താരമാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള നിലവിലെ ഇന്ത്യയുടെ ഏക താരമാണ് സൂര്യകുമാര്‍.
സാഹസിക ഷോട്ടുകള്‍ ഫലപ്രദമായി കളിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. സൂര്യ പെട്ടെന്ന് റണ്‍സുയര്‍ത്തുന്നത് എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
ഇത് ടീമിനാകെ ഗുണം ചെയ്യും. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ ശേഷി സൂര്യക്കുണ്ട്. സഞ്ജു സാംസണിനെ പരിഗണിച്ചാലും ഫിനിഷറെന്ന നിലയില്‍ സൂര്യയുടെ അത്ര മികവ് കാട്ടാനാവില്ല.
അതുകൊണ്ട് തന്നെ സൂര്യയെ ഫിനിഷര്‍ റോളില്‍ ഇന്ത്യ കൂടുതല്‍ പിന്തുണക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications












