World Cup 2023: ഞാന്‍ സെലക്ടറെങ്കില്‍ ആ 2 പേര്‍ പുറത്താവും! ഇന്ത്യന്‍ ടീമിനെക്കുറിച്ച് ശ്രീകാന്ത്

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ലോകകപ്പിനായി ഇന്ത്യയുടെ 20 അംഗ സാധ്യതാ ടീമിനെ ബിസിസിഐ തീരുമാനിച്ചതായി ദിവസങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഈ കളിക്കാര്‍ ആരൊക്കെയാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും പുറത്തുവന്നിരുന്നില്ല.
ഇതിനു പിന്നാല ഈ 20 കളിക്കാര്‍ ആരൊക്കെ ആയിരിക്കുമെന്നതിനെക്കുറിച്ച് പല മുന്‍ താരങ്ങളും തങ്ങളുടെ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്തും ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്തത് അന്നത്തെ സെലക്ടറായിരുന്ന ശ്രീകാന്തായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് വരാനിരിക്കുന്ന ടൂര്‍ണമെന്റിനെക്കുറിച്ച് അദ്ദേഹം വിശകലനം നടത്തിയത്.

രണ്ടു പേര്‍ ടീമിലുണ്ടാവില്ല
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താന്‍ തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു പേര്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരിക്കുമെന്നു കെ ശ്രീകാന്ത് വ്യക്തമാക്കി.
നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനമുറപ്പിച്ചുകൊണ്ടിരിക്കുന്ന താരമണ് ഗില്‍. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ 70ന് മുകളില്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്ത ഗില്‍ രണ്ടു പരമ്പരകളില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി താരം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ശര്‍ദ്ദുല്‍ നിലവില്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ല. കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നു ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ശര്‍ദ്ദുല്‍ തഴയപ്പെടുകയും ചെയ്തു.
Also Read:റിഷഭ് പുറത്ത്, ഭരതിനു പകരം സഞ്ജു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണം! കാരണമറിയാം

നാലു പേസര്‍മാര്‍
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉറപ്പായും വേണ്ട നാലു ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയാവണമെന്നും കെ ശ്രീകാന്ത് നിരീക്ഷണം നടത്തി. എന്റെ ടീമിലെ മീഡിയം പേസര്‍മാര്‍ ആരൊക്കെയാവുമെന്നു ചോദിച്ചാല്‍ ജസ്പ്രീത് ബുംറ, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും അത്. നാലു പേസര്‍മാര്‍ മതി.
മുഹമ്മദ ഷമിയെ വേണമെങ്കില്‍ പരിഗണിക്കാം. ഞാന്‍ ഒരു ഫാനെന്ന നിലയില്ല, മറിച്ച് ഒരു സെലക്ടറെന്ന നിലയിലാണ് സംസാരിക്കുന്നത്. ദീപക് ഹൂഡയെയും ഞാന്‍ ടീമിലെടുക്കും. ഈ ചെറുപ്പക്കാര്‍ നിങ്ങളെ കളി ജയിപ്പിക്കാന്‍ സാധിക്കുന്നവരാണ്. അതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്?
മല്‍സരങ്ങള്‍ ജയിക്കണമെന്നതാണ് നിങ്ങളുടെ ആഗ്രഹം. തനിച്ചു കളി ജയിപ്പിക്കാന്‍ സാധിക്കുന്ന യൂസുഫ് പഠാനെപ്പോലെയുള്ള താരങ്ങളെയും ആവശ്യമാണെന്നു ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

സ്ഥിരത പ്രതീക്ഷിക്കരുത്
യൂസുഫ് പഠാനെപ്പോലെയുള്ള കളിക്കാര്‍ 10 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ടീമിന ജയിപ്പിച്ചാലും അതു മതി. ഇത്തരം താരങ്ങളില്‍ നിന്നും നിങ്ങള്‍ സ്ഥിരത പ്രതീക്ഷിക്കരുത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലും നമുക്കു യൂസുഫിനെപ്പോലെയുള്ള കളിക്കാരുണ്ട്.
റിഷഭ് പന്ത് നല്ലൊരു ഉദാഹരണമാണ്. അവനില്‍ നിന്നും നിങ്ങള്‍ സ്ഥിരത പ്രതീക്ഷിക്കാന്‍ പാടില്ല. ഞാന്‍ ആഗ്രഹിക്കുന്നത് സ്ഥിരതയല്ല, കളി ജയിക്കുകയെന്നതാണ്. ഇതുപോലെയുള്ള താരങ്ങള്‍ക്കു തനിച്ച് മല്‍സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതു വലിയ കാര്യമാണ്.
ഇത്തരം താരങ്ങളില്ലെങ്കില്‍ നിങ്ങള്‍ക്കു വേണ്ടി ആരാണ് ഇതു ചെയ്യുക? റിഷഭ് പന്ത് നിങ്ങളെ തനിച്ചു മല്‍സരങ്ങള്‍ ജയിപ്പിക്കുമെന്നും കെ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications