
ആദ്യം പരമ്പര നേടാനാണ് ശ്രമിക്കേണ്ടത്
രാഹുല്‍ ദ്രാവിഡ് ഇന്ത്യ ഇനിയും ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചല്ല മറിച്ച് നിലവിലെ പരമ്പര നേടുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്.
'ദ്രാവിഡ് പറയുന്നത് ഇനിയും പുതിയ കൂട്ടുകെട്ടുകള്‍ പരീക്ഷിക്കേണ്ടതായുണ്ടെന്നാണ്. എന്നാല്‍ ആദ്യം നിലവിലെ പരമ്പര ജയിക്കാനാണ് നോക്കേണ്ടത്.
മറ്റുള്ള കാര്യങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമാണ്. നിലവിലെ ഇന്ത്യയുടെ ബാറ്റിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതായുണ്ട്. ദ്രാവിഡ് ഇപ്പോഴും ടീം കൂട്ടുകെട്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
ഇവിടെയാണ് ആശയക്കുഴപ്പം ഉണ്ടാവുന്നത്. എത്രത്തോളം മാറ്റം വരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? സല്‍മാന്‍ ബട്ട് ചോദിച്ചു.
Also Read: മാവില്‍ നിന്ന് വീണു, അവിടെ സച്ചിന്റെ ക്രിക്കറ്റ് കരിയറും ആരംഭിച്ചു! ഈ സംഭവം അറിയാമോ?

നിലവിലെ പ്രശ്‌നത്തിന് പരിഹാരം വേണം
ഇന്ത്യയുടെ നിലവിലെ പ്രശ്‌നത്തിന് പരിഹാരം കാണാതെ മുന്നോട്ടുള്ള പ്രശ്‌നങ്ങളെയാണ് ദ്രാവിഡ് നോക്കുന്നതെന്നും ബട്ട് അഭിപ്രായപ്പെട്ടു.
'പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് ചിന്തിക്കേണ്ടത് മൂന്നാം ഏകദിനത്തെക്കുറിച്ചാണ്. എങ്ങനെ മൂന്നാം മത്സരം ജയിക്കാമെന്നാണ് ചിന്തിക്കേണ്ടത്.
മറ്റ് ചോദ്യങ്ങളോടെല്ലാം തല്‍ക്കാലം മുഖം തിരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ ലോകകപ്പിന്റെ ടീം കോമ്പിനേഷനെക്കുറിച്ച് സംസാരിക്കുന്നതില്‍ യാതൊരു കാര്യവുമില്ല- ബട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കൊപ്പം മികച്ച താരനിരയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന പല താരങ്ങളും ഇതിനോടകം തഴയപ്പെട്ടുവെന്ന് തന്നെയാണ് ദ്രാവിഡിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

ദ്രാവിഡ് പറഞ്ഞതിങ്ങനെ
മൂന്നാം ഏകദിനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ദ്രാവിഡ് ലോകകപ്പ് മുന്നൊരുക്കത്തെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യയിലെ സാഹചര്യത്തില്‍ ലോകകപ്പിന് മുമ്പ് അധികം ഏകദിനം കളിക്കാനുള്ള അവസരമില്ല.
ഐപിഎല്ലിന് ശേഷമാവും ടീം എങ്ങനെയാവണം ഏതൊക്കെ താരങ്ങള്‍ വേണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാവുക.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം 17-18 പേരായി ചുരുങ്ങിയിട്ടുണ്ട്' എന്നാണ് ദ്രാവിഡ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ടീം സെലക്ഷനെ ഐപിഎല്‍ സ്വാധീനിക്കുമെന്നുറപ്പ്.
ഇന്ത്യയില്‍ ലോകകപ്പ് നേടാനായില്ലെങ്കിലും നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അത് വലിയ നാണക്കേടാവും.
Also Read: IPL 2023: ഈ ബൗളര്‍മാരെ നോക്കിവെച്ചോ! ഈ സീസണ്‍ അടക്കിഭരിക്കും- അഞ്ച് പേരിതാ

സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല
66ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു ഇന്ത്യന്‍ ടീമിലെത്തരുതെന്ന് ആഗ്രഹിക്കുന്നവരുടെ ഇടപെടലാണ് താരത്തിന്റെ കരിയര്‍ നശിപ്പിക്കുന്നതെന്ന് പറയാം.
ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോഴും ഫോമിലേക്കെത്താന്‍ വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു.
എന്നാല്‍ ഈ പരിഗണന സഞ്ജുവിനില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാലും സഞ്ജുവിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കില്ല.
മോശം ഫോമിലുള്ള ഇഷാന്‍ കിഷന്റെ ചീട്ടും കീറിയേക്കും. എന്നാല്‍ ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications












