World Cup 2023: ഇന്ത്യന്‍ ടീം 17-18ലേക്ക് ചുരുക്കി, പുറത്തായവരില്‍ സഞ്ജുവും ഇഷാനും?

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. ടൂര്‍ണമെന്റിനായി 20 പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയതായി ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു.
ഇപ്പോള്‍ ഈ പട്ടിക 17-18 പേരിലേക്കു ചുരുക്കിയിട്ടുണ്ടെന്നാണ് ദ്രാവിഡ് അറിയിച്ചിരിക്കുന്നത്. നിലവില്‍ പരിക്കേറ്റു വിശ്രമിക്കുന്ന ചില കളിക്കാര്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ലോകകപ്പിനു ഇന്ത്യ വേദിയാവുന്നത്. അവസാനമായി 2011ല്‍ സംയുക്ത ആതിഥേയരായപ്പോള്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജേതാക്കളായിരുന്നു. അതിനു ശേഷം ലോകകപ്പുയര്‍ത്താന്‍ ഇന്ത്യക്കു ഭാഗ്യമുണ്ടായിട്ടില്ല.
ഇന്ത്യന്‍ കോച്ച് ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ലോകകപ്പിലെ പ്രകടനം. ലോകകപ്പോടെ കരാര്‍ കഴിയുന്ന ദ്രാവിഡിനെ പരിശീലകസ്ഥാനത്തു നിലനിര്‍ത്തണമോയെന്നു ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.
രോഹിത്താവട്ടെ ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനോ, വിരമിക്കാനോയുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് വിജയത്തോടെ തന്നെ കളി മതിയാക്കാനായിരിക്കും അദ്ദേഹം ആഗ്രഹിക്കുക.

ടീമിനെക്കുറിച്ച് ദ്രാവിഡ്
ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് തങ്ങള്‍ക്കു ഏറെക്കുറെ വ്യക്തമായ ചിത്രമുണ്ടെന്നു രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഞങ്ങള്‍ ടീമിനെ 17-18 പേരിലേക്കു ചുരുക്കിയിട്ടുണ്ട്.
പരിക്കേറ്റു വിശ്രമിക്കുന്ന ചിലര്‍ ഈ സംഘത്തിലേക്കു തിരിച്ചെത്തുകയും ചെയ്യും. ലോകകപ്പില്‍ എങ്ങനെയുള്ള ടീമിനയാണ് ഞങ്ങള്‍ക്കു വേണ്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ട്.
ഈ താരങ്ങള്‍ക്കു കഴിയുന്നത്രയും അവസരങ്ങള്‍ നല്‍കാനാണ് ഞങ്ങളുടെ ശ്രമം. വ്യത്യസ്തമായ ചില കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ക്കു താല്‍പ്പര്യമുണ്ട്.
ഇതില്‍ ഏതാണ് നന്നായി വര്‍ക്ക് ചെയ്യുകയെന്നും അറിയണം. ലോകകപ്പെന്നത് വലിയ ടൂര്‍ണമെന്റാണ്. ഒമ്പതു വ്യത്യസ്ത നഗരങ്ങളില്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഞങ്ങള്‍ കളിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
അതേസമയം, ലോകകപ്പ് സ്‌ക്വാഡിനെ 20ല്‍ നിന്നും 17-18 പേരിലേക്കു ചുരുക്കിയതോടെ ആര്‍ക്കൊക്കെയാവും സ്ഥാനം നഷ്ടമായതെന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

സഞ്ജുവും ഇഷാനും പുറത്ത്?
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ 17-18 പേരിലേക്കു ചുരുക്കിയതോടെ സഞ്ജു സാംസണും ഇഷാന്‍ കിഷനും സ്ഥാനം നഷ്ടമായെന്നു ഉറപ്പായിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ വിലയിരുത്തല്‍.
20 പേരുടെ ചുരുക്ക പട്ടികയില്‍ നിന്നും പരിക്കേറ്റ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം പതിവുപോലെ സഞ്ജു സാംസണും പുറത്തായിരിക്കാമെന്നായിരുന്നു ഒരു പ്രതികരണം.
Also Read: World Cup 2023: കിരീടം ഇന്ത്യക്കല്ല! ഫേവറിറ്റുകളെ പ്രവചിച്ച് അക്രം, കാരണമറിയാം

സഞ്ജു ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
ഇ്ന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ രോഹിത് ശര്‍മയെയും രാഹുല്‍ ദ്രാവിഡിനെയും കുറിച്ച് നന്നായി അറിയുന്നതിനാല്‍ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവാനുള്ള സാധ്യത കുറവാണെന്നും ഒരു യൂസര്‍ കുറിച്ചു.
360 പ്ലെയറായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ 17-18 പേരുടെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കൂയെന്നായിരുന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടത്.

ധവാന്‍ ടീമില്‍ വേണം
ശുഭ്മന്‍ ഗില്ലിനു പകരം ഇന്ത്യന്‍ സ്‌ക്വാഡില്‍ ശിഖര്‍ ധവാന്‍ വേണം. ഇതു വലംകൈ- ഇടംകൈ കോമ്പിനേഷനു സഹായിക്കും. ഗില്ലിന്റെ കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല.
പക്ഷെ പ്രകടനം കാണുമ്പോള്‍ ഫ്‌ളാറ്റ് പിച്ചുകളിലും വെല്ലുവിളിയുയര്‍ത്താത്ത ബൗളര്‍മാരില്ലാത്ത ടീമുകള്‍ക്കെതിരേയുമാണ് ഗില്‍ തിളങ്ങിയിട്ടുള്ളത്. ഐപിഎല്ലില്‍ ധവാന്‍ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications