For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഈ ടീമിനെക്കൊണ്ടാവില്ല! രോഹിത്തിനും സംഘത്തിനുമെതിരേ വോന്‍

VAUGHAN

ഇന്ത്യന്‍ ടീമിനെ അവസരം ലഭിക്കുമ്പോഴെല്ലാം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. വിജയങ്ങളെയും നേട്ടങ്ങളെയും അഭിനന്ദിക്കാന്‍ അദ്ദേഹം ഒരിക്കലും മുന്നോട്ട് വരാഫറില്ല. പക്ഷെ ടീമിനു തിരിച്ചടിയോ, പരാജമോ നേരിട്ടാല്‍ സോഷ്യല്‍ മീഡിയയിലൂടെ വോന്‍ ആഞ്ഞടിക്കുകയും ചെയ്യും.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യ 1-2ന്റെ തോല്‍വി രുചിച്ചതിനു പിന്നാലെ വോന്‍ പതിവുതെറ്റിക്കാതെ വിമര്‍ശനവുമായി വന്നിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ടീം ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ആദ്യ മല്‍സരത്തില്‍ വിജയം കൊയ്ത ശേഷമായിരുന്നു ശേഷിച്ച രണ്ടു മല്‍സരങ്ങളും കൈവിട്ട് ഏകദിന പരമ്പര ഇന്ത്യ അടിയറവച്ചത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു തുടരെ രണ്ടാമത്ത മല്‍സരത്തിലും ഇന്ത്യക്കു തിരിച്ചടിയായത്.

ചെന്നൈയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 270 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും പിന്നീട് തകരുകയും 248 റണ്‍സിന് ഓള്‍ഔട്ടാവുകയുമായിരുന്നു.

ലോകകപ്പിലേക്കു ഒരുപാട് ദൂരം

ലോകകപ്പിലേക്കു ഒരുപാട് ദൂരം

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ടീമാണ് ഇന്ത്യയുടേത്. ഒരുപാട് പ്രതിഭകളും ഒപ്പം ആഴവുമുളള സംഘമാണ് അവരുടേത്.

നാട്ടിലെ ലോകപ്പിനു ഇനി ആറു മാസങ്ങള്‍ മാത്രമേയുള്ളൂ. ഈയൊരു നിമിഷത്തില്‍ ഇന്ത്യ അതു നേടുന്നതില്‍ നിന്നും ഒരുപാട് ദൂരെയാണ് എന്നായിരുന്നു മൈക്കല്‍ വോന്‍ ട്വിറ്ററില്‍ കുറിച്ചത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനൂകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്

Also Read: World Cup 2023: ഇന്ത്യ- പാക് ഫൈനല്‍ മതി, ആ തോല്‍വി മറന്നിട്ടില്ല! പകരം വീട്ടുമെന്ന് അക്തര്‍

നേടാതിരിക്കാനുള്ള കാരണങ്ങള്‍

നേടാതിരിക്കാനുള്ള കാരണങ്ങള്‍

ഇന്ത്യന്‍ ടീം ലോകകപ്പ് നേടാതിരിക്കാനുള്ള കാരണങ്ങള്‍ ഒരു യൂസര്‍ മൈക്കല്‍ വോനിന്റെ ട്വീറ്റിനു താഴെ അക്കമിട്ടു നിരത്തിയിരിക്കുകയാണ്.

ഇന്ത്യക്കു ലോകകപ്പ് ലഭിക്കാതിരിക്കാനുളള കാരണങ്ങള്‍-
ഫേവറിറ്റിസം
മോശം ടീം സെലക്ഷന്‍
ടുക്ക് ടുക്ക് ബാറ്റിങ് സ്‌റ്റൈല്‍
ഒരേ തരത്തിലുള്ള നമ്പര്‍ 4,5
ഇങ്ങനെയായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്.

Also Read: IPL 2023: കഴിഞ്ഞ സീസണ്‍ മുതല്‍ ഈ പ്രശ്‌നമുണ്ട്! റോയല്‍സിന്റെ വീക്ക്‌നെസ് യൂസുഫ് പറയുന്നു

ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കൂ

ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കൂ

കോച്ചിങ് സ്റ്റാഫുമാരെ പുറത്താക്കൂ. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കണം. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം രോഹിത് ശര്‍മയുടെ ബാറ്റിങിനെയും ബാധിക്കുന്നുണ്ട്. സൂര്യകുമാര്‍ യാദവിനെ ഏകദിന ടീമില്‍ നിന്നും മാറ്റിനിര്‍ത്തൂ.

ജസ്പ്രീത് ബുംറയുടെയം ശ്രേയസ് അയ്യരുടെയും ക്ഷേമത്തില്‍ ബിസിസിഐ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഇങ്ങനയായിരുന്നു ഒരു യൂസറുടെ ആവശ്യം.

ഇന്ത്യന്‍ ക്രിക്കറ്റ് സീനിയോറിറ്റിക്കു വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. സഞ്ജു, റുതുരാജ്, ഹൂഡ, സര്‍ഫറാസ്, സുന്ദര്‍, പൃഥ്വി തുടങ്ങി പ്രതീക്ഷ നല്‍കുന്ന പ്രതിഭകളുണ്ടായിട്ടും പെര്‍ഫോം ചെയ്യാത്ത സീനിയര്‍ കളിക്കാരില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.

അവസരം നല്‍കുന്നില്ലെങ്കില്‍ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് കൊണ്ട് എന്തു പ്രയോജനമെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

നിങ്ങള്‍ ശരിയാണ്

നിങ്ങള്‍ ശരിയാണ്

നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നു ഞാന്‍ ഊഹിക്കുന്നു. മഹാന്‍മാരായ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നു ആളുകള്‍ പറയുമായിരിക്കും.

പക്ഷെ ആ ബാറ്റിങ് നിര കൊണ്ട് നമുക്ക് ബോള്‍ സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ മാത്രമല്ല സ്പിന്‍ പിച്ചുകളില്‍ പോലും വിജയിക്കാന്‍ കഴിയില്ല.

രവീന്ദ്ര ജഡേജയ്ക്കു കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ യാതൊരു ക്ലൂയും ഇല്ലായിരുന്നു. കെഎല്‍ രാഹുല്‍ ടി20യില്‍ ചെയ്യുന്നതു പോലെയായിരുന്നു അത്.

ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് 11ല്‍ നില്‍ക്കവെയായിരുന്നു ജഡേജ വിക്കറ്റ് നഷ്ടപ്പെടുത്തിയതെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Thursday, March 23, 2023, 16:40 [IST]
Other articles published on Mar 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+