
മധ്യനിരയുടെ പിന്തുണ
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്തും വീക്ക്‌നെസും സാധ്യതകളുമെല്ലാം യൂസുഫ് പഠാന്‍ വിശകലനം നടത്തിയത്.
റോയല്‍സിന്റെ ഏറ്റവും വലിയ വെല്ലുവിളി കഴിഞ്ഞ സീസണ്‍ മുതല്‍ മധ്യനിരയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലെന്നതാണ്. ടോപ് ഓര്‍ഡര്‍ റണ്‍സ് വാരിക്കൂട്ടുന്നുണ്ടെങ്കിലും മധ്യനിരയ്ക്കു ഇതിനൊത്ത പിന്തുണ നല്‍കാനാവുന്നില്ല.
ഈ സീസണില്‍ റോയല്‍സിന്റെ ഓപ്പണര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യുമോയെന്നും മധ്യനിര ഇവരെ പിന്തുണയ്ക്കുമോയെന്നുമാണ് അറിയാനുള്ളത്.
മതിയായ അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇതു യുവതാരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കുമെന്നും അവര്‍ മികച്ച പ്രകടനം നടത്തുമെന്നും കരുതുന്നതായി യൂസുഫ് വ്യക്തമാക്കി.
Also Read: IPL 2023: മുംബൈയ്ക്കു പ്രതീക്ഷ വേണ്ട! പ്ലേഓഫിലെത്തുക കടുപ്പം, പ്രവചനവുമായി മുന്‍ താരം

പ്രധാന കരുത്ത്
രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്ത് മൂന്നു കളിക്കാരാണെന്നു യൂസുഫ് പഠാന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍, ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇവരെന്നും അദ്ദേഹം പറയുന്നു.
റോയല്‍സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ഓപ്പര്‍മാരാണ്. അത്രയും ഗംഭീര ഫോമിലാണ് ജോസ് ബട്‌ലര്‍ ഇപ്പോഴുള്ളത്. കൂടാതെ അശ്വിനും ചാഹലും നയിക്കുന്ന സ്പിന്‍ ബൗളിങ് ആക്രമണവും മികച്ചതാണെന്നു യൂസുഫ് വിലയിരുത്തി.
കഴിഞ്ഞ തവണ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് രണ്ടു പേരായിരുന്നു.
റണ്‍വേട്ട നടത്തി ബട്‌ലര്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയപ്പോള്‍ ഏറ്റവുമധികം വിക്കറ്റുകളുമായി ചാഹല്‍ പര്‍പ്പിള്‍ ക്യാപ്പിന്റെയും അവകാശിയായിരുന്നു.
17 മല്‍സരങ്ങളില്‍ നിന്നും നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റിയുമടക്കം ബട്‌ലറുടെ സമ്പാദ്യം 863 റണ്‍സായിരുന്നു. ചാഹല്‍ 27 വിക്കറ്റുകളും കൊയ്തിരുന്നു.
Also Read: IPL 2023: ബൗളര്‍മാരെ തല്ലിയൊതുക്കും! ഇവരെ പേടിക്കണം, എസ്ആര്‍എച്ചിലെ വെടിക്കെട്ടുകാര്‍

ജയ്‌സ്വാളിന്റെ പ്രകടനം
യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി യൂസുഫ് പഠാന്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് താരം.
രഞ്ജി ട്രോഫിയില്‍ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 315 റണ്‍സും ദുലീപ് ട്രോഫിയില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും 497 റണ്‍സും ജയ്‌സ്വാള്‍ നേടിയിരുന്നു.
കൂടാതെ അവസാനമായി കളിച്ച ഇറാനി ട്രോഫിയില്‍ രണ്ടിന്നിങ്‌സുകളിലായി 213, 144 എന്നിങ്ങനെയും താരം സ്‌കോര്‍ ചെയ്തിരുന്നു.
റോയല്‍സിനു വേണ്ടി ജയ്‌സ്വാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നതു കാണാന്‍ ആഗ്രഹമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ദുലീപ് ട്രോഫി, രഞ്ജി ട്രോഫി ഇവയിലെല്ലാം അവന്‍ വളരെ മികച്ച ഫോമിലായിരുന്നു.
അതേ ഫോം തുടര്‍ന്നും അവന്‍ കൊണ്ടു പോവുന്നതു കാണാന്‍ താല്‍പ്പര്യമുണ്ടെന്നും യൂസുഫ് കൂട്ടിച്ചേര്‍ത്തു.

റോയല്‍സ് കപ്പടിക്കുമോ?
ഐപിഎല്ലില്‍ എന്റെ ആദ്യത്തെ ടീമെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷം മാത്രമേ അതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയൂള്ളൂവെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഏതു തരത്തിലുള്ള ടീം കോമ്പിനേഷനാണ് റോയല്‍സ് പരീക്ഷിക്കുന്നതെന്നു അറിയേണ്ടതുണ്ട്. അതിനു ശേഷമേ ടീമിന്റെ സാധ്യതകള്‍ പ്രവചിക്കാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ എല്ലായ്‌പ്പോഴും ഈ രീതിയിലാണ് സമീപിച്ചിട്ടുള്ളതെന്നും യൂസുഫ് പറഞ്ഞു.


Click it and Unblock the Notifications












