For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അവനുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട, പക്ഷെ ഇന്ത്യ കളിപ്പിക്കുമെന്ന് ഉറപ്പില്ല!

ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഇടം പിടിക്കേണ്ട താരം ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന സുനില്‍ ഗവാസ്‌കര്‍. ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യ ആദ്യ അങ്കത്തിനിറങ്ങുക. അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരില്‍ ഇന്ത്യയുടെ എതിരാളികള്‍.

വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെയാണ് ഇന്ത്യ ഉറപ്പായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നു ഗവാസ്‌കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ താരമാണ് അശ്വിന്‍. ആദ്യം പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതോടെ അശ്വിനു ടീമിലേക്കു നറുക്കു വീഴുകയായിരുന്നു.

ASHWIN

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരെക്കൂടാതെ ഇന്ത്യന്‍ ടീമിലെ മൂന്നാമത്തെ സ്പിന്നറാണ് അശ്വിന്‍. ജഡ്ഡുവിനും കുല്‍ദീപിനും ടീമില്‍ സ്ഥാനമുറപ്പാണെങ്കിലും അശ്വിനെ കളിപ്പിക്കുമോയെന്ന കാര്യം സംശയമാണ്. ഈ കാരണത്താലാണ് അശ്വിന്‍ ടീമില്‍ വേണ്ടതിന്റെ പ്രാധാന്യം ഗവാസ്‌കര്‍ വിശദീകരിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ മാച്ചിനിടെയായിരുന്നു ബാറ്റിങിനിടെ അക്ഷറിന്റെ കാല്‍ത്തുടയിലെ പേശിക്കു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു ഫൈനല്‍ അദ്ദേഹതത്തിനു നഷ്ടമാവുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് അക്ഷര്‍ മടങ്ങിയെത്തുമായിരുന്നു കണക്കുകൂട്ടല്‍.

പക്ഷെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെ പോയതു കാരണം അദ്ദേഹത്തിനു അതു സാധിച്ചില്ല. ഇതിനു പിറകെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും അക്ഷര്‍ പിന്മാറുകയും പകരം അശ്വിനെ കൊണ്ടു വരികയും ചെയ്തത്.

ഇന്ത്യക്കു മധ്യ ഓവറുകളില്‍ ബൗളിങില്‍ പ്രശ്‌നമുണ്ടെന്നും ഈ കാരണത്താല്‍ തന്നെ അശ്വിനെ കളിപ്പിക്കേണ്ടത് പ്രധാനമാണെന്നുമാണ് ഗവാസ്കര്‍ പറയുന്നത്. ന്യൂബോള്‍ കൊണ്ടു തുടങ്ങാന്‍ ജസ്പ്രീത് ബുംറയെക്കൂടാതെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമെല്ലാമുണ്ട്. പക്ഷെ മൂന്നു പേരെയും ലോകകപ്പില്‍ ഇന്ത്യ ഒരുമിച്ച് കളിപ്പിക്കുമോയെന്നു എനിക്കറിയില്ല.

ഈ മൂന്നു പേരും ലോകോത്തര ബൗളര്‍മാര്‍ തന്നെയാണ്. ഓസ്‌ട്രേലിയക്കെതിരേ രാജ്‌കോട്ടില്‍ നടന്ന അവസാന ഏകദിനത്തില്‍ ബുംറയ്ക്കു തല്ലു കിട്ടിയത് നമ്മള്‍ കണ്ടിരുന്നു. പക്ഷെ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവാസ്‌കര്‍ വിലിരുത്തി.

INDIA

നമ്മുടെ യഥാര്‍ഥ പ്രശ്‌നം മധ്യ ഓവറുകളിലെ ബൗളിങാണ്. ഇവിടുത്തേത്ത് എത്ര മാത്രം ബാറ്റിങിനു അനുകൂലമായ പിച്ചാണെന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ ബോള്‍ ദിശ മാറുകയോ, ടേണ്‍ ചെയ്യുകയോ, ബൗണ്‍സ് ചെയ്യുകയോ ചെയ്യാതിരിക്കുമ്പോള്‍ ലൈനിനു കുറുകെ കളിക്കാന്‍ താരങ്ങള്‍ക്കു സാധിക്കും. അവിടെയാണ് അശ്വിന്റെ സഹായം ടീമിനു ആവശ്യമായി വരുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കുശാഗ്രബുദ്ധിയുമെല്ലാം വളരെ നിര്‍ണായക ഘടകമായി മാറും.

പക്ഷെ വലിയ മല്‍സരങ്ങളില്‍ അശ്വിനെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യം ഉറപ്പില്ല. മധ്യ ഓവറുകളില്‍ ടീമിനു വിക്കറ്റുകള്‍ നേടിത്തരാന്‍ സാധിക്കുന്ന ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇതു കൂട്ടുകെട്ടുകള്‍ പൊളിക്കാനും എതിരാളികളെ ചെറിയ സ്‌കോറില്‍ ഒതുക്കാനും ഇന്ത്യയെ സഹായിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, September 30, 2023, 12:18 [IST]
Other articles published on Sep 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+