IND vs AUS: സഞ്ജുവിനെ ഒതുക്കുന്നത് ആര്‍ക്കുവേണ്ടി? എല്ലാത്തിനും കാരണം അവന്‍- അറിയാം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടത് ടീമിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ പരമ്പര തോറ്റതാണ് ഇന്ത്യക്ക് കൂടുതല്‍ നാണക്കേടായത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 10 വിക്കറ്റിനും മൂന്നാം മത്സരത്തില്‍ 21 റണ്‍സിനും തോല്‍പ്പിച്ചാണ് പരമ്പര നേടിയത്.
ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീമില്‍ അഴിച്ചുപണി ആവിശ്യം ശക്തമാണ്. ഇന്ത്യ ലോകകപ്പിന് മുമ്പ് ഏകദിന ടീമില്‍ മാറ്റം വരുത്തണമെന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്.
സഞ്ജു സാംസണിന്റെ പേരാണ് ഇതില്‍ കൂടുതല്‍ ആരാധകരും ഉയര്‍ത്തിക്കാട്ടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് ഏകദിനത്തില്‍ 66ന് മുകളിലാണ് ശരാശരി.
ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ശേഷിയുള്ള സഞ്ജുവിന്റെ ബാറ്റിങ് മികവ് ഇന്ത്യക്ക് വലിയ കരുത്ത് പകരുന്നതാണെങ്കിലും ടീം മാനേജ്‌മെന്റിന് താരത്തില്‍ വിശ്വാസമില്ല.
സഞ്ജു പ്രകടന മികവ് കാട്ടുമ്പോഴും ആര്‍ക്കുവേണ്ടിയാവും സഞ്ജുവിനെ തഴയുന്നത്? വസ്തുത അറിയാം.

സഞ്ജു റിഷഭിന് ഭീഷണി
സഞ്ജുവിനെ ഇന്ത്യ ഒതുക്കാനുള്ള പ്രധാന കാരണം റിഷഭ് പന്തിന്റെ പരിമിത ഓവര്‍ കരിയറിന് ഭീഷണിയാണെന്നതിനാലാണ്.
ടെസ്റ്റില്‍ റിഷഭിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ആര്‍ക്കും ചോദ്യം ചെയ്യപ്പെടാന്‍ സാധിക്കാത്തതാണ്. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ എക്‌സ് ഫാക്ടറാണ് റിഷഭ്.
എന്നാല്‍ പരിമിത ഓവറിലേക്ക് വരുമ്പോള്‍ റിഷഭ് അത്ര വലിയ സംഭവമല്ലെന്ന് പറയാം. താരത്തിന്റെ കണക്കുകള്‍ ശരാശരിക്കും താഴെയാണ്.
റിഷഭിനെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവിശ്യം ശക്തമായി ഉയരവെയാണ് അദ്ദേഹത്തിന് കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത്.
ഇപ്പോള്‍ സഞ്ജുവിന് അവസരം നല്‍കുകയും താരം മികവ് കാട്ടുകയും ചെയ്താല്‍ പരിമിത ഓവറില്‍ വലിയ കരിയര്‍ നേടിയെടുത്തേക്കും.
ഇങ്ങനെ സംഭവിച്ചാല്‍ റിഷഭിന്റെ പരിമിത ഓവര്‍ കരിയറിന് ഭീഷണിയാവും. ഇത് സംഭവിക്കാതിരിക്കാനാണ് സഞ്ജുവിനെ അകറ്റി നിര്‍ത്താന്‍ ബിസിസി ഐ പരമാവധി ശ്രമിക്കുന്നത്.
Also Read: IND vs AUS: വമ്പന്‍ റെക്കോഡുമായി കോലി, ലാറയെ മറികടന്നു! മുന്നില്‍ രണ്ട് പേര്‍ മാത്രം

റിഷഭ് ബിസിസി ഐയുടെ 'വാവ'
ഇന്ത്യന്‍ സെലക്ടര്‍മാരും പരിശീലകരും ബിസിസി ഐയുമെല്ലാം വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് റിഷഭ് പന്ത്. മോശം പ്രകടനം നടത്തുമ്പോഴെല്ലാം പിന്തുണച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ ഇവര്‍ ശ്രമിക്കുന്നു.
എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. ഒറ്റ മോശം പ്രകടനംകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്.
ബിസിസി ഐ റിഷഭിന്റെ കാര്യത്തില്‍ പ്രത്യേകം താല്‍പര്യം കാട്ടുന്നുണ്ട്. നിലവില്‍ വിശ്രമത്തിലുള്ള റിഷഭ് ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ അടുത്ത വര്‍ഷമാവും.
ഈ കാലയളവില്‍ സഞ്ജുവിന് ടീമിനുള്ളില്‍ വേരുറപ്പിക്കാനുള്ള അവസരമുണ്ട്. ഇത് തടയുകയെന്നതാണ് ബിസിസി ഐയുടെ പ്രധാന ലക്ഷ്യമെന്ന് പറയാം.
ഇന്ത്യന്‍ ക്രിക്കറ്റിലെ താരാധിപത്യത്തിന് മുന്നിലെ സഞ്ജുവിനെപ്പോലെയുള്ള പ്രതിഭകളുടെ കരിയര്‍ മനപൂര്‍വ്വം നശിപ്പിക്കപ്പെടുകയാണ്.

രാഹുലിനും ഇഷാനും തലവേദന
സഞ്ജുവിന്റെ വളര്‍ച്ച കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ആഗ്രഹിക്കുന്നില്ല. കെ എല്‍ രാഹുല്‍ നിലവില്‍ ഏകദിന ടീമില്‍ തുടരുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന പേരിലാണ്.
എന്നാല്‍ സഞ്ജു കസറിയാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും സഞ്ജുവെത്തും. മധ്യനിരയില്‍ ബാറ്റ് ചെയ്ത് മികച്ച റെക്കോഡ് സഞ്ജുവിനുണ്ട്.
അതുകൊണ്ട് തന്നെ സഞ്ജു ഫോമിലേക്കെത്തുന്നത് കെ എല്‍ രാഹുലിന്റെ കരിയറിന് വലിയ ഭീഷണിയാണ്.
ഇതേ അവസ്ഥയാണ് ഇഷാന്‍ കിഷനും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന പരിഗണനയിലാണ് ഇഷാന്‍ ടീമില്‍ തുടരുന്നത്.
അതുകൊണ്ട് തന്നെ സഞ്ജു ഫോമിലേക്കെത്തിയാല്‍ സ്വാഭാവികമായും ഇഷാന്റെ സീറ്റ് പോവും. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications