Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens world cup: ഇന്ത്യ പൊരുതി വീണു, അഞ്ചാം ജയവുമായി ഓസീസ് സെമിയില്‍

1

ഓക്ക്‌ലാന്‍ഡ്: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു ഇന്ത്യ പൊരുതിത്തോറ്റു. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ ആറു വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ വീഴ്ത്തിയത്. തുടര്‍ച്ചയായ അഞ്ചാമത്തെ വിജയത്തോടെ ഓസീസ് സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മിതാലി രാജ് നയിക്കുന്ന ഇന്ത്യയുടെ സെമി സാധ്യത ഇപ്പോഴും തുലാസിലാണ്.

278 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം ഓസീസിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ റണ്‍ചേസില്‍ ഓസീസ് ഓപ്പണിങ് വിക്കറ്റില്‍ 121 റണ്‍സെടുത്തപ്പോള്‍ തന്നെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. എങ്കിലും അവസാന ഓവറുകളില്‍ ഓസീസിനെ വിറപ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചു. പരിചയസമ്പന്നയായ ഫാസ്റ്റ് ബൗളര്‍ ജുലാന്‍ ഗോസ്വാമിയെറിഞ്ഞ അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്നു ഓസീസിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളില്‍ ബൗണ്ടറയിടിച്ച ബെത് മൂണി മൂന്നാമത്തെ ബോളിലും ബൗണ്ടറി പായിച്ച് ഓസീസിനു ജയം സമ്മാനിക്കുകയായിരുന്നു.

2

97 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിങാണ് ഓസീസിന്റെ വിജയത്തിനു അടിത്തറയിട്ടത്. 107 ബോളില്‍ 13 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ലാനിങായിരുന്നു. 72 റണ്‍സെടുത്ത ഓപ്പണര്‍ അലീസ ഹീലിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 65 ബോളില്‍ ഒമ്പതു ബൗണ്ടറികള്‍ താരം നേടി. റേച്ചല്‍ ഹെയ്ന്‍സ് (43), എല്ലിസ് പെറി (28) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മൂണിയും (30*) ടെഹ്ലിയ മഗ്രാത്തും (0*) പുറത്താവാതെ നിന്നു. ഇന്ത്യക്കു വേണ്ടി പൂജ വസ്ത്രാക്കര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

3

നേരത്തേ ഇന്ത്യയെ ഏഴു വിക്കറ്റിനു 277 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത് മൂന്നു പേരായിരുന്നു. ക്യാപ്റ്റന്‍ മിതാലി 68 റണ്‍സുമായി ടീമിന്റെ ഇന്നിങ്‌സിനു ചുക്കാന്‍ പിടിച്ചു. 96 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. യാസ്തിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (57) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. യാസ്തിക 83 ബോളില്‍ ആറു ബൗണ്ടറികളടിച്ചപ്പോള്‍ കൗര്‍ 47 ബോളില്‍ ആറു ബൗണ്ടറികളോടെ 57 റണ്‍സുമായി പുറത്താവാതെ നിന്നു. വാലറ്റത്ത് പൂജ വസ്ത്രാക്കര്‍ 28 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 34 റണ്‍സും നേടി. ഓസീസിനു വേണ്ടി ഏഴു പേരാണ് മല്‍സരത്തില്‍ ബൗള്‍ ചെയ്തത്. അവരില്‍ ഡാര്‍സി ബ്രൗണ്‍ മൂന്നു വിക്കറ്റുകളുമായി തിളങ്ങി. അലാന കിങിനു രണ്ടു വിക്കറ്റും ലഭിച്ചു.

Story first published: Saturday, March 19, 2022, 14:41 [IST]
Other articles published on Mar 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+