അന്ന് ധോണി ഇന്ന് ഹര്‍മന്‍! സെമിയില്‍ ഇന്ത്യയുടെ 'റണ്ണൗട്ട് ശാപം' - പ്രതികരിച്ച് ആരാധകര്‍

കേപ്ടൗണ്‍: വലിയ കിരീട പ്രതീക്ഷയോടെ 2023ലെ ടി20 ലോകകപ്പിനിറങ്ങിയ ഇന്ത്യയുടെ പെണ്‍നിരക്ക് സെമിയില്‍ മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയോടാണ് ഇന്ത്യയുടെ തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും വിജയത്തിലേക്കെത്താനായില്ല.
അഞ്ച് റണ്‍സിന്റെ തോല്‍വിയോടെയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലോകകപ്പിനോട് ഗുഡ്‌ബൈ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തോല്‍വിയാണിത്. ഇന്ത്യക്കായി ജമീമ റോഡ്രിഗസും (43) ഹര്‍മന്‍പ്രീത് കൗറും (52) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
മത്സരത്തെ ഇന്ത്യയുടെ കൈയില്‍ നിന്ന് നഷ്ടപ്പെടുത്തിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ റണ്ണൗട്ടാണ്. മികച്ച ഫോമിലായിരുന്ന ഹര്‍മന്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് റണ്ണൗട്ടായി പുറത്തായത്.
ഇപ്പോഴിതാ 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ എംഎസ് ധോണി റണ്ണൗട്ടായതും ഇന്ത്യ കളി തോറ്റതും ചെയ്തതുപോലെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ സെമിയില്‍ ഹര്‍മന്‍ റണ്ണൗട്ടായതെന്നാണ് ആരാധകര്‍ പറയുന്നത്.
ഈ രണ്ട് റണ്ണൗട്ടുകളും താരതമ്യപ്പെടുത്തി നിരവധി കമന്റുകളും പ്രതികരണങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഉയരുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഏഴാം നമ്പറുകാരുടെ നിര്‍ഭാഗ്യം
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ധോണി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയമുറപ്പായിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഡയറക്ട് ത്രോയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ധോണി റണ്ണൗട്ടായി. അന്ന് പതിവിലും വിപരീതമായി കടുത്ത നിരാശയോടെ ധോണി തലകുനിഞ്ഞ് മടങ്ങുന്നത് ആരാധകര്‍ കണ്ടു. അത് ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു.
അന്ന് ഏഴാം നമ്പറുകാരന്‍ ഹൃദയം തകര്‍ത്തപ്പോള്‍ ഇപ്പോള്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏഴാം നമ്പറുകാരിയ വീണ്ടും ഇന്ത്യയുടെ ഹൃദയം തകര്‍ത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏഴാം നമ്പറുകാരുടെ നിര്‍ഭാഗ്യമെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്ത റണ്ണൗട്ടുകള്‍
അന്ന് ധോണിക്കും ഇന്ന് ഹര്‍മനും ജയിപ്പിക്കാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുമ്പ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചവരാണ് ഇരുവരും. ഹര്‍മന്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി ഇന്ത്യക്ക് ജയം നേടിക്കൊടുത്ത മത്സരങ്ങള്‍ പോലുമുണ്ട്.
ഇപ്പോള്‍ രണ്ട് പേരും വലിയ വിജയ പ്രതീക്ഷ നല്‍കി റണ്ണൗട്ടായിരിക്കുന്നു. ഇന്ത്യയുടേത് റണ്ണൗട്ട് ശാപമാണെന്നാണ് ആരാധകര്‍ പറയുന്നത്. നിര്‍ഭാഗ്യം ഇന്ത്യയെ അലട്ടുന്നുവെന്നും ആരാധകര്‍ പ്രതികരിക്കുന്നു. എന്തുകൊണ്ടാണ് ദൈവം ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
ലോകകപ്പിലെ ഇന്ത്യയുടെ റണ്ണൗട്ട് ശാപം ഇവിടം കൊണ്ട് നില്‍ക്കുമോ അതോ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും തുടരുമോയെന്നത് കണ്ടറിയാമെന്നാണും ആരാധകര്‍ പറയുന്നു. എന്തായാലും ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് മത്സരഫലത്തെ മാറ്റിമറിച്ച റണ്ണൗട്ടുകളാണ് രണ്ടും.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

ജെമീമയും ഹര്‍മനും പൊരുതി
ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ഗംഭീര പ്രകടനമാണ് നടത്തിയത്. ടോപ് ത്രീയെ പെട്ടെന്ന് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. 24 പന്തില്‍ 43 റണ്‍സുമായാണ് ജമീമ കളം വിട്ടത്. 6 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
ഡാര്‍സി ബ്രൗണ്‍ ജെമീമയും പുറത്താക്കിയെങ്കിലും ഒരു വശത്ത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു. 34 പന്തില്‍ 6 ഫോറും 1 സിക്സുമടക്കം 52 റണ്‍സില്‍ നില്‍ക്കവെ ഹര്‍മന്‍ റണ്ണൗട്ടായി മടങ്ങി. മത്സര ഫലത്തെ മാറ്റിമറിച്ച വിക്കറ്റായിരുന്നു ഇത്.
ഇവിടെ നിന്ന് പിടിമുറിക്കിയ ഓസീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. റിച്ചാ ഘോഷും (17 പന്തില്‍ 14) പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. വാലറ്റത്തിനും കാര്യമായൊന്നും ചെയ്യാനാവാതെ പോയതോടെ സെമിയില്‍ തോറ്റ് ഇന്ത്യക്ക് മടങ്ങേണ്ടി വന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications