Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens T20 World Cup: രേണുക മാജിക്കും, മന്ദനയുടെ ഫിഫ്റ്റിയും രക്ഷിച്ചില്ല! ഇന്ത്യ തോറ്റു

india

ഐസിസിയുടെ വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സെമി ഫൈനലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെ മല്‍സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ 11 റണ്‍സിനു പൊരുതി വീഴുകയായിരുന്നു. 152 റണ്‍സെന്ന അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ വച്ചത്.

പക്ഷെ അവരുടെ മികച്ച ബൗളിങിനു മുന്നില്‍ ഇന്ത്യക്കു വിജയം എത്തിപ്പിടിക്കാനായില്ല. അഞ്ചു വിക്കറ്റിനു 140 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. ഇതോടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയോടു തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് നിലനിര്‍ത്തുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ആറാം തവണയാണ് ഇന്ത്യക്കു മേല്‍ അവര്‍ വിജയം കൊയ്തിരിക്കുന്നത്.

മന്ദനയും റിച്ചയും തിളങ്ങി

മന്ദനയും റിച്ചയും തിളങ്ങി

റണ്‍ചേസില്‍ ഇന്ത്യന്‍ നിരയില്‍ വെറും രണ്ടു പേര്‍ മാത്രമേ പൊരുതിനോക്കിയുള്ളൂ. ബാക്കിയുള്ളവരെല്ലാം ദയനീയമായി പരാജയപ്പെട്ടു. ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ സ്മൃതി മന്ദനയാണ് 52 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോറര്‍.

തുടരെ മൂന്നാം മാച്ചിലും റിച്ച ഘോഷ് (47*) കസറിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല.41 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടക്കമാണ് മന്ദന 52 റണ്‍സ് കുറിച്ചത്. റിച്ച 34 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും പായിച്ചു.

പക്ഷെ ഷഫാലി വര്‍മ (8), ജെമിമ റോഡ്രിഗസ് (13), ക്യാപ്റ്റര്‍ ഹര്‍മന്‍പ്രീത് കൗര്‍ (4), ദീപ്തി ശര്‍മ (7) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനായി സാറ ഗ്ലെന്‍ രണ്ടു വിക്കറ്റുകളെടുത്തു.

Also Read: IPL 2023: ത്രീ ഇന്‍ വണ്‍- ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ് മൂന്നും ചെയ്യും! ഒരു മലയാളിയും

ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബ്രെന്‍ഡ്

ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബ്രെന്‍ഡ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടിന് 10 റണ്‍സിലേക്കും മൂന്നിന് 29 റണ്‍സിലേക്കും അവര്‍ തുടക്കത്തില്‍ വീണിരുന്നു.
എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ നാറ്റ് സിവര്‍ ബ്രെന്‍ഡിന്റെ (50) ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു.

ഇതാണ് ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു 151 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലില്‍ എത്തിച്ചത്. വിക്റ്റ് കീപ്പര്‍ ആമി ജോണ്‍സിന്റെ (40)വെടിക്കെട്ടും ക്യാപ്റ്റര്‍ ഹെതര്‍ നൈറ്റിന്റെ (28) പ്രകടനവും ഇംഗ്ലണ്ടിനെ 150 കടത്തി.

ആമി 27 ബോളിലാണ് മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 40 റണ്‍സെടുത്തത്. നൈറ്റ് 28 ബോളില്‍ നാലു ഫോറുമടിച്ചു.

Also Read: IPL 2023: പ്രസിദ്ധില്ല, റോയല്‍സിന് പകരമാര്? ഇതാ മൂന്നു പേര്‍, നോക്കാം

ഫൈവ് സ്റ്റാര്‍ രേണുക

ഫൈവ് സ്റ്റാര്‍ രേണുക

ഇന്ത്യക്കു വേണ്ടി ഏഴു പേര്‍ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തു. അവരില്‍ വേറിട്ടു നിന്നത് രേണുക സിങായിരുന്നു. അഞ്ചു വിക്കറ്റുകളാണ് താരം ഈ മല്‍സത്തില്‍ കട പുഴക്കിയത്.

നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു പേരെ രേണുക പുറത്താക്കിയത്. 3.80 എന്ന മികച്ച മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ശിഖ പാണ്ഡെയും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Story first published: Saturday, February 18, 2023, 21:59 [IST]
Other articles published on Feb 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+