Womens Asia Cup: തകര്‍പ്പന്‍ ടീമുമായി ഇന്ത്യ, പാകിസ്താനെതിരായ മത്സരം ഒക്ടോബര്‍ 7ന്

ധാക്ക: വനിതകളുടെ ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റ് ഒക്ടോബര്‍ 1ന് ആരംഭിക്കാന്‍ പോവുകയാണ്. പുരുഷന്മാരുടെ ഏഷ്യാ കപ്പില്‍ കപ്പടിക്കാന്‍ സാധിക്കാതെ പോയ ഇന്ത്യക്ക് വനിതകളിലൂടെ കിരീടത്തിലേക്കെത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബര്‍ 16നാണ് ഫൈനല്‍ മത്സരം. ബംഗ്ലാദേശാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ചതിനാല്‍ അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകള്‍.
ബംഗ്ലാദേശ്, ഇന്ത്യ, മലേസ്യ, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാര്‍. അവരുടെ തട്ടകത്തിലേക്ക് ടൂര്‍ണമെന്റെത്തുമ്പോള്‍ ബംഗ്ലാദേശിന് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. 2018ലെ ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് കിരീടം ചൂടിയത്.

ഉദ്ഘാടന ദിനം തന്നെ ഇന്ത്യക്ക് മത്സരമുണ്ട്. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഇതേ ദിവസം ബംഗ്ലാദേശ് തായ്‌ലന്‍ഡിനെയും നേരിടും. മൂന്നാം തീയ്യതി ഇന്ത്യ മലേസ്യയെ നേരിടുമ്പോള്‍ നാലാം തീയ്യതി യുഎഇയാണ് എതിരാളികള്‍. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 7നാണ്. ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ബംഗ്ലാദേശിനോട് പകരം വീട്ടാന്‍ എട്ടാം തീയ്യതി ഇന്ത്യക്ക് അവസരം ലഭിക്കും. 10ന് തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. 13നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ഫൈനല്‍ 15നും നടക്കും.
IND vs AUS T20: ഇന്ത്യയുടെ മാസ്റ്റര്‍പ്ലാന്‍, കോലിക്ക് പുതിയ ദൗത്യം, കൈയടിച്ച് ആരാധകരും

ഏഷ്യാ കപ്പില്‍ കൂടുതല്‍ കിരീടം നേടിയ ടീം ഇന്ത്യയാണ്. ഇത് എട്ടാമത്തെ വനിതാ ഏഷ്യാ കപ്പാണ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ ഏഴെണ്ണത്തിലെ ആറെണ്ണത്തിലും ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ചരിത്രത്തിലാദ്യമായാണ് അട്ടിമറി ജയത്തോടെ ബംഗ്ലാദേശ് കന്നി കിരീടത്തിലേക്കെത്തിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജാണ് (588) കൂടുതല്‍ റണ്‍സ് നേടിയ താരം. കൂടുതല്‍ വിക്കറ്റ് എന്ന റെക്കോഡും ഇന്ത്യന്‍ താരത്തിന്റെ പേരിലാണ്. നീതു ഡേവിഡാണ് (26) ഈ നേട്ടത്തിനുടമ.
ധോണി മാത്രമല്ല, ഇവരും ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാര്‍, ഈ മൂന്ന് പേറെ മറന്ന് പോകരുത്!

വനിതാ ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം-ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈ. ക്യാപ്റ്റന്‍), രാജേശ്വരി ഗെയ്ക് വാദ്, റിച്ചാ ഘോഷ്, ദയാലന്‍ ഹേമലത, സബിനേനി മേഘന, കിരണ്‍ നവ്ഗിറേ, സ്‌നേഹ് റാണ, ജെമീമ റോഡ്രിഗസ്, മെഘന സിങ്, രേണുക സിങ്, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ, രാധാ യാദവ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications