Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: തരിപ്പണമായി തായ്‌ലാന്‍ഡ്, വെറും 37ന് പുറത്ത്! ഇന്ത്യ സെമിയില്‍

ധാക്ക: വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഏകപക്ഷീയ വിജയവുമായി ഇന്ത്യന്‍ ടീം സെമി ഫൈനലിലേക്കു കുതിച്ചു. നേരത്തേ പാകിസ്താനെതിരേ അട്ടിമറി വിജയം കൊയ്ത് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ മാറിയ തായ്‌ലന്‍ഡിനെ തരിപ്പണമാക്കിയാണ് ഇന്ത്യന്‍ മുന്നേറ്റം. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ആദ്യത്തെ ടീമായും ഇതോടെ ഇന്ത്യ മാറിയിരിക്കുകയാണ്.

ബൗളിങ് മികവിലായിരുന്നു ഇന്ത്യയുടെ ഏകപക്ഷീയ വിജയം. ഒമ്പതു വിക്കറ്റിനാണ് തായ്‌ലന്‍ഡിനെ ഇന്ത്യ നിഷ്പ്രഭരാക്കിയത്. ഇന്ത്യയുടെ അവസാനത്തെ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്. പാകിസ്താനെതിരായ ഒരപു കളിയില്‍ മാത്രമേ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടുള്ളൂ. ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

ബൗളര്‍മാരുടെ അഴിഞ്ഞാട്ടം

ബൗളര്‍മാരുടെ അഴിഞ്ഞാട്ടം

ഇന്ത്യന്‍ ബൗളര്‍മാരുടെ അഴിഞ്ഞാട്ടം തന്നെയാണ് തായ്‌ലാന്‍ഡുമായുള്ള കളിയില്‍ കണ്ടത്. ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദന ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചുകൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ തായ്‌ലാന്‍ഡിനു മേല്‍ കത്തിക്കയറി.
ഇതോടെ അവരുടെ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. 15.1 ഓവറില്‍ വെറും 37 റണ്‍സിന് തായ്‌ലാന്‍ഡിന്റെ മുഴുവന്‍ പേരും പുറത്തായി. രണ്ടക്കം കടന്നത് ഒരാള്‍ മാത്രം. 12 റണ്‍സെടുത്ത ഓപ്പണര്‍ നന്നാപട്ട് കൊഞ്ചാരെന്‍കായ് ആയിരുന്നു ഇത്.

Also Read: T20 World Cup 2022: ഓസീസ് പിച്ചില്‍ ബാറ്റിങ് പ്ലാന്‍ എന്ത്? തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്

സ്നേഹ മാജിക്ക്

സ്നേഹ മാജിക്ക്

ഇന്ത്യന്‍ ബൗളിങ് നിരയിലേക്കു വന്നാല്‍ അഞ്ചു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ സ്മൃതി മന്ദന പരീക്ഷിച്ചത്. എല്ലാവരും ഒന്നിന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരാള്‍ പോലും മൂന്നിന് മുകളില്‍ ഇക്കോണമി റേറ്റില്‍ റണ്‍സ് വഴങ്ങിയില്ലെന്നതു ശ്രദ്ധേയമാണ്.
മൂന്നു വിക്കറ്റുകളെടുത്ത സ്‌നേഹ റാണയായിരുന്നു ഏറ്റവും മികച്ചുനിന്നത്. ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മേഘ്‌ന സിങിനു ഒരു വിക്കറ്റും ലഭിച്ചു. നാലോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സ്‌നേഹ നാലു പേരെ പുറത്താക്കിയത്. ദീപ്തി നാലോവറില്‍ 10ഉം രാജേശ്വരി മൂന്നോവറില്‍ എട്ടും റണ്‍സ് മാത്രം വിട്ടു നല്‍കിയുള്ളൂ.

Also Read: ചാമ്പ്യന്മാര്‍, പക്ഷെ സിഎസ്‌കെയ്ക്കും അബദ്ധം പറ്റി!, ആറ് മണ്ടന്‍ സൈനിങ്ങുകള്‍ ഇതാ

ജയം അനായാസം

ജയം അനായാസം

റണ്‍ചേസില്‍ 38 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു ആറോവറുകള്‍ മാത്രമേ വേണ്ടിന്നുള്ളൂ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടി ഇന്ത്യ വിജയം വരുതിയിലാക്കുകയായിരുന്നു. വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (8) തുടക്കത്തില്‍ നഷ്ടമായെങ്കിലും സബിനേനി മേഘ്‌നയും (20*) പൂജ വസ്ത്രാക്കറും (12*) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. നേരത്തേ നാലു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറിയ സ്‌നേഹ റാണയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Monday, October 10, 2022, 16:55 [IST]
Other articles published on Oct 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+