ലോകകപ്പില്‍ ഇങ്ങനെയൊരു മണ്ടത്തരമോ? ബൗണ്ടറി നല്‍കരുതായിരുന്നു, വിവാദം കത്തുന്നു

ഐസിസിയുടെ വനിതാ ടി20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തകര്‍ത്തു വിട്ടിരുന്നു.ത്രസിപ്പിക്കുന്ന റണ്‍ചേസില്‍ ഒരോവര്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ ഈ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയത്തേക്കാള്‍ ചര്‍ച്ചയാവുന്നത് കളിക്കിടെ അംപയര്‍മാരുടെ ഭാഗത്തു നിന്നും സംഭവിച്ച വലിയൊരു പിഴവാണ്.
ഇന്ത്യയുടെ റണ്‍ചേസില്‍ പാകിസ്താന്‍ ഒരോവറില്‍ ആറിനു പകരം ഏഴു ബോളുകള്‍ ബൗള്‍ ചെയ്തതാണ് വിവാദത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഇത്തരമൊരു വലിയ അബദ്ധമുണ്ടായിട്ടും അത് അംപയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇത്രയും വലിയ അബദ്ധം സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടിയത്. മറുപടിയില്‍ ഇന്ത്യക്കു റണ്‍ചേസ് എളുപ്പമായിരുന്നില്ല. ജെമിമ റോഡ്രിഗസ് (38 ബോളില്‍ 53*), റിച്ച ഘോഷ് (20 ബോളില്‍ 31*) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു വിജയം സമ്മാനിക്കുകയായിരുന്നു.

ഏഴാം ഓവറില്‍
ഇന്ത്യയുടെ ഇന്നിങ്‌സിലെ ഏഴാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. നിദാ ദറായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ക്രീസിലുണ്ടായിരുന്നത് ഷഫാലി വര്‍മയും ജെമിമ റോഡ്രിഗസുമായിരുന്നു. ഭേദപ്പെട്ട ഓവറായിരുന്നു അത്. ആറു ബോളില്‍ ബൗണ്ടറിയോ, സിക്‌സറോയില്ലാതെ ആറു റണ്‍സായിരുന്നു നിദ വഴങ്ങിയത്.
പക്ഷെ ഓവര്‍ പൂര്‍ത്തിയായത് ശ്രദ്ധിക്കാതെ നിത ബൗളിങ് തുടരുകയായിരുന്നു. ഇതു പാക് ടീമിന്റെയോ ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെയോ ശ്രദ്ധയില്‍ പെട്ടതുമില്ല. ഏഴാമാത്തെ ബോളില്‍ ജെമിമ ബൗണ്ടറിയുമടിച്ചു. ഇതോടെ ഓവറില്‍ ആറു റണ്‍സ് ലഭിക്കേണ്ടയിടത്ത് ഇന്ത്യക്കു 10 റണ്‍സും കിട്ടി. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സും പൂര്‍ത്തിയായിരുന്നു.
Also Read: സൂപ്പര്‍ ഫിറ്റ് ശ്രേയസ്- എന്താണ് രഹസ്യം? ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ലോകകപ്പില്‍ സംഭവിക്കരുതായിരുന്നു
അതൊഴു ഏഴു ബോള്‍ ഓവറായിരുന്നു. ഏഴാമത്തെ ബോള്‍ ബൗണ്ടറിയിലെത്തുകയും ചെയ്തു. ഒരു ലോകകപ്പ് മല്‍സരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തില്‍ നടന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ ഭാഗത്തു നിന്നും ഒരോവറില്‍ ഏഴു ബോളന്ന അബദ്ധം സംഭവിച്ചാല്‍ വീഡിയോ അംപയര്‍ എന്തുകൊണ്ടാണ് ഇടപെടാത്തത്? മാത്രമല്ല വീഡിയോ അംപയര്‍ ഇടപെട്ട് അധികമായി അനുവദിക്കപ്പെട്ട ബോളില്‍ ലഭിച്ച റണ്‍സോ, വിക്കറ്റോ പിന്‍വലിക്കേണ്ടിയും ചെയ്യേണ്ടിയിരുന്നുവെന്നും ഒരു യൂസര്‍ അഭിപ്രായപ്പെട്ടു.

റണ്‍സ് എന്തുകൊണ്ട് കുറച്ചില്ല?
ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിലെ ഏഴു ബോളുകളെന്ന വിവാദത്തെക്കുറിച്ച് അറിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഏഴാമത്തെ ബോളില്‍ ഇന്ത്യ നേടിയ റണ്‍സ് വെട്ടിക്കുറയ്ക്കാതിരുന്നത്? ദയവു ചെയ്ത് ഇത്തരമൊരു അബദ്ധം സംഭവിക്കരുതായിരുന്നുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് നിയമത്തിലെ 17.5ലാണ് അംപയര്‍ക്കു ബോള്‍ എണ്ണുന്നതിലെ പിഴവിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഒരു ബോള്‍ എറിഞ്ഞു കഴിഞ്ഞാല്‍ അതില്‍ തിരുത്തല്‍ വരുത്തുക സാധ്യമല്ലെന്നാണ് നിയമത്തില്‍ വിശദീകരിക്കുന്നത്.
അതായത് സാധുതയുള്ള ബോളുകളുടെ എണ്ണം അംപയര്‍ തെറ്റായി കണക്കാക്കുകയാണെങ്കില്‍ ആ ഓവര്‍ അതുപോലെ നിലനില്‍ക്കുമെന്നാണ് നിയമാവലിയില്‍ കുറിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications