Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇതെങ്ങനെ ശരിയാവും? 15 സെക്കന്റിനുള്ളില്‍ റീപ്ലേ വന്നു- വിമര്‍ശിച്ച് കോലി

ഓസ്ട്രലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യക്കു ഒരു റിവ്യു അവസരം നഷ്ടമയാത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിരാട് കോലി റിവ്യു വിളിച്ചിരുന്നെങ്കിലും അതിനു മുമ്പ് സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചതിനാല്‍ തേര്‍ഡ് അംപയര്‍ ഇതു തള്ളുകയായിരുന്നു. റീപ്ലേയ്ക്കു ശേഷം റിവ്യു അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Showing replay on screen before 15 seconds was costly: Kohli on DRS | Oneindia Malayalam

ഇതേ തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍മാരുമായി കോലി ഏറെ നേരം വാദിക്കുകയും ഒടുവില്‍ നിരാശനായി പിന്‍മാറുകയുമായിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് കോലി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു.

15 സെക്കന്റ് പോലും അനുവദിച്ചില്ല

15 സെക്കന്റ് പോലും അനുവദിച്ചില്ല

അംപയറുടെ തീരുമാനം റിവ്യു ചെയ്യാന്‍ 15 സെക്കന്റ് സമയം സാധാരണ അനുവദിക്കാറുണ്ട്. എന്നാല്‍ മൂന്നാം ടി20യില്‍ ഇതുപോലും അനുവദിച്ചില്ലെന്നു അദദ്ദേഹം തുറന്നടിച്ചു. വളരെ വിചിത്രമായ തീരുമാനമായിരുന്നു അത്. കാരണം റിവ്യു വിളിക്കണോയെന്നതിനെക്കുറിച്ച് ഞങ്ങള്‍ ചെയ്യുകയായിരുന്നു. പക്ഷെ 15 സെക്കന്റിനകം തന്നെ അവര്‍ റീപ്ലേ സ്‌ക്രീനില്‍ കാണിച്ചുവെന്നു കോലി വിശദമാക്കി.
ടി നടരാജന്റെ ബൗളിങില്‍ ഓസീസ് ടോപ്‌സ്‌കോററായ മാത്യു വെയ്ഡാണ് പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. താരം ഔട്ടാണെന്നു റീപ്ലേകള്‍ കാണിക്കുകയും ചെയ്തു. അംപയര്‍ ഔട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യു റിവ്യു വിളിച്ചെങ്കിലും ഇത് തേര്‍ഡ് അംപയര്‍ തള്ളുകയായിരുന്നു.

ഞങ്ങള്‍ എന്തു ചെയ്യണം?

ഞങ്ങള്‍ എന്തു ചെയ്യണം?

റിവ്യു വിളിക്കാന്‍ തന്നെയായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചു കഴിഞ്ഞുവെന്നായിരുന്നു അംപയറുടെ മറുപടിയെന്നു കോലി വ്യക്തമാക്കി. അംപയര്‍ റോഡ് ടക്കറുമായി അപ്പോള്‍ തന്നെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നമുക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ടിവിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഇതെന്നും അദ്ദേഹം പറയുകയായിരുന്നുവെന്നു കോലി വിശദീകരിച്ചു.
36 പന്തില്‍ 51 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു വെയ്ഡിനെ നടരാജന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. എന്നാല്‍ ഇന്ത്യയുടെ റിവ്യു പാളിച്ച മൂലം ജീവന്‍ തിരിച്ചുകിട്ടിയ വെയ്ഡ് 53 പന്തില്‍ 80 റണ്‍സ് അടിച്ചെടുത്ത് ഓസീസിനെ 186 റണ്‍സിലെത്തിത്തുകയും ചെയ്തു.

അതൃപ്തി അറിയിക്കും

അതൃപ്തി അറിയിക്കും

ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ ഇത്രയും വലിയൊരു വീഴ്ച അധികൃതരുടെ ഭാഗത്തു നിന്നും സംഭവിച്ചതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തങ്ങളുടെ അതൃപ്തി അറിയിക്കുമെന്നു കോലി പറഞ്ഞു. ഇത്രയും ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു മല്‍സരത്തില്‍ ഇങ്ങനെയൊരു പിഴവ് അംഗീകരിക്കാന്‍ സാധിക്കില്ല.
കാരണം വളരെ പ്രധാനപ്പെട്ട ഒരു മല്‍സരത്തില്‍ ഇതുപോലെയൊരു അബദ്ധത്തിന് വലിയ വില കൊടുക്കേണ്ടി വരും. ടിവി നിയന്ത്രിച്ചവര്‍ക്കു സംഭവിച്ച പിഴവാണിത്. ഭാവിയില്‍ ഇതു സംഭവിക്കില്ലെന്നു തനിക്കുറപ്പുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 9, 2020, 13:44 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+