Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ അടുക്കവെ ഡിക്കെ മാരക ഫോമില്‍, ഇന്ത്യന്‍ കുപ്പായത്തില്‍ ഇതൊന്നും കണ്ടില്ല!

dinesh karthik

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു ല്ലാവരും വിധി എഴുതിയ ഇടത്തു നിന്നും എല്ലാവരെയും ഞെട്ടിച്ച് ഇന്ത്യന്‍ ടീമിലേക്കു രാജകീയ തിരിച്ചുവരവ് നടത്തിയ താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം ഡിക്കെയെ ദേശീയ ടീമില്‍ കണ്ടിട്ടില്ല.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ അവിസ്മരണീയ പ്രകടനം അദ്ദേഹത്തിന്റെ ഇന്ത്യന്‍ കരിയര്‍ പൊടി തട്ടിയെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ പരിചയസമ്പന്നനായ ഒരു ഫിനിഷറെ ലക്ഷ്യമിട്ട ഇന്ത്യക്കു ലഭിച്ച ഉത്തരമായിരുന്നു ഡിക്കെ.

ഐപിഎല്ലിന ശേഷം ഇന്ത്യയുടെ ഭൂരിഭാഗം ടി20കളിലും കളിച്ച അദ്ദേഹം ടി20 ലോകകപ്പിലും കളിക്കാനിറങ്ങി. പക്ഷെ ഫിനിഷറെന്ന നിലയില്‍ കാര്‍ത്തിക്കിനു യാതൊരു ഇംപാക്ടും ലോകകപ്പില്‍ സൃഷ്ടിക്കാനായില്ല. ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ താരത്തെ പുറത്താക്കുകയും ചെയ്തു. ഇപ്പോഴിതാ ഐപിഎല്ലില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ തകര്‍പ്പന്‍ പ്രകടനവുമായി താന്‍ തയ്യാറാണെന്ന സൂചന നല്‍കിയിരിക്കുകയാണ് ഡിക്കെ. സോഷ്യല്‍ മീഡിയയില്‍ ആരാധര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കാര്‍ത്തിക്കിന്റെ പ്രകടനം

കാര്‍ത്തിക്കിന്റെ പ്രകടനം

ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലാണ് വെടിക്കെട്ട് ഫിഫ്റ്റിയുമായി ദിനേശ് കാര്‍ത്തിക് ടീമിന്റെ ഹീറോയായത്. ഡിവൈ പാട്ടീല്‍ ഗ്രൂപ്പ് ബിയും ആര്‍ബിഐും തമ്മിലുള്ള കളിയിലായിരുന്നു അദ്ദേഹം ടീമിന്റെ വിജയശില്‍പ്പിയായത്.ഡിവൈ പാട്ടീല്‍ ഗ്രൂപ്പ് ബി ടീമിന്റെ ഭാഗമായിരുന്നു ഡിക്കെ.

അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ കാര്‍ത്തിക് വെറും 38 ബോളില്‍ പുറത്താവാതെ 75 റണ്‍സ് വാരിക്കൂട്ടി. ആറു സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കമായിരുന്നു ഇത്.

ഡിക്കെയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡിപിജി ടീം നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 186 റണ്‍സ് നേടി. മറുപടിയില്‍ ആര്‍ബിഐ ടീമിന് ആറു വിക്കറ്റിനു 161 റണ്‍സെടുക്കാനേ ആയുള്ളൂ.

Also Read: WTC: ലോക ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു വഴി തെളിഞ്ഞു! സംഭവിക്കേണ്ടത് 2 കാര്യം, നോക്കാം

ഇന്ത്യക്കായി പെര്‍ഫോം ചെയ്യില്ല

ഇന്ത്യക്കായി പെര്‍ഫോം ചെയ്യില്ല

അടുത്ത കാലത്തായി ഇന്ത്യന്‍ ക്രിക്കര്‍മാര്‍ ഐപിഎല്ലില്‍ കളിക്കാന്‍ വേണ്ടി മാത്രമേ തയ്യാറായി ഇരിക്കാറുള്ളൂ. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴൊന്നും പെര്‍ഫോം ചെയ്യാറില്ലെന്നും ഒരു യൂസര്‍ ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചു.

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഈ ഫോം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

Also Read: കളിയില്‍ മാത്രല്ല, അക്ഷര്‍ വരുമാനത്തിലും കിടു തന്നെ- കോടികള്‍ ആസ്തി! നോക്കാം

ഡിക്കെ വഞ്ചകന്‍

ഡിക്കെ വഞ്ചകന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കിനെക്കാള്‍ വലിയൊരു വഞ്ചകനെ കണ്ടിട്ടില്ലെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.

അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ ഇതൊന്നും ദിനേശ് കാര്‍ത്തിക്കില്‍ നിന്നും കാണാറില്ല. അപ്പോള്‍ എന്താണാവോ ഇയാള്‍ക്കു സംഭവിക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

2024ലെ അടുത്ത ഐസിസി ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടി20 ടീമിലേക്കു വീണ്ടുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് ഒരു യൂസര്‍ പരിഹാസരൂപേണ കുറിച്ചത്.

Story first published: Tuesday, February 21, 2023, 17:16 [IST]
Other articles published on Feb 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+