Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് ഇത്തവണ ആര്‍ക്ക്? ഒന്നല്ല, മൂന്നു ടീമുകള്‍ ഫേവറിറ്റുകള്‍- തിരഞ്ഞെടുത്ത് ലാറ

മുംബൈ: ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഐസിസിയുടെ ടി20 ലോകകപ്പിനാണ്. ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണമെന്റിനു വേദിയാവുക ഓസ്‌ട്രേലിയയാണ്. കരുത്തരായ ഓസീസിന്റെ മണ്ണില്‍ അവരെ കൊമ്പുകുത്തിച്ച് മറ്റാരെങ്കിലും ലോകകിരീടവുമായി മടങ്ങുമോയെന്നാണ് അറിയാനുള്ളത്.

lara

വരാനിരിക്കുന്ന ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറ. ഇന്ത്യയില്‍ നടക്കുന്ന റോഡ് സുരക്ഷാ ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനു വേണ്ടി കളിക്കാനെത്തിയതായിരുന്നു അദ്ദേഹം. ടീമിനെ നയിക്കുന്നതും ലാറ തന്നെയാണ്.

നിലവിലെ ചാംപ്യന്മാരും നാട്ടുകാരുമായ വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകളെയാണ് ലാറ കിരീട ഫേവറിറ്റുകളായി ചൂണ്ടിക്കാണിക്കുന്നത്. ടൂര്‍ണമെന്റില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ടീമുകളിലൊന്നായിരിക്കും ഇന്ത്യ. എന്നാല്‍ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കുകയെന്നത് മറ്റു ടീമുകള്‍ക്കു എളുപ്പമായിരിക്കില്ല. നിലവിലെ ജേതാക്കളായ വിന്‍ഡീസ് ഇത്തവണ കിരീടം നിലനിര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് വിന്‍ഡീസ് ടീമിന്റെ ഏറ്റവും വലിയ പോരായ്മ. എന്തു തന്നെയായാലും വളരെ ആവേശകരമായ ഒരു ലോകകപ്പ് തന്നെയായിരിക്കും ഇത്തവത്തേതെന്നും ലാറ അഭിപ്രായപ്പെട്ടു.

rahul

ലോകകപ്പില്‍ കിരീട ഫേവറിറ്റുകള്‍ മൂന്നുണ്ടെങ്കിലും ലാറയുടെ ഫേവറിറ്റ് താരം ഒരാള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ സെന്‍സേഷന്‍ കെഎല്‍ രാഹുലാണ് തന്റെ പ്രിയപ്പെട്ട താരമെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാഹുലിന്റെ വശ്യമായ ബാറ്റിങും സാങ്കേതികത്തികവും അവിശ്വസനീയമാണെന്നു ലാറ പറയുന്നു.

ഇപ്പോള്‍ നടക്കുന്ന ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ലാറയ്ക്കു ബാറ്റിങില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ ലെജന്റ്‌സിനെതിരായ ആദ്യത്തെ മല്‍സരത്തില്‍ 17 പന്തുകളില്‍ 15 റണ്‍സായിരുന്നു അദ്ദേഹത്തിനു നേടാനായത്. ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെതിരേയുള്ള രണ്ടാമത്തെ കളിയില്‍ നാലു റണ്‍സിനും രാഹുല്‍ പുറത്തായിരുന്നു. ഈ രണ്ടു മല്‍സരങ്ങളിലും വിന്‍ഡീസ് ലെജന്റ്‌സ് പരാജയപ്പെടുകയും ചെയ്തിരുന്നു.

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്റ്‌സിനോടു ഏഴു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു വിന്‍ഡീസ് ഏറ്റുവാങ്ങിയത്. ജോണ്ടി റോഡ്‌സ് ക്യാപ്റ്റനായ ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് ആറു വിക്കറ്റിനു വിന്‍ഡീസിനെ കെട്ടുകെട്ടിക്കുകയായിരുന്നു. ശ്രീലങ്ക ലെജന്റ്‌സ്, ഓസ്‌ട്രേലിയ ലെജന്റ്‌സ് എന്നിവര്‍ക്കെതിരേ ഇനി രണ്ടു മല്‍സരങ്ങളാണ് വിന്‍ഡീസ് ലെജന്റ്‌സിനു ശേഷിക്കുന്നത്.

Story first published: Thursday, March 12, 2020, 15:28 [IST]
Other articles published on Mar 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+