WIMBLEDONE 2022: ചാമ്പ്യന്‍ ജോക്കോ, 21ാം ഗ്രാന്റ്സ്ലാം കിരീടം, ഫെഡററെ പിന്നിലാക്കി

ലണ്ടന്‍: വിംബിള്‍ ടെന്നിസ് ടെന്നിസില്‍ ജോക്കോവിച്ചിന്റെ മുത്തം. ഫൈനലില്‍ ഓസ്‌ട്രേലിയക്കാരനായ നിക്ക് കിര്‍ഗിയോസിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് തന്റെ 21ാം ഗ്രാന്റ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. മൂന്ന് മണിക്കൂറും നാല് മിനുട്ടും മത്സരം നീണ്ടുനിന്നു. സ്‌കോര്‍ 4-6, 6-3, 6-4, 7-6. ജോക്കോവിച്ചിന്റെ ഏഴാം വിംബിള്‍ഡണ്‍ കിരീടമാണിത്.
റോജര്‍ ഫെഡററുടെ 20 ഗ്രാന്റ്സ്ലാം കിരീടമെന്ന നേട്ടത്തെ മറികടക്കാനും ജോക്കോവിച്ചിനായി. 22 ഗ്രാന്റ്സ്ലാം കിരീടമുള്ള റാഫേല്‍ നദാലാണ് ഇനി ജോക്കോവിച്ചിന് മുന്നിലുള്ളത്. വിംബിള്‍ഡണില്‍ കൂടുതല്‍ കിരീടമെന്ന നേട്ടത്തില്‍ ഫെഡറര്‍ മാത്രമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. എട്ട് വിംബിള്‍ഡണ്‍ കിരീടമാണ് ഫെഡററുടെ പേരിലുള്ളത്.

ആവേശ ഫൈനലില്‍ ജോക്കോവിച്ചിനെ ഞെട്ടിച്ചാണ് കിര്‍ഗിയോസ് തുടങ്ങിയത്. ആദ്യ സെറ്റ് നേടിയ കിര്‍ഗിയോസിനെതിരേ രണ്ടാം സെറ്റും മൂന്നാം സെറ്റും നേടി ജോക്കോവിച്ച് തിരിച്ചെത്തിയെങ്കിലും നാലാം സെറ്റില്‍ കിര്‍ഗിയോസ് ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ട്രൈ ബ്രേക്കറിനൊടുവില്‍ മൂന്നാം സെറ്റും സ്വന്തമാക്കി ജോക്കോവിച്ച് കിരീടം ഉറപ്പിക്കുകയായിരുന്നു.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനക്കാരനായ ജോക്കോവിച്ച് 2011, 2014, 2015, 2018, 2019, 2021 വര്‍ഷങ്ങളിലെ വിംബിള്‍ഡാണ് നേരത്തെ സ്വന്തമാക്കിയത്. 20 ഗ്രാന്റ് സ്ലാം കിരീടമാണ് നിലവില്‍ ജോക്കോവിച്ചിനുള്ളത്. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സൂന്‍വോ കൗനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച ജോക്കോവിച്ച് സെമിയില്‍ ഓസ്ട്രേലിയയുടെ താന്‍സി കൊക്കിനാക്കിസിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

ഓസ്ട്രേലിയക്കാരനായ നിക്ക് കിര്‍ഗിയോസ് കന്നി ഗ്രാന്റ്സ്ലാം കിരീട പ്രതീക്ഷയിലായിരുന്നു. കളത്തിനകത്തും പുറത്തും മോശം പെരുമാറ്റത്തിന്റെ പേരില്‍ നിരവധി തവണ പ്രശ്നം സൃഷ്ടിച്ച താരം കൂടിയാണ് കിര്‍ഗിയോസ്. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ പോള്‍ ജുബ്ബിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് സെമി ടിക്കറ്റെടുത്ത കെര്‍ബര്‍ സെമിയില്‍ സെര്‍ബിയയുടെ ഫിലിപ്പ് ക്രചിനോവിച്ചിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications