കോലി ഫോമിലേക്കെത്തി, സച്ചിന്റെ 100 സെഞ്ച്വറിക്കൊപ്പമെത്തുമോ?, അക്തര്‍ പറയുന്നതിങ്ങനെ

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം വലിയ തലവേദന സൃഷ്ടിച്ച കാര്യങ്ങളിലൊന്ന് വിരാട് കോലിയുടെ ഫോമാണ്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ എതിരാളികളെ ഞെട്ടിച്ചിരുന്ന കോലിക്ക് പെട്ടെന്ന് ബാറ്റിങ്ങിലെ താളം നഷ്ടപ്പെട്ടു. മൂന്ന് വര്‍ഷത്തോളം സെഞ്ച്വറിയില്ലാതെ പ്രയാസപ്പെട്ട കോലി ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു മാസത്തോളം പൂര്‍ണ്ണമായും ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന കോലി മടങ്ങിവരവ് ഗംഭീരമാക്കിയിരിക്കുന്നു.
രണ്ട് ഫിഫ്റ്റിയും പിന്നാലെ അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറിയും നേടിയ കോലി വീണ്ടും പഴയ ട്രാക്കിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളും വാനോളം. കോലി ഫോമിലേക്കെത്തിയതോടെ വീണ്ടും സച്ചിന്റെ ലോക റെക്കോഡുമായുള്ള താരതമ്യപ്പെടുത്തല്‍ തുടങ്ങിയിരിക്കുകയാണ്. കോലി സച്ചിന്റെ 100 സെഞ്ച്വറി നേട്ടത്തിലേക്കെത്തുമോയെന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. അഫ്ഗാനെതിരേ കോലി തന്റെ 71ാം സെഞ്ച്വറിയാണ് നേടിയത്.

ഒരു സെഞ്ച്വറി കൂടി നേടിയാല്‍ റിക്കി പോണ്ടിങ്ങിന്റെ വമ്പന്‍ റെക്കോഡിനെ കോലിക്ക് തകര്‍ക്കാനാവും. എന്നാല്‍ സച്ചിന്റെ 100 റെക്കോഡിലേക്കെത്തുക പ്രയാസമാവും. ഇപ്പോഴിതാ കോലി സച്ചിന്റെ റെക്കോഡ് മറികടക്കുമോയെന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും ഇതിഹാസവുമായ ഷുഹൈബ് അക്തര്‍. സാധ്യത വളരെ കുറവാണെന്നാണ് അക്തര്‍ ചൂണ്ടിക്കാട്ടുന്നത്.
'വിരാട് കോലി നിങ്ങള്‍ എപ്പോഴും സത്യമാണ് പറയുന്നത്. അതുകൊണ്ട് തന്നെ നല്ല കാര്യങ്ങള്‍ നിനക്ക് സംഭവിക്കുന്നു. എന്നാല്‍ സച്ചിന്റെ 100 സെഞ്ച്വറിയിലേക്കെത്തുക പ്രയാസം തന്നെയാവും. എന്നാല്‍ ധൈര്യം കൈവിടാതിരിക്കുക. കാരണം നീ എക്കാലത്തെയും മികച്ചവന്മാരിലൊരാളാണ്. അതുകൊണ്ട് സ്വയം ആത്മവിശ്വാസം നല്‍കുക. കോലിയെ ഞാന്‍ വലിയ താരമായാണ് എപ്പോഴും കാണുന്നത്. എന്നാല്‍ 29 സെഞ്ച്വറികള്‍ കൂടി നേടുകയെന്നത് അവനെ സംബന്ധിച്ച് വളരെ പ്രയാസം തന്നെയാണ്. കാരണം അവന്‍ 70ല്‍ നിന്ന് 71 സെഞ്ച്വറിയിലേക്കെത്താന്‍ 1000ലധികം ദിവസങ്ങളെടുത്തു'-അക്തര്‍ പറഞ്ഞു.
ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

കോലിയുടെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ കോലി ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. എന്നാല്‍ 35 കഴിഞ്ഞ കോലിക്ക് സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡിലേക്കെത്താന്‍ ഇനിയും 29 സെഞ്ച്വറികളാണ് വേണ്ടത്. മികച്ച ഫിറ്റ്‌നസ് കോലിക്കുള്ളതിനാല്‍ ഇനിയും അഞ്ച് വര്‍ഷമെങ്കിലും മുന്നോട്ട് പോകാനായേക്കും. എന്നാല്‍ ഇക്കാലയളവുകൊണ്ട് കോലിക്ക് സച്ചിനെ മറികടക്കുക പ്രയാസമാവും.

സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കാന്‍ കോലിക്ക് 7 സെഞ്ച്വറിയാണ് വേണ്ടത്. ഇത് ശേഷിക്കുന്ന കരിയറിലൂടെ കോലി എത്തിപ്പിടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പരിക്ക് വില്ലനായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. പ്രായം മുന്നോട്ട് പോകുമ്പോഴും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ടെങ്കിലും പരിക്കിന്റെ സാധ്യതകളെ തള്ളിക്കളയാനാവില്ല. കോലിക്ക് ഇനിയൊരും ഫോം നഷ്ടമുണ്ടായാല്‍ തിരിച്ചുവരവ് പ്രയാസമായി മാറുമെന്നുറപ്പ്.

കോലി ഏഷ്യാ കപ്പില്‍ തിളങ്ങിയെങ്കിലും അദ്ദേഹത്തിന് മുന്നിലുള്ള ശരിയായ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടി20 പരമ്പരകള്‍ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്നുണ്ട്. ഈ രണ്ട് പോരാട്ടങ്ങളിലും കോലിയുടെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ടീമും മികച്ച ബൗളിങ് കരുത്തുള്ളവരാണ്. ഇവര്‍ക്കെതിരേ കോലിക്ക് കസറാനായാല്‍ ടി20 ലോകകപ്പിനും പ്രതീക്ഷകള്‍ സജീവമാകും.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. അതുകൊണ്ട് തന്നെ താരത്തെ ഫോമില്‍ നിലനിര്‍ത്തേണ്ടത് ഇന്ത്യക്കും വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ വലിയ ആത്മവിശ്വാസത്തോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ട്. ഇതേ ആത്മവിശ്വാസത്തോടെ എത്രനാള്‍ മുന്നോട്ട് പോകാനാവുമെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications