Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യ ടി20യില്‍ സഞ്ജു കളിക്കുമോ? സാധ്യതകള്‍ അറിയാം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇന്നു നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ? ലോകം മുഴുവനുമുള്ള മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. യുഎഇയില്‍ സമാപിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ സഞ്ജു കളിച്ചിരുന്നു.

ഈ പ്രകടനമാണ് ഓസീസിനെതിരായ പരമ്പരയില്‍ അദ്ദേഹത്തിന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടിക്കൊടുത്തത്. ആദ്യ ടി20യില്‍ സഞ്ജുവിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാനിയുണ്ടോയെന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

ടീമിലെത്താനുള്ള സാധ്യതകള്‍

ടീമിലെത്താനുള്ള സാധ്യതകള്‍

ടി20യില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. കാരണം ഈ ഫോര്‍മാറ്റില്‍ അത്രയേറെ അപകടകാരിയായ താരമാണ് അദ്ദേഹം. പക്ഷെ ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ പരിഗണിക്കുമ്പോള്‍ സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
കെഎല്‍ രാഹുലും ശിഖര്‍ ധവാനും തന്നെ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ടി20യില്‍ ധവാന്റെ പ്രകടനത്തെ സംബന്ധിച്ച് നേരത്തെ ചില വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ ഐപിഎല്ലില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്ത് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു.

ഇന്ത്യന്‍ മധ്യനിര

ഇന്ത്യന്‍ മധ്യനിര

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുള്ളപ്പോള്‍ മറ്റാരും സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. നാലാം നമ്പറില്‍ മാത്രമാണ് സഞ്ജുവിന് അല്‍പ്പെങ്കിലും സാധ്യതയുള്ളത്. ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും തമ്മിലാണ് ഈ സ്ഥാനത്തിനു വേണ്ടി പിടിവലി. രണ്ടു പേരെയും പിന്തള്ളി സഞ്ജുവിന് ടീമിലെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഏകദിന പരമ്പരയില്‍ ശ്രേയസ് നിറംമങ്ങിയിരുന്നെങ്കിലും അദ്ദേഹം തന്നെ നാലാം നമ്പര്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. അഞ്ചും ആറും സ്ഥാനങ്ങള്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ബുക്ക് ചെയ്തു കഴിഞ്ഞു. പിന്നീടുള്ള പൊസിഷനുകളില്‍ ബൗളര്‍മാര്‍ ഉള്ളതിനാല്‍ സഞ്ജുവിന് പുറത്തിരുന്ന് കളി കാണേണ്ടി വരും.

സഞ്ജുവിന്റെ പ്രകടനം

സഞ്ജുവിന്റെ പ്രകടനം

ഐപിഎല്ലിന്റെ ഇക്കഴിഞ്ഞ സീസണില്‍ രാജസ്ഥാനു വേണ്ടി ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തകര്‍പ്പന്‍ ഫിഫ്റ്റികളുമായാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ അദ്ദേഹത്തിന് സ്ഥിരത നിലനിര്‍ത്താനായില്ല. 14 മല്‍സരങ്ങളില്‍ നിന്നും 158.89 സ്‌ട്രൈക്ക് റേറ്റില്‍ 375 റണ്‍സാണ് സ്ഞ്ജുവിനു നേടാനായത്. മൂന്നു ഫിഫ്ഫറ്റികളും ഇതിലുള്‍പ്പെടുന്നു.
2015ല്‍ സിംബാബ്‌വെ പര്യടനത്തിലൂടെയായിരുന്നു ഇന്ത്യക്കു വേണ്ടി സഞ്ജുവിന്റെ അരങ്ങേറ്റം. പിന്നീട് ഒരു അവസരത്തിനു വേണ്ടി വര്‍ഷങ്ങള്‍ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. ഇന്ത്യക്കു വേണ്ടി നാലു ടി20കളില്‍ നിന്നും 35 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 19 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Friday, December 4, 2020, 11:57 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+