Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറായാല്‍ അടുത്ത ഗില്ലിയാവുമോ റിഷഭ് ? ആദ്യം ഒരു കാര്യം അറിയണമെന്ന് മുന്‍ കോച്ച്

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ ഓപ്പണറായി ഇറക്കണെന്നു പല മുന്‍ താരങ്ങളും അടുത്തിടെയായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്. ചുരുക്കം ചില ടി20കളില്‍ താരത്തെക്കൊണ്ട് ഇന്ത്യ ഓപ്പണ്‍ ചെയ്യിച്ചെങ്കിലും സ്ഥിരമായി ഈ റോള്‍ ഏല്‍പ്പിക്കാന്‍ ഇനിയും ധൈര്യം കാണിച്ചിട്ടില്ല. ഏറ്റവും അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ റിഷഭ് ഓപ്പണ്‍ ചെയ്തിരുന്നു. 14 ബോളില്‍ നിന്നും 27 റണ്‍സുമായി മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ബുക്കാനന്‍ പറയുന്നു

ബുക്കാനന്‍ പറയുന്നു

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്ന ആദം ഗില്‍ക്രിസ്റ്റിന്റെ ശൈലിയോടാണ് പലരും റിഷഭിനെ താരതമ്യം ചെയ്യാറുള്ളത്. ഓപ്പണിങ് റോള്‍ നല്‍കിയാല്‍ റിഷഭിനു അടുത്ത ഗില്ലിയാവാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ കോച്ചായിരുന്ന ജോണ്‍ ബുക്കാനന്‍. ഗില്ലിക്കൊപ്പം ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മൂന്നു തവണ ഓസീസിനെ ലോക ചാംപ്യന്‍മാരാക്കുകയും ചെയ്തിട്ടുണ്ട്.

റിഷഭിനു താല്‍പ്പര്യമുണ്ടോ?

റിഷഭിനു താല്‍പ്പര്യമുണ്ടോ?

ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് ഓപ്പണറാക്കിയാല്‍ റിഷഭ് പന്തിനു അടുത്ത ആദം ഗില്‍ക്രിസ്റ്റാവാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് ജോണ്‍ ബുക്കാനന്‍ തുറന്നു പറഞ്ഞത്. അതു അസാധ്യമായ കാര്യമല്ലെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. ആദ്യത്തെ കാര്യം ഓപ്പണറായി കളിക്കാന്‍ റിഷഭ് പന്ത് ആഗ്രഹിക്കുന്നുണ്ടോയെന്നതാണ്. അദ്ദേഹം അതു ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു വളരെ യുക്തിസഹമായ ചോയ്‌സ് തന്നെയായിരിക്കും.

അറ്റാക്കിങ് ബാറ്റര്‍

അറ്റാക്കിങ് ബാറ്റര്‍

ആദ്യ ബോള്‍ മുതല്‍ ആക്രമിച്ചു കളിക്കാന്‍ ശേഷിയുള്ള താരമാണ് റിഷഭ്. ടി20 ക്രിക്കറ്റില്‍ അദ്ദേഹം ഇതുപോലെ കളിക്കുകയും വിജയിക്കുകയും ചെയ്താല്‍ അതു ഇന്ത്യയുടെ ശേഷിച്ച ഇന്നിങ്‌സിനു മികച്ചൊരു അടിത്തറ നല്‍കുമെന്നും ബുക്കാനന്‍ നിരീക്ഷിച്ചു.

Also Read: IPL 2023: ഇവരോട് എസ്ആര്‍എച്ച് പറയും 'കടക്ക് പുറത്ത്', ലേലത്തിന് മുമ്പ് ഒഴിവാക്കും

നിലവില്‍ ഒഴിവില്ല

നിലവില്‍ ഒഴിവില്ല

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ എന്നീ രണ്ടു അംഗീകൃത ഓപ്പണര്‍മാര്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ടു തന്നെ റിഷഭ് പന്തിനു ഇപ്പോള്‍ സ്ഥിരമായി ഓപ്പണറുടെ റോള്‍ നല്‍കുകയെന്നത് പ്രായോഗികമല്ല. രോഹിത്, രാഹുല്‍ എന്നിവരിലൊരാള്‍ ഓപ്പണറുടെ റോള്‍ ഒഴിഞ്ഞാല്‍ മാത്രമേ റിഷഭിനെ സ്ഥിരമായി ഓപ്പണിങില്‍ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ജോണ്‍ ബുക്കാനന്‍ വിശദമാക്കി.

Also Read: 21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ല

അരങ്ങേറ്റം 2017ല്‍

അരങ്ങേറ്റം 2017ല്‍

2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ റിഷഭ് പന്ത് കൂടുതലായും മധ്യനിരയിലാണ് കളിക്കുന്നത്. ഈ വര്‍ഷമാദ്യമായിരുന്നു അദ്ദേഹം ആദ്യമായി ടി20യില്‍ ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലായിരുന്നു. പരിക്കു കാരണം കെഎല്‍ രാഹുലിന് പരമ്പര നഷ്ടമായിരുന്നു. ഇതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം റിഷഭിനു ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലായിരുന്നു താരം ഓപ്പണ്‍ ചെയ്തത്. ഇവയില്‍ 26, 1 എന്നിങ്ങനെയായിരുന്നു റിഷഭിന്റെ സ്‌കോറുകള്‍.

Story first published: Wednesday, October 5, 2022, 11:17 [IST]
Other articles published on Oct 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+