21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ല
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേശീയ ടീമിനെ ഒരിക്കലെങ്കിലും നയിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. പക്ഷെ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ഈ ഭാഗ്യം ലഭിക്കാറുളളൂ. ചിലര്‍ക്കു ദീര്‍ഘകാലം ഈ സ്ഥാനത്തു തുടരാന്‍ സാധിക്കുമ്പോള്‍ ചിലര്‍ ചുരുക്കം ചില കളികളില്‍ മാത്രം ക്യാപ്റ്റനായി പടിയിറങ്ങുകയും ചെയ്യും.
പ്രായവും മല്‍സര പരിചയവും നേതൃതമികവുമെല്ലാം കണക്കിലെടുത്താണ് സാധാരണയായി ഒരു ടീം തങ്ങളുടെ കാപ്റ്റനെ കണ്ടെത്താറുള്ളത്. അതുകൊണ്ടു തന്നെ പലപ്പോഴും 25ന് മുകളില്‍ പ്രായുള്ളവരാണ് കൂടുതലായും നായകസ്ഥാനത്തേക്കു വരാറുള്ളത്. എന്നാല്‍ വെറും 21 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച ചില യുവതാരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍)
അഫ്ഗാനിസ്താന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് 21ാം വയസ്സില്‍ ക്യാപ്റ്റന്‍സി ലഭിച്ച ഒരു താരം. 20 വയസ്സും 359 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം ക്യാപ്റ്റനായത്. 2019ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20യിലായിരുന്നു റാഷിദ് ആദ്യമായി നായകനായത്. നിലവില്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍ വൈകാതെ തന്നെ അദ്ദേഹം ഈ സ്ഥാനത്തു നിന്നും പടിയിറങ്ങും. പകരക്കാരനായി ഈ സ്ഥാനമേറ്റെടുത്താന്‍ ഏറ്റവുമധികം സാധ്യതയുള്ള താരമാണ് റാഷിദ്.
Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍)
ക്രിക്കറ്റിനെ അസോസിയേറ്റ് ടീമുകളിലൊന്നായ നേപ്പാളിനെ 21ാം വയസ്സില്‍ നയിക്കാന്‍ സാധിച്ച താരമാണ് യുവ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ. 21 വയസ്സും 193 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി ക്യാപ്റ്റനായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒമാനെതിരായ ടി20 മല്‍സരത്തിലൂടെയായിരുന്നു ലാമിച്ചാനെ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ നേപ്പാള്‍ ടീമിലെ ഏറ്റവും മികച്ച താരമെന്നു ലാമിച്ചാനെയെ വിശേഷിപ്പിക്കാം. പക്ഷെ അടുത്തിടെ ചില വിവാദങ്ങളിലകപ്പെട്ട അദ്ദേഹത്തിനു ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും ഉടന്‍ നഷ്ടമായേക്കും.

പ്രോസ്പര്‍ ഉത്സേയ (സിംബാബ്‌വെ)
സിംബാബ്‌വെയുടെ മുന്‍ ക്യാപ്റ്റന്‍ പ്രോസ്പര്‍ ഉത്സേയയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. 2006ലായിരുന്നു സിംബാബ്‌വെ ടി20യില്‍ കന്നി മല്‍സരം കളിച്ചത്. അന്നു ബംഗ്ലാദേശുമായുള്ള കളിയില്‍ ടീമിനെ നയിച്ചത് ഉത്സേയയായിരുന്നു. 21 വയസ്സും 247 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഉത്സേയ ടീം ക്യാപ്റ്റനായത്. ദേശീയ ടീമിനു വേണ്ടി 35 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications