Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡബിളടച്ച് പൃഥ്വി! കരിയര്‍ ബെസ്റ്റ് സ്‌കോര്‍, സെലക്ടര്‍മാര്‍ക്ക് ഇനി കണ്ണടയ്ക്കുക അസാധ്യം

PRITHVI

ഇന്ത്യന്‍ ടീമില്‍ നിന്നും തുടരെ തഴയപ്പെട്ടുകൊണ്ടിരുന്നിട്ടും ഇതൊന്നും വകവയ്ക്കാതെ യുവതാരം പൃഥി ഷാ റണ്‍വേട്ട തുടരുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ഇതില്‍ മാറ്റമൊന്നുമില്ല. രഞ്ജി ട്രോഫിയില്‍ ആസാമിനെതിരായ കളിയില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. മുംബൈയ്ക്കു വേണ്ടി ആദ്യ ദിനം തന്നെ ഇടിവെട്ട് ഡബിള്‍ സെഞ്ച്വറി നേടിയ താരം പുറത്താവാതെ ക്രീസിലുണ്ട്.

കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടിയും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമിലേക്കു ഒരിക്കല്‍പ്പോലും പൃഥ്വിക്കു വിളിയെത്തിയില്ല. ചേതന്‍ ശര്‍മയുടെ കീഴിലുള്ള പഴയ സെലക്ഷന്‍ കമ്മിറ്റി താരത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നു ആരാധകരുടെയും മുന്‍ താരങ്ങളുടെയുമെല്ലാം ഭാഗത്തു നിന്നും വലി വിമര്‍ശനങ്ങലും ഉയര്‍ന്നിരുന്നു. പുതുതായി തിരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയുടെയു ചെയര്‍മാന്‍ ചേതന്‍ ശര്‍മ തന്നെയാണ്. ഇത്തവണ പൃഥ്വിക്കു ടീമില്‍ ഇടം നല്‍കുമോയെന്നാണ് അറയിയാനുള്ളത്.

കിടിലന്‍ ഇന്നിങ്‌സ്

കിടിലന്‍ ഇന്നിങ്‌സ്

ആസാമിനെതിരേ മുംബൈയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു പൃഥ്വി ഷാ കളിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലയില്‍ ബൗളര്‍മാരെ താരം കടന്നാക്രമിക്കുകയായിരുന്നു.

238 റണ്‍സുമായി പൃഥ്വി ക്രീസിലുണ്ട്. 283 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 33 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസ് കരിയറില്‍ പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. നേരത്തേ നേടിയ 202 റണ്‍സെന്ന സ്‌കോര്‍ പൃഥ്വി തിരുത്തിക്കുറിക്കുകയായിരുന്നു.

Also Read: ശ്രീശാന്ത് കൂളോ, അഗ്രസീവോ? യഥാര്‍ഥ സ്വഭാവം തുറന്നു പറഞ്ഞ് ഡിഎസ് 1 മല്‍സരാര്‍ഥികള്‍

സെഞ്ച്വറി 107 ബോളില്‍

സെഞ്ച്വറി 107 ബോളില്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ മറ്റൊരു സെഞ്ച്വറിക്കായി 107 ബോളുകള്‍ മാത്രമേ പൃഥ്വി ഷായ്ക്കു വേണ്ടി വന്നുള്ളൂ. 164 ബോളുകളില്‍ നിന്നും 23 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 150 റണ്‍സും താരം പൂര്‍ത്തിയാക്കി. 235 ബോളുകളിലായിരുന്നു പൃഥ്വി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ രണ്ടാം ഡബിള്‍ സെഞ്ച്വറിയിലെത്തിയത്.

അതേസമയം, ആസാമിനെതിരേ മുംബൈ വമ്പന്‍ സ്‌കോറിലേക്കു കുതിക്കുകയാണ്. ആദ്യദിനം മുംബൈ രണ്ടു വിക്കറ്റിനു 397 റണ്‍സെടുത്തിട്ടുണ്ട്. പൃഥ്വിക്കൊപ്പം 73 റണ്‍സുമായി നായകന്‍ അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്.

Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

ഈ സീസണിലെ ആദ്യ സെഞ്ച്വറി

ഈ സീസണിലെ ആദ്യ സെഞ്ച്വറി

രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് പൃഥ്വി ഷാ ഈ മല്‍സരത്തില്‍ നേടിയത്. സീസണിലെ കന്നി സെഞ്ച്വറി ഡബിളില്‍ എത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. 2022 ഒക്ടോബറില്‍ ആസാമിനെതിരേ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 മാച്ചില്‍ പൃഥ്വി 134 റണ്‍സ് അടിച്ചെടുത്തിരുന്നു. അതിനു ശേഷം ആദ്യ സെഞ്ച്വറി കൂടിയാണ് താരം ഇന്നു നേടിയിരിക്കുന്നത്.

ഈ സീസണിലെ രഞ്ജിയില്‍ വലിയ സ്‌കോറുകളില്ലാതെ കടന്നുപോവുകയായിരുന്നു പൃഥ്വി. നേരത്തേ കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 160 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 41 മല്‍സരങ്ങളില്‍ നിന്നും 3,300ന് മുകളില്‍ റണ്‍സ് പൃഥ്വി നേടിക്കഴിഞ്ഞു. 12 സെഞ്ച്വറികളും 15 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അതേസമയം, 2021ല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് പൃഥ്വി അവസാനമായി ടി20യില്‍ കളിച്ചത്. 2022ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 10 മല്‍സരങ്ങളില്‍ നിന്നും 152.97 സ്‌ട്രൈക്ക് റേറ്റില്‍ 283 റണ്‍സും താരം നേടിയിരുന്നു

Story first published: Tuesday, January 10, 2023, 16:17 [IST]
Other articles published on Jan 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+