IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജു സാംസണ്‍ വരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അദ്ദേഹം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്കു ശക്തമായ തിരിച്ചുവരവിനു കച്ചമുറുക്കുകയാണ്. ടീമിലേക്കു മടങ്ങിയെത്താന്‍ താന്‍ തയ്യാറാണെന്നു സഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു ഫോട്ടോയാണ് അദ്ദേഹം ആരാധകരുമായി പങ്കുവച്ചത്.
നിലവില്‍ ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. പരിക്കേറ്റ് വിശ്രമത്തില്‍ ആയതിനാലാണ് അദ്ദേഹത്തെ പരമ്പരയിലേക്കു പരിഗണിക്കാതിരുന്നത്. നേരത്തേ സമാപിച്ച മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ ഈ മാസമാദ്യം നടന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിലായിരുന്നു ഇത്. ഈ കളിയില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു സഞ്ജുവിന്റെ കാല്‍മുട്ടിനു പരിക്കേറ്റത്. തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

സഞ്ജുവിന്റെ ചിത്രം
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ താന്‍ പൂര്‍ണ സജ്ജനാണെന്നു സഞ്ജു സാംസണ്‍ അറിയിച്ചത്. ഹെല്‍മറ്റും ബാറ്റും കൈയിലേന്തി പാഡണിഞ്ഞ് പരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയ ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചത്. ഓള്‍ സെറ്റ്, റെഡി ടു ഗോയെന്നായിരുന്നു ഫോട്ടോയ്ക്കു താഴെ സഞ്ജു കുറിച്ചത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ എന്‍സിഎയില്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ഈ ടെസ്റ്റില്‍ പാസായന്നൊണ് പുതിയ ഫോട്ടോയിലൂടെ സഞ്ജു അറിയിച്ചതെന്നാണ് ആരാധകര്‍ കരുതുന്നത്.
Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

സഞ്ജുവിന്റെ മടങ്ങിവരവ്
ന്യൂസിലാന്‍ഡിനെതിരേ ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 പരമ്പരയില്‍ നിന്നും പരിക്കു കാരണം റുതുരാജ് ഗെയ്ക്വാദ് പിന്‍മാറിയിരുന്നു. പക്ഷെ പകരക്കാരെ ഉള്‍പ്പെടുത്തിന്നെല്ലായിരുന്നു ബിസിസിഐ അറിയിച്ചത്. അതുകൊണ്ടു തന്നെ സഞ്ജു സാംസണ്‍ ഈ പരമ്പരയില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല.
കിവീസിനെതിരായ പരമ്പരയ്ക്കു ശേഷം ഓസ്‌ട്രേലിയുമായി മാര്‍ച്ചില്‍ ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഇതിലേക്കു തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരിക്കും സഞ്ജു. എന്നാല്‍ അതു എളുപ്പമായിരിക്കില്ല. കാരണം കെഎല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി രംഗത്തുണ്ടാവും.
ഇവരിലൊരാള്‍ക്കു പരിക്കേറ്റാല്‍ സഞ്ജു തീര്‍ച്ചയായും ടീമിലെത്തും. അല്ലെങ്കില്‍ മോശം ഫോമിലുള്ള ഇഷാനെ ഒഴിവാക്കി സഞ്ജുവിനെ ടീമിലെടുക്കുമോയെന്നാണ് അറിയാനുള്ളത്.
Also Read: IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്‌കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം

ഐപിഎല്ലിലൂടെ ആവുമോ?
രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയിരുന്നെങ്കില്‍ സഞ്ജു സംസണ്‍ ആദ്യം കളിക്കേണ്ടിയിരുന്നത് കേരള ടീമിനു വേണ്ടിയായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ കേരള ടീം നോട്ടൗട്ട് റൗണ്ട് കാണാതെ പുറത്തായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി അദ്ദേഹത്തിന്റെ അടുത്ത സാധ്യത ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയാണ്.
പക്ഷെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ലെങ്കില്‍ സഞ്ജുവിനെ അടുത്തതായി കാണുക ഏപ്രിലില്‍ തുടങ്ങുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരിക്കും. കഴിഞ്ഞ സീസണില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനല്‍ വരെയെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications